കാന്തളൂർ ശാല
ആയ്, രാജാക്കന്മാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങളോട് അനുബന്ധിച്ച് വേദാധ്യയനത്തിനുള്ള ശാലകൾ എന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് ദക്ഷിണ നളന്ദ എന്നറിയപ്പെട്ട കാന്തളൂർ ശാല. ഇന്നത്തെ തിരുവനന്തപുരത്ത് നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രമാണ് കാന്തളൂർ ശാല.[1]
പശ്ചാത്തലവും പ്രവർത്തനവും
തിരുത്തുകത[2]ന[3]ാാ [4]ു്ട്തീരദേശ വ്യവസായങ്ങളുമായി വിഴിഞ്ഞത്ത് എത്തിയ അയ് രാജവംശം പ്രധാന രാഷ്ട്ര ശക്തിയായി മാറി - വിഴിഞ്ഞവും - കാന്തള്ളുരും സൈനിക കേന്ദ്രങ്ങളാക്കി ഭരണം നടത്തിയവരായിരുന്നു ആയ് രാജാക്കൻമാർ
വിദ്യാഭ്യാസ മേഘലയിലും സമഗ്ര സംഭാവനകൾ ആയ് രാജവംശം നൽകിയിരുന്നു. ആയ് രാജവംശത്തിന് കീഴിൽ ലോക പ്രസിദ്ധി നേടിയ പല സർവ്വകലാശാലകളും സ്ഥാപിച്ചിരുന്നു.
അതിൽ പ്രധാനമാണ് കാന്തള്ളൂർ സർവ്വകലാശാല - ഇന്നത്തെ കരമന മുതൽ നെയ്യാറ്റിൻ കര വരെ ആയിരുന്നു സർവ്വകലാശാലയുടെ സ്ഥാനം. കാന്തള്ളൂരിനെ കൂടാതെ മറ്റു പന്ത്രണ്ടോളം സർവ്വകലാശാലകൾ അക്കാലത്ത് പ്രസിദ്ധിയാർജ്ജിച്ചിരുന്നു. ആ നൂറ്റാണ്ടിൽ കാന്തള്ളൂർ സർവ്വകലാശാലയിൽ ചട്ടം(നിയമം) രഷ്ട്ര മീമാത്സ പൗരോഹിത്യം, ത്രൈരാജ്യ വ്യവഹാസം - ധനുർ വിദ്യ- സാംഖ്യം - വൈശേഷം തുടങ്ങിയവ മാത്രമല്ല ലോകായതും, നാസ്തിക മത്സരവും പഠിപ്പിച്ചിരുന്നു.
മീമാംസ, പൌരോഹിത്യം, ത്രൈരാജ്യവ്യവഹാരം (മൂന്ന് രാജ്യങ്ങളിലെ നിയമവ്യവഹാരം) എന്നീ വിഷയങ്ങളിലെ പരീക്ഷയ്ക്ക് ശേഷമാണു വിദ്യാർത്ഥിയെ പാർത്ഥിവപുരം ശാലയിൽ പ്രവേശിപ്പിച്ചിരുന്നത്
ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിഴിഞ്ഞം തുറമുഖം വഴി ഈ സർവ്വകലാശാലകളിൽ പഠനത്തിനായി എത്തിയിരുന്നു.
വിദ്യാർത്ഥികൾക്ക് ഭക്ഷണവും - വസ്ത്രവും - താമസവും രാജവംശം സൗജന്യമായി നൽകിയിരുന്നു.
അക്കാലത്ത് കാന്തള്ളൂർ ദക്ഷിണ നളന്ദ എന്ന പേരിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു.
കാന്തള്ളൂർ ശാലയുടെ അസ്തിത്വം വിവിധങ്ങളായ ചരിത്ര രേഖകളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്തള്ളുർ ശാലയായിരുന്നു ഏറ്റവും പ്രശസ്തവും വലിപ്പമേറിയതുമായ സർവ്വകലാശാല
മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി കാന്തള്ളൂർ ശാലയിൽ ആയുധ പരിശീലനവും പാഠ്യവിഷയമായിരുന്നു.
