കൊച്ചി-മുസിരിസ് ബിനാലെ 2012
ഇന്ത്യയിൽ നടന്ന ആദ്യ ബിനാലെയാണ് കൊച്ചി-മുസിരിസ് ബിനാലെ. 30 വിദേശരാജ്യങ്ങളിൽ നിന്നായി 88 ചിത്രകാരന്മാർ തങ്ങളുടെ കലാസൃഷ്ടികൽ ഇരുപതോളം വേദികളിലായി പ്രദർശിപ്പിച്ചു. [1]. 2012 ഡിസംബർ 12ന് കൊച്ചിയിൽ തുടങ്ങിയ കലാപ്രദർശനം മൂന്ന് മാസം നീണ്ടുനിന്നു 2013 മാർച്ച് 17നു് അവസാനിച്ചു. എല്ലാ ഒന്നിടവിട്ട വർഷങ്ങളിലും കൊച്ചിയിലെ ദർബാർ ഹാളിലും സമീപപ്രദേശങ്ങളിലും നടപ്പിലാക്കാനുദ്ദേശിക്കുന്ന ഈ അന്താരാഷ്ട്ര കലാപ്രദർശനം സംഘടിപ്പിച്ചത് കൊച്ചി ബിനാലെ ഫൗണ്ടേഷൻ എന്ന ട്രസ്റ്റാണ്.
കൊച്ചി-മുസിരിസ് ബിനാലെ 2012 കൊച്ചി മുസിരിസ് ബിന്നാലെ | |
---|---|
തരം | സമകാലിക കലകൾ |
ആരംഭിച്ചത് | ഡിസംബർ 12, 2012 |
അവസാനം നടന്നത് | മാർച്ച് 17, 2013 |
സ്ഥലം (കൾ) | കൊച്ചി, ഇന്ത്യ |
Website | ഔദ്യോഗിക വെബ് വിലാസം |
>>2014 |
ലോഗോ
തിരുത്തുകഎല്ലാ വഴികളും ഒത്തുചേരുന്നത് എന്ന അർഥത്തിലാണ് അഞ്ചു ബാൻഡുകൾ കൂടിച്ചേരുന്ന ബിനാലെ ലോഗോ രൂപകൽപന. മുംബൈ ഐഐടിയിലെ പിഎച്ച്ഡി വിദ്യാർഥി ഉദയകുമാറിന്റേതാണു് രൂപകൽപന.[2]
കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റ്
തിരുത്തുകബോസ് കൃഷ്ണമാചാരി (പ്രസിഡൻറ്), റിയാസ് കോമു (സെക്രട്ടറി). അംഗങ്ങൾ: ഇന്ത്യയുടെ രഹസ്യാന്വേഷണ എജൻസിയായ ‘റോ’യുടെ മുൻ അ���്യക്ഷൻ ഹോർമിസ് തരകൻ, കസിനോ ഹോട്ടൽ ഗ്രൂപ്പ് എം.ഡി ജോസ് ഡൊമിനിക്, ഒരു പരസ്യകമ്പനിയുടെ ക്രിയേറ്റിവ് ഡയറക്ടർ വി. സുനിൽ, ‘കാർട്ടൂണിസ്റ്റ്’ ബോണി തോമസ്, മുംബൈ എൻ.സി.പി.എയുടെ പഴയ പ്രോഗ്രാം ഡയറക്ടർ സുഭാഷ് ചന്ദ്രൻ, മൂന്ന് സർക്കാർ പ്രതിനിധികൾ (ലിസ്സി ജേക്കബ്ബ്, റാണി ജോർജ്ജ്, സാജൻ പീറ്റർ)[3]
പങ്കാളികളായ പ്രധാന കലാകാരന്മാർ
തിരുത്തുകബിനാലെയിൽ പങ്കെടുക്കുന്ന 88 കലാകാരന്മാരിൽ 44 പേർ വിദേശികളും 44 പേർ ഇന്ത്യക്കാരുമാണ്. 44 ഇന്ത്യക്കാരിൽ 22 പേർ മലയാളികളാണ്. 2008ലെ ബെയ്ജിങ് ഒളിംപിക്സിലെ പക്ഷിക്കൂടിന്റെ ആകൃതിയിലുള്ള സ്റ്റേഡിയത്തിനു രൂപകൽപന നൽകിയ ലോകപ്രസിദ്ധനായ ചൈനാ കലാകാരൻ അയ് വെയ് വെയ്ക്ക്, ചൈനീസ് സർക്കാർ കൊച്ചി സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചു.[4]
- അതുൽ ദോദിയ (ഇന്ത്യ)
- അനന്ത് ജോഷി (ഇന്ത്യ)
- അനൂപ് മാത്യു തോമസ് (ഇന്ത്യ)
- അമർ കൻവർ (ഇന്ത്യ)
- അമാനുള്ള മൊജാദിദി (അഫ്ഗാനിസ്ഥാൻ)
- അലക്സ് മാത്യു (ഇന്ത്യ)
