കെ.പി. ഹോർമിസ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഇന്ത്യയിലെ പ്രമുഖ വാണിജ്യ ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കിന് ആധുനിക മുഖം നൽകിയ കുളങ്ങര പൗലോസ് ഹോർമിസ് എന്ന കെ. പി. ഹോർമിസ്. ഇദ്ദേഹം 1917 ഒക്ടോബർ 18-ന് ഇന്നത്തെ എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയ്ക്ക് കീഴിലുള്ള മൂക്കന്നൂർ എന്നാ ഗ്രാമത്തിൽ ജനിച്ചു.[1]
കെ പി ഹോർമിസ് | |
---|---|
228*221px | |
ജനനം | കുളങ്ങര പൗലോസ് ഹോർമിസ് ഒക്ടോബർ 18, 1917 |
മരണം | ജനുവരി 26, 1988 | (പ്രായം 70)
ദേശീയത | ഇന്ത്യൻ |
ടെലിവിഷൻ | ഫെഡറൽ ബാങ്ക് സ്ഥാപകൻ, അഭിഭാഷകൻ,സാമൂഹ്യ പ്രവർത്തകൻ,കേരള ടേബിൾ ടെന്നീസ് സംഘടന ഉപാധ്യക്ഷൻ,ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ സംഘടന അംഗം. |
ജീവിതപങ്കാളി | അമ്മിണി |
കുട്ടികൾ | ബോബി ഹോർമിസ്,രാജു ഹോർമിസ്,ഉഷ ഹോർമിസ്. |
വ്യക്തി ജീവിതം
തിരുത്തുകഒരു കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലും ആയി തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി. നിയമത്തിൽ ബിരുദപഠനം പൂർത്തിയാക്കിയതിനു ശേഷം അദ്ദേഹം ഏറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഔദ്യോഗിക ജീവിതത്തിന്റെ ആദ്യപാദത്തിൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന അദ്ദേഹം തിരുവിതാംകൂർ നിയമസഭയിലേക്ക് ഒരു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
രാഷ്ട്രീയം തന്റെ മേഖല അല്ലെന്നു തിരിച്ചറിഞ്ഞ അദ്ദേഹം ജീവിതത്തിലുടനീളം കോൺഗ്രസ് പാർട്ടിയോട് അനുഭാവം പുലർത്തിയിരുന്നു.
���െഡറൽ ബാങ്കിന്റെ ഏറ്റെടുക്കൽ
തിരുത്തുക1945-ൽ മധ്യതിരുവിതാംകൂറിലെ (ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ) തിരുവല്ലയ്ക്കടുത്ത് നെടുമ്പുറം സ്ഥാനമായിരുന്ന, പ്രവർത്തനരഹിതമായ തിരുവിതാംകൂർ ഫെഡറൽ ബാങ്കിന്റെ ഓഹരി അദ്ദേഹം ഫെഡറൽ ബാങ്കിന്റെ സ്ഥാപകരായ പട്ടമുക്കിൽ വരട്ടിശ്ശേരിൽ കുടുംബത്തിന്റെ കയ്യിൽ നിന്ന് 5000 രൂപയ്ക്ക് വാങ്ങി. അതിനുശേഷം ബാങ്കിന്റെ ആസ്ഥാനം ഏറണാകുളം ജില്ലയിലെ ആലുവയിലേയ്ക്ക് മാറ്റി.[2]
അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ പ്രയത്നം കൊണ്ടും 1973 ആയപ്പോഴേക്കും കേരളത്തിന് പുറത്തു ശാഖകൾ തുടങ്ങാൻ ബാങ്കിന് സാധിച്ചു.[3]അതേ വർഷം തന്നെ ഇന്ത്യാഗവണ്മെന്റിൽ നിന്നു വിദേശ നാണ്യവ്യവഹാരത്തിന് അനുമതി നേടാനും സാധിച്ചു. 1963-നും 1970-നും മദ്ധ്യേ ചാലക്കുടി പൊതു ബാങ്ക്, കൊച്ചിൻ യൂണിയൻബാങ്ക്, ആലപ്പുഴ ബാങ്ക് മുതലായ വാണിജ്യ ബാങ്കുകൾ ഫെഡറൽ ബാങ്ക് വാങ്ങി.[4]
നിയമപരമായ ചില പ്രശ്നങ്ങൾ മൂലം 1979-ൽ ബാങ്കിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും അദ്ദേഹത്തിന് ഒഴിയേണ്ടി വന്നു.അതിനുശേഷം കുറച്ചുകാലം കൂടി അദ്ദേഹം ബാങ്കിന്റെ ബോർഡിൽ തുടർന്നു. കേരള മാനേജ്മെന്റ് സംഘടനയിലും, ഇന്ത്യൻ ബാങ്കുകളുടെ മാനേജിംഗ് കമ്മിറ്റികൾ അടങ്ങുന്ന സംഘടനയിലും സജീവമായി പ്രവർത്തിച്ചു. സാമൂഹികപ്രവർത്തന മേഖലയിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
1988-ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ വാർധക്യസഹജമായ രോഗങ്ങൾ മൂലം അദ്ദേഹം അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-10-03. Retrieved 2015-10-06.
- ↑ "economic times". Archived from the original on 2016-03-05. Retrieved 2015-10-06.
{{cite web}}
: Text "april 29 2015" ignored (help) - ↑ [2. http://www.indiainfoline.com/article/news-top-story/selfie-self-help-federal-bank-launches-indias-first-mobile-app-for-bank-account-opening-115080501062_1.html "India infoline news services"].
{{cite web}}
: Check|url=
value (help); Text "august 05,2015" ignored (help); horizontal tab character in|url=
at position 3 (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-27. Retrieved 2015-10-06.
{{cite web}}
: Text "IDBRT" ignored (help); Text "october 6 2015" ignored (help)
സ്രോതസ്സുകൾ
തിരുത്തുക- "Federal Bank Q4 profit up marginally at Rs 281 cr". The Economic Times.
- "Federal Bank launches India’s first Mobile App for Bank Account Opening". India Infoline.
- "The Federal Bank Key Personnel".
- "Awards won by Federal Bank". IDRBT. Retrieved 27 October 2014.