ആയ് രാജാക്കൻമാരുടെ സൈന്യത്തിലെ മുൻനിര പടയാളികൾ കാന്തള്ളൂർ ശാലയിൽ പരിശീലനം നേടിയവരായിരുന്നു.
കാന്തള്ളൂർ ആയുധ പരിശീലന ശാല ഒരു ഭീഷണിയാകുമെന്ന് കണ്ടാണ് പിൽക്കാലത്ത് ചോള രാജാക്കൻമാർ വിഴിഞ്ഞം തുറമുഖം വഴി ആക്രമണങ്ങൾ നടത്തിയത്.
ും [5].
സ്ഥാനം
തിരുത്തുകകാന്തള്ളൂർ ശാലയുടെ കൃത്യമായ സ്ഥാനം എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വിവിധാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. കാന്തളൂർശാല ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയിൽ നിന്നും ഏഴ് മൈൽ അകലെയുള്ള കാന്തളൂർ എന്ന ഗ്രാമത്തിലായിരുന്നു സ്ഥിതി ചെയ്തിരിക്കാൻ സാദ്ധ്യത എന്ന് തിരുവിതാങ്കൂർ പുരാവസ്തു വകുപ്പിന്റെ സൂപ്രണ്ടും ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസിന്റെ മുഖ്യസംശോധകരിലൊരാ���ുമായ കെ.വി സുബ്രഹ്മണ്യ അയ്യർ ഊഹിക്കുന്നു.[6]
പദ്മനാഭസ്വാമിക്ഷേത്രത്തിനു ഒന്നര കിലോമീറ്റർ വടക്കുപടിഞ്ഞാറെ വലിയശാല തന്നെയാണ് ഇതെന്ന് ഹജൂർ ശാസനങ്ങൾ കണ്ടെടുത്തു പ്രസിദ്ധപ്പെടുത്തിയ ടി. ഗോപിനാഥറാവു പറയുന്നു. വലിയശാലയിലെ ശിവനെ കാന്തളൂർ ചാലൈ മഹാദേവൻ എന്ന് ഒമ്പതാം ശതകം മുതലുള്ള രേഖകൾ പരാമർശിക്കുന്നുണ്ട് [7]. പതിനാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട അനന്തപുരിവർണ്ണനം എന്ന കൃതിയെ അടിസ്ഥാനമാക്കി തിരുവനന്തപുരം അങ്ങാടിക്കും ആര്യശാല, ചെന്തിട്ട, വലിയശാല എന്നീ ക്ഷേത്രങ്ങൾക്കും ഇടയിലാണ് കാന്തളൂർശാല എന്ന് കെ. ശിവശങ്കരൻ നായർ അനുമാനിക്കുന്നു [8]. കേസരി ബാലകൃഷ്ണപിള്ളയുടെ അഭിപ്രായം ചേന്ദമംഗലം പാലിയം കുന്നിൽ ആയിരുന്നിരിക്കണം യഥാർത്ഥ കാന്തളൂർശാല എന്നും ചോളലിഖിതങ്ങളിൽ “കലമറുത്തു” എന്നു കാണുന്ന കാന്തളൂർ കടിക പട്ടണത്തിനു സമീപമുള്ള മറ്റൊരു ശാല ആയിരുന്നിരിക്കണം എന്നുമാണ്[9]. ചോളരാജാക്കന്മാർ വിഴിഞ്ഞം തുറമുഖം കീഴടക്കിയതുമായി ബന്ധപ്പെട്ടാണു ചോളശാസനങ്ങളിൽ കാന്തളൂർചാല ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നത്. വിഴിഞ്ഞത്തിനടുത്ത് കാന്തളൂർ എന്നൊരു സ്ഥലം ഉണ്ടെങ്കിലും ഒരുകാലത്ത് ഒരു പട്ടണമായിരുന്നതിന്റെ സൂചനകൾ അവിടെക്കാണാത്തതുകൊണ്ട് അതുതന്നെയാണോ പ്രസിദ്ധികേട്ട കാന്തളൂരെന്ന് ഇളംകുളം സംശയിക്കുന്നുണ്ട്. ശാസനങ്ങളിൽ എപ്പോഴും വിഴിഞ്ഞം ആക്രമിക്കുന്നതിനൊപ്പമാണ് കാന്തളൂർശാലയും ആക്രമിക്കപ്പെടുന്നതായി സൂചിപ്പിക്കുന്നത്; ഇതും “തിരുവനന്തപുര”ത്തിനോട് ചേർത്ത് ഈ ശാലയെ പരാമർശിക്കാത്തതും ശ്രദ്ധേയമാണ്[10]. വിഴിഞ്ഞത്തുതന്നെയാണു കാന്തളൂർ ശാല എന്നും അഭിപ്രായമുണ്ട് ,‘ശാല’യെ പ്രധാനം ചെയ്ത് രൂപംകൊണ്ട പ്രദേശമാണ് നിലവിൽ തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ചാല.ചാല കമ്പോളം തിരുവനന്തപുരത്തെത്തന്നെ പ്രസിദ്ധമായ വ്യാപാര മേഖല കൂടിയാണ്.