- അഹ്മദ് മാത്തർ(സൗദി അറേബ്യ)
- ആൽഫ്രെഡോ യാർ(ചിലി/ന്യൂയോർക്ക്)
- ഇബ്രാഹിം ഖുറൈഷി
- ഏണസ്റ്റോ നെറ്റോ (ബ്രസീൽ)
- ഏരിയൽ ഹസൻ (അർജന്റീന)
- കെ. പ്രഭാകരൻ (ഇന്ത്യ)
- കെ.പി. കൃഷ്ണകുമാർ (ഇന്ത്യ)
- കെ.പി. റെജി (ഇന്ത്യ)
- ക്ലിഫോർഡ് ചാൾസ്
- ഗീതാഞ്ജലി റാവു
- ജലജ. പി.എസ് (ഇന്ത്യ)
- ജസ്റ്റിൻ പൊൻമണി (ഇന്ത്യ)
- ജിയുസപ്പെ സ്റ്റാംപൊണെ
- ജോനാസ് സ്റ്റാൾ (നെതർലാന്റ്)
- ജോസഫ് സെമ (ബാഗ്ദാദ് )
- ജ്യോതിബാസു (ഇന്ത്യ)
- ടി.ആർ. ഉപേന്ദ്രനാഥ് (ഇന്ത്യ)
- ഡിലൻ മാർടോറെൽ (ഓസ്ട്രേലിയ)
- എൽ.എൻ. താലൂർ(ഇന്ത്യ)
- നളിനി മലാനി
- പാരീസ് വിശ്വനാഥൻ (ഇന്ത്യ)
- പി.കെ. നന്ദകുമാർ (ഇന്ത്യ)
- പ്രസാദ് രാഘവൻ (ഇന്ത്യ)
- മായാ അരുൾപ്രകാശം (യു.കെ)
- മാലെറ്റ് ഒഗ്ബേ ഹാബ്തേ (എറിത്രിയ/നോർവെ)
- യൂബിക് (ഇന്ത്യ)
- രഘുനാഥൻ. കെ (ഇന്ത്യ)
- രതീഷ്. ടി (ഇന്ത്യ)
- രാഹുൽ എസ്. രവി (ഇന്ത്യ)
- രോഹിണി ദേവഷേർ (ഇന്ത്യ)
- റഷീദ് റാണ (പാകിസ്താൻ)
- റിഗോ 23
- റോബർട്ട് മോണ്ട്ഗോമറി
- ഴാങ് എൻലി (ചൈന)
- വത്സൻ കൂർമ കൊല്ലേരി (ഇന്ത്യ)
- വാങേച്ചി മുത്തു (കെനിയ/നൈറോബി)
- വിവാൻ സുന്ദരം (ഇന്ത്യ)
- വിവേക് വിലാസിനി (ഇന്ത്യ)
- ശോശാ ജോസഫ് (ഇന്ത്യ)
- ശ്രീനിവാസ പ്രസാദ്(ഇന്ത്യ)
- ശ്രേയസ് കർളെ (ഇന്ത്യ)
- ഷീല ഗൗഡ (ഇന്ത്യ)
- സക്കീർ ഹുസൈൻ (ഇന്ത്യ)
- സഞ്ജയൻ ഘോഷ്
- സാന്റിയാഗോ സിയെറ (സ്പെയിൻ)
- സിജി കൃഷ്ണൻ (ഇന്ത്യ)
- സുബോധ് ഗുപ്ത (ഇന്ത്യ)
- സുമേദ് രാജേന്ദ്രൻ (ഇന്ത്യ)
- ഹുസൈൻവാലമനേഷ്(ഇറാൻ)
വേദികൾ
തിരുത്തുകആസ്പിൻവാൾ ഹൗസ്, ഡർബാർ ഹാൾ, ഫോർട്ടുകൊച്ചി ഡേവിഡ് ഹാൾ തുടങ്ങി 20-ൽ കൂടുതൽ വേദികളാണ് ഉള്ളത്. കൊടുങ്ങല്ലൂർ വരെ നീണ്ടുകിടക്കുന്നതാണ് ബിനാലെ നഗരം. അന്തർദേശീയ സമകാലിക കല നേരിൽ ആസ്വദിക്കാനുള്ള അത്യപൂർവമായ അവസരമായിരിക്കുമിതെന്ന് കരുതപ്പെടുന്നു. ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലെ പഴയ കെട്ടിടങ്ങൾ മുഖം മിനുക്കിയിട്ടാണ് വേദികളാക്കുന്നത്. ഡച്ച് കാലത്തെ സർവസൈന്യാധിപൻ താമസിച്ചിരുന്ന, നൂറ്റാണ്ടുകൾ പഴക്കമുള്ള ഡേവിഡ് ഹാളാണ് മറ്റൊരു വേദി. പരേഡ് ഗ്രൗണ്ട്, പെപ്പർ ഹൗസ്, മൊയ്തു ഹെറിറ്റേജ്, മട്ടാഞ്ചേരി വെയർ ഹൗസ്, മുസരിസ് പ്രദേശങ്ങളായ കൊടുങ്ങല്ലൂർ, പറവൂർ എന്നിവിടങ്ങളിലും അന്തർദേശീയ ചിത്രകാരന്മാർ തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു.
