ഒരു പ്രമുഖ മലയാള കവിയും അദ്ധ്യാപകനുമാണ് കെ.വി. രാമകൃഷ്ണൻ.കവിതയ്ക്കുള്ള കേരളസാഹിത്യഅക്കാദമി അവാർഡു നേടിയിട്ടുണ്ട്.

കെ.വി. രാമകൃഷ്ണൻ
തൊഴിൽകവി, പത്രപ്രവർത്തകൻ
ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
ശ്രദ്ധേയമായ രചന(കൾ)ഭ്രാന്തി
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം[1]

ജീവിതരേഖ

തിരുത്തുക

1933-ൽ മലപ്പുറം ജില്ലയിലെ ക്ഷേത്രഗ്രാമമായ കാടാമ്പുഴയിൽ ജനിച്ചു. അമ്മ : കെ.വി. പാർവതി വാരസ്യാർ. അച്ഛൻ : എം.രാഘവവാരിയർ. 1954 മുതൽ 1962 വരെ സർക്കാർ ഉദ്യോഗസ്ഥനായിരുന്നു പിന്നീട് എറണാകുളം മഹാരാജാസ്‌ കോളേജിൽ ഉപരിപഠനം. 1966-67 ൽ കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിൽ ഇംഗ്ലീഷ്‌ ലക്‌ചറർ. 1988-ൽ ഗുരുവായൂർ ശ്രീകൃഷ്‌ണാ കോളെജിൽ പ്രൊഫസറായിരിക്കെ സ്വമേധയാ വിരമിച്ച്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ അസിസ്‌റ്റന്റ്‌ എഡിറ്ററായി ചേർന്നു.

കവിതാ സമാഹാരങ്ങൾ

തിരുത്തുക
  • അക്ഷരവിദ്യ[1]
  • കൊട്ടും ചിരിയും
  • രാജശില്‌പി
  • വരണ്ട ഗംഗ
  • അഗ്‌നിശുദ്ധി
  • കെടാവിളക്ക്‌
  • നാഴികവട്ട
  • ചതുരംഗം
  • പുതിയ സാരഥി
  • ഭ്രാന്തി

ലേഖനസമാഹാരങ്ങൾ

തിരുത്തുക
  • കവിതയും താളവും
  • കാവ്യചിന്തകൾ
  • ഡ്രാക്കുള
  • കനകാഭരണം
  • രവീന്ദ്രനാഥടാഗോർ തുടങ്ങിയ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരളസാഹിത്യഅക്കാദമി പുരസ്കാരം (അക്ഷരവിദ്യ)
  • കനകശ്രീ അവാർഡ് ( കൊട്ടും ചിരിയും)[2]
  • സ്‌റ്റേറ്റ്‌ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ സാഹിത്യപുരസ്‌കാരം
  1. 1.0 1.1 "കേരള സാഹിത്യ അക്കാദമി" (PDF). Archived from the original on 2016-04-03. Retrieved 2024-10-30.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2012-01-15.
"https://ml.wikipedia.org/w/index.php?title=കെ.വി._രാമകൃഷ്ണൻ&oldid=4135920" എന്ന താളിൽനിന്ന് ശേഖരിച്ചത്