[11]
സ്ഥാപകൻ
തിരുത്തുകശ്രീ.സുബ്രഹ്മണ്യ അയ്യർ ഹജൂർശാസനം പ്രമാണമാക്കിക്കൊണ്ട് പറയുന്നത് കരുനന്തടക്കൻ എന്ന ആയ് വംശരാജാവ് (ഏ.ഡി 875-885) തന്റെ ഭരണത്തിന്റെ ഒൻപതാം വർഷം മുടാലനാട്ടിലെ പശുങ്കുളം (പചുങ്കുളം) ഗ്രാമത്തിലെ ഉഴക്കുടിവിള എന്ന ഭൂഭാഗം മുഞ്ചിറൈ സഭക്കാരിൽ നിന്ന് വാങ്ങി അവിടെ ഒരു ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിക്കുകയും അങ്ങനെ പാർത്ഥിവശേഖരപുരം ഗ്രാമം സ്ഥാപിതമാകുകയും ചെയ്തു എന്നാണ്[2]. ഇതേ ശാസനത്തിൽ തന്നെ കാന്തളൂരിന്റെ ചട്ടം തന്നെ പാർത്ഥിവപുരം ചാലയിലും ബാധകമാണെന്ന് പറയുന്നുണ്ട്. പാർത്ഥിവപുരം ചാലയുടെ സ്ഥാപകൻ കരുനന്തടക്കൻ തന്നെയാവാം കാന്തളൂരിന്റെ സ്ഥാപകനും എന്ന് അനുമാനിക്കപ്പെടുന്നു[12]. ആയ്‌രാജ്യത്തെ ശാലകൾക്കെല്ലാം മാതൃക കാന്തളൂരായിരുന്നിരിക്കാം[13].
കാന്തളൂർ കലമറുപ്പ്
തിരുത്തുകആയ്, മഹോദയപുരം, വേണാട് രാജ്യങ്ങൾക്ക് നേരേ നടന്ന ആക്രമണങ്ങളിളെക്കുറിച്ചുള്ള ചോള ലിഖിതങ്ങളിൽ കാന്തളൂർശാലയെക്കുറിച്ച് നിരവധി പരാമർശമുണ്ട്. രാജരാജചോളൻ ഒന്നാമൻ തന്റെ ഭരണത്തിന്റെ 4-ആം വർഷത്തിൽ (സുമാർ ക്രി.വ. 988) 'കാന്തളൂർശാലൈ കലമറുത്തരുളി' എന്ന് തിരുവലങ്ങാട് ശാസനത്തിലും മറ്റ് പല ചോള പ്രശസ്തിലേഖങ്ങളിലും കാണുന്നുണ്ട്. ‘കലമറുത്തു ‘ എന്നതിനു നിരവധി അർത്ഥങ്ങൾ കല്പ്പിച്ചു കാണുന്നുണ്ട്.
