കുഞ്ഞുക്കുളം
(കുഞ്ഞുക്കുളം, എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽപെട്ട [1]പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ ഒരു പ്രദേശം ആണ് കുഞ്ഞുകുളം .ഇവിടത്തുകാർ പ്രധാനമായും ആശ്രയിക്കുന്നത് ഈങ്ങാപ്പുഴ അങ്ങാടിയാണ്. അവരുടെ പ്രധാന ജോലി കൃഷിയും കച്ചവടവും ആണ്. കുഞ്ഞുകുളം ജുമാ മസ്ജിദ്, ശ്രീ ധർമ്മശാസ്ത്ര അമ്പലം എന്നീ ആരാധനാലയങ്ങൾ നിലകൊള്ളുന്നു.
[2]മാർ ബസേലിയസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇവിടെയാണ്. ഈങ്ങാപ്പുഴയിൽ നിന്നും കോടഞ്ചേരി റൂട്ടിൽ ഒരു കിലോമീറ്റർ മാറിയാണ് കുഞ്ഞുകുളം സ്ഥിതി ചെയ്യുന്നത്.
- ↑ "പുതുപ്പാടി ഗ്രാമപഞ്ചായത്ത് (Puduppady Grama Panchayat)". Archived from the original on 2020-08-24. Retrieved 2020-08-26.
- ↑ "Mar Baselios English Medium School :: Engapuzha". Archived from the original on 2021-05-09. Retrieved 2020-08-26.