കേരള സംസ്ഥാന ആസൂത്രണ ബോർഡ്
കേരളത്തിലെ വികസന പദ്ധതികളുടെ ആസൂത്രണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിനെ സഹായിക്കുന്ന ഉപദേശക സമിതിയാണ് സംസ്ഥാന ആസൂത്രണ ബോർഡ്. ബോർഡിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും സമഗ്രമായ സാമ്പത്തികാവലോകന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു വരുന്നു. 1950-ൽ ദേശീയ തലത്തിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നു. സംസ്ഥാന തലത്തിൽ സമഗ്രമായ ആസൂത്രണം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി 1967-ൽ ആണ് സംസ്ഥാന മുഖ്യ മന്ത്രി അധ്യക്ഷനായി കേരളത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് രൂപം കൊണ്ടത്.
കേരള സംസ്ഥാന ആസൂത്രണ ബോർഡ് | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | സെപ്റ്റംബർ 1967 |
അധികാരപരിധി | കേരള സർക്കാർ |
ആസ്ഥാനം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
ഉത്തരവാദപ്പെട്ട മന്ത്രി | പിണറായി വിജയൻ, കേരള മുഖ്യമന്ത്രി , ആസൂത്രണ ബോർഡ് ചെയർമാൻ |
മേധാവി/തലവൻ | വി കെ രാമചന്ദ്രൻ, ആസൂത്രണ ബോർഡ് വൈസ്-ചെയർമാൻ |
വെബ്‌സൈറ്റ് | |
www.spb.kerala.gov.in |
ബോർഡ്
തിരുത്തുകഅംഗങ്ങൾ
തിരുത്തുകഅംഗങ്ങളെ ഗവൺമെന്റ് കാലാകാലങ്ങളിൽ നാമനിർദ്ദേശം ചെയ്യും. മുഖ്യമന്ത്രി അധ്യക്ഷനായ ബോർഡിൽ ഒരു ഉപാധ്യക്ഷനും, പ്രധാന മേഖലകൾ കൈകാര്യം ചെയ്യുന്ന അംഗങ്ങളും പാർട്ട്‌ടൈം അംഗങ്ങളും ഉണ്ടായിരിക്കും. ചീഫ് സെക്രട്ടറിയും ധനകാര്യവകുപ്പു സെക്രട്ടറിയും ബോർഡിലെ സ്ഥിരം ക്ഷണിതാക്കളാണ്. പ്ലാനിംഗ് ബോർഡ് ഏഴു പ്രധാന വിഭാഗങ്ങളിലൂടെയാണ് വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്ലാൻ കോർഡിനേഷൻ , കൃഷി, വ്യവസായം, സോഷ്യൽ സർവീസസ് വിഭാഗം, വികേന്ദ്രീകൃത ആസൂത്രണ വിഭാഗം, പേഴ്സ്‌പെക്റ്റീവ് പ്ലാനിംഗ് വിഭാഗം, ഇവാലുവേഷൻ ഡിവിഷൻ എന്നിവയാണ് ബോർഡിന്റെ ഏഴു പ്രധാന ഡിവിഷനുകൾ. വിവരസാങ്കേതികവിദ്യാ ശാഖയും പ്ലാൻ പബ്ലിസിറ്റി വിഭാഗവും സംസ്ഥാന ആസൂത്രണ ബോർഡ്ൽ പ്രവർത്തിക്കുന്നു.[1][2]
വൈസ്-ചെയർമാൻ | ||
പേര് | മുതൽ | വരെ |
ശ്രീ കെ. ടി. ചാണ്ടി | 28.04.1972 | 26.06.1980 |
ശ്രീ എം. ജെ. തവരാജ് | 25.09.1980 | 31.11.1981 |
ശ്രീ എം. സ്. റാം | 30.07.1982 | 18.10.1983 |
ശ്രീ എം. സത്യപാൽ | 18.10.1983 | 10.01.1985 |
പ്രൊഫ ഐ. സ് ഗുലാത്തി | 23.09.1987 | 13.09.1992 |
ശ്രീ വി.രാമചന്ദ്രൻ | 13.09.1992 | ഏപ്രിൽ 1996 |
പ്രൊഫ ഐ. സ് ഗുലാത്തി | മെയ് 1996 | മെയ് 2001 |
ശ്രീ വി.രാമചന്ദ്രൻ | 21.07.2001 | 22.03.2005 |
ശ്രീ സി. വി പദ്മരാജൻ | 23.03.2005 | 16.05.2006 |
പ്രൊഫ പ്രഭാത് പാറ്റ്നായിക് | 22.06.2006 | 15.05.2011 |
ശ്രീ കെ. എം. ചന്ദ്രശേഖർ | 27.06.2011 | 2016 |
ശ്രീ വി. കെ. രാമചന്ദ്രൻ | 2016 |
മെമ്പർ സെക്രട്ടറി
തിരുത്തുകമെമ്പർ സെക്രട്ടറി സ്ഥാപനത്തിന്റെ തലവനും ബോർഡിന്റെ ഔദ്യോഗിക അംഗമായി പ്രവർത്തിക്കുന്നു. ബോർഡ് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും ബോർഡ് തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകളോടും ഏജൻസികളോടും ഉള്ള ഉത്തരവാദിത്തം ഈ വ്യക്തിയിൽ നിക്ഷിപ്തമാണ്.
മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്
തിരുത്തുകആസൂത്രണ ബോർഡ്നെ സംബന്ധിച്ചുള്ള നയ കാര്യങ്ങളും മറ്റ് വിഷയങ്ങളും ബോർഡിനെ ഉപദേശിക്കാനായി സർക്കാർ നിയമിക്കുന്ന വ്യക്തിയാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്.
സാങ്കേതിക വിഭാവങ്ങൾ
തിരുത്തുകബോർഡിന്റെ എല്ലാ സാങ്കേതിക പ്രവർത്തനങ്ങളും നടപ്പിലാക്കാൻ ആസൂത്രണ ബോർഡിൽ ഏഴ് സാങ്കേതിക വിഭാഗങ്ങൾ ഉണ്ട്
- കൃഷി വിഭാഗം
- വ്യവസായവും അടിസ്ഥാന സൗകര്യവിഭാഗവും
- സാമൂഹ്യ സേവന വിഭാഗം
- വികേന്ദ്രീകൃത ആസൂത്രണ വിഭാഗം
- കാഴ്ചപ്പാട് ആസൂത്രണ വിഭാഗം
- പ്ലാൻ കോണ്ട്രാക്ഷൻ വിഭാഗം
- വിലയിരുത്തൽ വിഭാഗം
അവലംബം
തിരുത്തുക- ↑ "സംസ്ഥാന ആസൂത്രണ ബോർഡ് രൂപീകരിച്ചു". www.mangalam.com (in ഇംഗ്ലീഷ്). Retrieved 2018-04-05.
- ↑ "ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു : Deepika.com Kerala News" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2018-04-05.