കാന്തളൂരിലെ കപ്പലുകൾ നശിപ്പിച്ചു എന്നാണർത്ഥമെന്നും വിദ്യാർത്ഥികൾക്കുള്ള ഭക്ഷണസൗകര്യം ഇല്ലാതെയാക്കിയെന്നും വാദമുണ്ട്. കാന്തളൂരിനെപ്പറ്റിയുള്ള ആദ്യപരാമർശം വരുന്ന പാർത്ഥിവപുരം ചെപ്പേടിൽ കാന്തളൂർ ശാലയിലെ മരിയാദ (നിയമങ്ങൾ) പാർത്ഥിവപുരത്തെ ചാലയ്ക്കും ബാധകമാണെന്ന് പറയുന്നുണ്ട്. അതു സൂചകമായി എടുത്താൽ ഒരു വിദ്യാർത്ഥിക്ക് ഒരു ദിവസം വരുന്ന ചെലവിനെ ഇത്ര നാഴി നെല്ല് എന്ന കണക്കിൽ പറയുന്നതാണു “കലം”. ഉണ്ണുന്ന പാത്രം എന്ന വ്യാഖ്യാനം സ്വീകരിച്ചാൽ ചാലയിലെ ‘കലം’ എന്നതിനു ‘സ്ഥാനം’ എന്ന് അനുമാനിക്കാം.ഇതിൻപ്രകാരം കലമറുപ്പിനു ഭക്ഷണപാത്രം,അഥവാ വിദ്യാഭ്യാസസൌകര്യം ഇല്ലാതാക്കി എന്ന് ഒരു വ്യാഖ്യാനമുണ്ട്[14].
കാന്തളൂരിന്റെ പ്രതാപം നശിപ്പിച്ചു എന്നാണ് കേസരി ബാലകൃഷ്ണപിള്ള അനുമാനിച്ചത്. [15] ബ്രാഹ്മണ പണ്ഡിതരെ ചോളർ തർക്കത്തിൽ തോല്പ്പിച്ചു എന്നാണ് ബർട്ടൺ സ്റ്റെയിൻ അനുമാനിക്കുന്നത് [16]. അരുളി എന്നു ചേർത്തിരിക്കുന്നതിനാൽ അതൊരു നല്ല കാര്യം നടന്നതിന്റെ സൂചനയാകും എന്നു വാദിച്ച് ദേശി വിനായകം പിള്ള കാന്തളൂരിലെ വിദ്യാർത്ഥികൾക്കുള്ള ഭക്ഷണസമ്പ്രദായം ക്രമീകരിച്ചു എന്നാണ് കലമറുത്തു എന്നതുകൊണ്ട് അർത്ഥമാക്കാവുന്നത് എന്ന് അനുമാനിച്ചു.
ഇളംകുളം കുഞ്ഞൻ പിള്ള കലമറുപ്പ് ഒരു സൈനിക നടപടി തന്നെയാണെന്നാണ് നിരീക്ഷിക്കുന്നത് എന്നാൽ കപ്പൽ നശിപ്പിച്ചു എന്നതിനോട് യോജിക്കുന്നുമില്ല [17] രാജേന്ദ്രചോളൻ ഒന്നാമൻ ക്രി.വ.1019-ആം ആണ്ടിൽ കാന്തളൂർ ശാലയും വിഴിഞ്ഞവും കീഴടക്കുകയും വിഴിഞ്ഞത്തിനു രാജേന്ദ്രചോഴപ്പട്ടണമെന്ന് പുനർനാമകരണം നടത്തുകയും ചെയ്തു[4]. ഏ.ഡി 1046ലെ മണിമംഗല ശാസനമനുകരിച്ച് രാജാധിരാജ ചോളൻ വേണാട് രാജാവിനെ വധിച്ച് കാന്തളൂർ കീഴടക്കുകയുണ്ടായി[4].കുലോത്തുംഗചോളനും കാന്തളൂർ ആക്രമിച്ചിട്ടുണ്ട്[4].
