കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് ബോർഡ്
കേരള സംസ്ഥാനത്തെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്കായി രൂപീകരിച്ച ബോർഡാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)[2] [3]. 11.11.1999-ൽ രൂപീകൃതമായ കിഫ്ബി കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് നിയമം-1999 (ആക്ട് 4-2000) പ്രകാരം കേരള സർക്കാർ ധനകാര്യവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ്.[4].
സർക്കാർ | |
ആസ്ഥാനം | തിരുവനന്തപുരം |
പ്രധാന വ്യക്തി | ചെയർമാൻ: മുഖ്യമന്ത്രി. വൈസ് ചെയർപേഴ്‌സൺ: ധനകാര്യമന്ത്രി. മെമ്പർ സെക്രട്ടറി: ചീഫ് സെക്രട്ടറി. അംഗങ്ങൾ വൈസ് ചെയർമാൻ, കേരള സംസ്ഥാന പ്ലാനിങ് ബോർഡ്. സെക്രട്ടറി, ധനകാര്യവകുപ്പ്. സെക്രട്ടറി, ധനവിഭവവകുപ്പ് സെക്രട്ടറി, നിയമകാര്യ വകുപ്പ് . 6 സ്വതന്ത്ര അംഗങ്ങൾ [1] |
വെബ്സൈറ്റ് | http://www.kiifb.kerala.gov.in/ |
ആദ്യ യോഗം
തിരുത്തുകകിഫ്ബിയുടെ ആദ്യ യോഗം 2016 നവംബർ ഏഴിനാണ് ചേർന്നത്. 48 പദ്ധതികൾക്ക് യോഗം അനുമതി നൽകി. വനം വകുപ്പിനു 100 കോടി, ആരോഗ്യം – 149 കോടിയുടെ രണ്ടു പദ്ധതികൾ, വ്യവസായം– 1264 കോടി, ഐടി – 351 കോടി, ജലവിഭവം– 1257 കോടിയുടെ 23 ജലവിതരണ പദ്ധതികൾ, മരാമത്ത് – 611 കോടി എന്നിങ്ങനെയാണു വിവിധ വകുപ്പുകളുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. 272 കോടിയുടെ മൂന്നു മേൽപാലങ്ങൾക്കും അനുമതി നൽകി. ആകെ 4004.86 കോടി ചെലവു വരുന്ന പദ്ധതികൾക്ക് ആദ്യഗഡുവായി 1740.63 കോടി വേണ്ടിവരും. ഇൗ തുക ബോണ്ടുകൾ ഇറക്കി കണ്ടെത്താൻ എസ്.ബി.ഐ. ക്യാപിനെ ചുമതലപ്പെടുത്തി.
രണ്ടാംഘട്ടം
തിരുത്തുകരണ്ടാംഘട്ടത്തിൽ 4000 കോടി രൂപ നബാർഡിൽനിന്നു കണ്ടെത്താനാണ് ആലോചിക്കുന്നത്.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു തീരുമാനമെടുത്തത്. [5]
ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ
തിരുത്തുകകിഫ്ബി ഫണ്ട് ശരിയായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും നിക്ഷേപക താൽപര്യം സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച ഫണ്ട് ട്രസ്റ്റി ആൻഡ് അഡ്വൈസറി കമ്മിഷൻ രൂപീകരിച്ചട്ടുണ്ട്. മുൻ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ വിനോദ് റായിയാണ് ഇതിന്റെ അധ്യക്ഷൻ. ആർബിഐ മുൻ ഡപ്യൂട്ടി ഗവർണർ ഉഷാ തൊറാട്ട്, നബാർഡ് മുൻ ചെയർമാൻ പ്രകാശ് ബക്ഷി എന്നിവരെ ട്രസ്റ്റ് അംഗങ്ങളുമാണ്. രണ്ടുവർഷമാണു ട്രസ്റ്റിന്റെ കാലാവധി. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയുംഅംഗീകാരമുള്ള ധനസമാഹരണ മാർഗങ്ങൾ നിശ്ചയിക്കാൻ കിഫ്ബിക്കു കീഴിൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപറേഷനു രൂപം നൽകാനും തീരുമാനിച്ചിട്ടുണ്ട്.
അഴിമതി, സ്വഭാവദൂഷ്യം എന്നിവയിൽ ശിക്ഷിക്കപ്പെട്ടാൽ അല്ലാതെ ബോർഡ��നോ സർക്കാരിനോ ഇവരെ നീക്കം ചെയ്യാനാകില്ല. കിഫ്ബിയുടെ ഫണ്ട് ശരിയായി വിനിയോഗിക്കുന്നെന്ന് ഉറപ്പാക്കാനും നിക്ഷേപക താത്പര്യം സംരക്ഷിക്കാനുമുള്ള സ്വതന്ത്ര ഫണ്ട് ട്രസ്റ്റി അഡൈ്വസറി കമ്മീഷനാണിത്. [6]
അവലംബം
തിരുത്തുക- ↑ കിഫ്ബിയുടെ സൈറ്റിൽ നിന്നും Archived 2017-09-12 at the Wayback Machine. 18 സെപ്റ്റംബർ 2017-ൽ ശേഖരിച്ചത്.
- ↑ ദി ഹിന്ദു ശേഖരിച്ചത് 18.09.2017
- ↑ മനോരമ ഒൺലൈൻ കിഫ്ബി ഈ ബഡ്ജറ്റിന്റെ ഐശ്വര്യം എന്ന തലക്കെട്ടിൽ ഡോ. മേരിജോർജ്ജ് എഴുതിയ ലേഖനം. ശേഖരിച്ച തീയതി 18.09.2017.
- ↑ "കിഫ്ബിയെക്കുറിച്ച്". Archived from the original on 2017-09-12. Retrieved 2017-09-18.
- ↑ http://www.manoramaonline.com/news/kerala/01tvm-kifbi-meeting.html
- ↑ http://www.prd.kerala.gov.in/news/a2015.php?tnd=15&tnn=293154&Line=Directorate,%20Thiruvananthapuram&count=8&dat=07/11/2016[പ്രവർത്തിക്കാത്ത കണ്ണി]
.