സമാപനം
തിരുത്തുക12.12.12 ന് ആരംഭിച്ച ബിനാലെ 96 ദിവസം നീണ്ടു നിന്നു. ശ്രീനിവാസ് പ്രസാദ് ഒരുക്കിയ 'എറേയ്‌സ്' എന്ന മുളയിൽ തീർത്ത ഇൻസ്റ്റലേഷൻ പ്രതീകാത്മകമായി ഫോർട്ടുകൊച്ചി കടപ്പുറത്ത് അഗ്‌നിക്കിരയാക്കിയാണ് സമാപിച്ചത്.[5]
വിവാദങ്ങൾ
തിരുത്തുക- സ്വകാര്യ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള ബിനാലെയുടെ നടത്തിപ്പിന് കേരള സർക്കാർ അഞ്ചുകോടി നൽകിയത് വിവാദമായിരുന്നു.[1]മാനദണ്ഡങ്ങൾ അനുസരിക്കാതെ പണം ചെലവഴിച്ചതായി ധനകാര്യ ഇൻസ്‌പെക്ഷൻ വിഭാഗം കണ്ടെത്തിയതിനെത്തുടർന്ന് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ബിനാലെ പൂർത്തിയായതിനു ശേഷം വിജിലൻസ് അന്വേഷണം വേണ്ടെന്ന് മന്ത്രിസഭ തീരുമാനിക്കുകയും സാമ്പത്തികബാദ്ധ്യത പരിഗണിച്ച് നാല് കോടി രൂപ കൂടി സഹായം നൽകുകയും ചെയ്തു.[6]
- ബിനാലെക്ക് നാലു മാസത്തോളം കൊച്ചിയിലെ ദർബാർ ഹാൾ വാടകക്ക് നൽകിയതും വിമർശന വിധേയമായി.[7]
അവലംബം
തിരുത്തുക- ↑ 1.0 1.1 കൊച്ചി മുസിരിസ് ബിനാലേ Archived 2012-10-07 at the Wayback Machine. മാതൃഭൂമി ഓൺലൈൻ പതിപ്പിൽ വന്ന വാർത്ത
- ↑ http://gulf.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=12991398&tabId=11&programId=1073753770&BV_ID=@@@
- ↑ കൊച്ചി-മുസിരിസ് ബിനാലേ[പ്രവർത്തിക്കാത്ത കണ്ണി] കൊച്ചി-മുസിരിസ് ബിനാലേ ഔദ്യോഗിക വെബ് വിലാസം
- ↑ Mathew, Ashlin. "China bars 'rebel' Ai Weiwei from attending Kochi event". Retrieved 8 ജനുവരി 2013.
- ↑ "പാരമ്പര്യത്തെ അനുസ്മരിച്ച് ബിനാലെയ്ക്ക് കൊടിയിറങ്ങി". ദേശാഭിമാനി. 18 മാർച്ച് 2013. Retrieved 18 മാർച്ച് 2013.
- ↑ "ബിനാലെയ്‌ക്കെതിരെ വിജിലൻസ് അന്വേഷണമില്ല; നാല് കോടി രൂപ കൂടി നൽകും". മാതൃഭൂമി. 28 മാർച്ച് 2013. Archived from the original on 2013-03-28. Retrieved 28 മാർച്ച് 2013.
- ↑ മാധ്യമം പത്രത്തിൽ വന്ന വാർത്ത
ഇതും കാണുക
തിരുത്തുകകൂടുതൽ വായനയ്ക്ക്
തിരുത്തുക- റെഡ്ഡിഫ്.കോം - കൊച്ചി ബിനാലെ
- കൊച്ചി-മുസിരിസ് ബിനാലെ ഫോട്ടോഗ്രാഫ് Archived 2014-01-06 at the Wayback Machine.