സാഹിത്യത്തിൽ
തിരുത്തുകജൈന സന്യാസി ഉദ്യോതനസൂരി (728-778) യുടെ കുവലയമാലയിൽ നായകൻ വിജയപുരം എന്നൊരു ശാലയിൽ എത്തിയെന്നും പള്ളിപ്പതിയുടെ അതിഥി ആയി എന്നും പറയുന്നു,അവിടെ വേദം, തർക്കം, വ്യാകരണം, ആയോധനവിദ്യകൾ മുതലായവ അഭ്യസിക്കുന്നുണ്ടെന്നും പരാമർശമുണ്ട്. വിജയപുരം എന്നത് കാന്തളൂർശാല തന്നെയാണെന്ന് പലർക്കും അഭിപ്രായമുണ്ട്. [18]
പതിന്നാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടത് എന്ന് വിശ്വസിക്കപ്പെടുന്ന അനന്തപുരി വർണ്ണനത്തിൽ തിരുവനന്തപുരം അങ്ങാടിയുടെ കിഴക്കേയറ്റത്ത് “കാന്തിയും ചെൽവവും മിക്ക കാന്തളൂർചാല കാണലാംമൂന്റു കോയിലും എൻ മുന്നിൽ തോന്റും തത്ര മഠങ്ങളും”എന്ന് പരാമർശിക്കുന്നുണ്ട്[10].
കാന്തള്ളൂർ ശാലയെക്കുറിച്ചുള്ള സമകാലിക സംഭാവനകൾ
തിരുത്തുകകല്ലറ കാഞ്ഞിരംപാറ എൽ .പി. എസ്.അധ്യാപകനായ കിഷോർ കല്ലറ കാന്തല്ലൂർ സർവ്വകലാശാലയെക്കുറിച്ച് പഠനം നടത്തുകയും 'എന്നിട്ടും കാന്തള്ളൂർ' എന്ന ഡോക്കുമെന്ററി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത ഡോക്കുമെന്ററിയ്ക്ക് നിരവധി പുരസ്ക്കാരങ്ങളും ലഭിക്കുകയുണ്ടായി.
പുസ്തക പരിചയം
തിരുത്തുകഎ.ശ്രീധരമേനോൻ്റെ കേരളചരിത്രത്തിൽ കാന്തള്ളൂർ ശാലയെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട്. പ്രഭാത ബുക്സ് 2022ൽ പുറത്തിറക്കിയ നഥാൻ വി ഫെലിക്സ് എഴുതിയ‘ദക്ഷിണ നളന്ദ എന്ന കാന്തള്ളൂർ ശാല’ എന്ന കൃതിയും പ്രാചീനമായ ഈ സർവകലാശാലയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു.
കാന്തള്ളൂർശാലയെ പരാമർശിക്കുന്ന ലിഖിതങ്ങളും ചെപ്പേടുകളും
തിരുത്തുകമുപ്പതോളം രേഖകളിൽ കാന്തളൂർശാല പരാമർശിക്കപ്പെട്ടിട്ടുണ്ട് [19]തിരുനന്തിക്കര, ഇരണിയൽ, ശുചീന്ദ്രം, കന്യാകുമാരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് രാജരാജ ചോളൻ ഒന്നാമന്റെ നിരവധി ശാസനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ഇവയിൽ പത്താം ഭരണവർഷ കാലത്ത് എഴുതപ്പെട്ടവയിൽ പലതിലും കാന്തളൂർ ശാല കളമറുത്തതായി പരാമര്‌ശമുണ്ട്. [20]
കരുനന്തടക്കന്റെ (എ.ഡി 857-885) ഭരണത്തെ സൂചിപ്പിക്കുന്ന പാർത്ഥിവപുരം ചെപ്പേടിൽ ഇങ്ങനെ പറയുന്നു[21][22]:
“ | “ഇന്നാളാൽ മുടാലനാട്ടുപ്പചുങ്കുളത്തുപ്പടുനിലത്തിൽ മുഞ്ചിറൈച്ചവൈയാരുടൈയ ഉഴക്കുടിവിളൈ എന്നു നിലം ഇവകളുക്ക് അടിക്കടി നിലം കുടുത്ത് മാറിക്കൊണ്ട് ഇന്നിലം പിടിച്ചൂഴ്ന്ത് ശ്രീകോയിൽ എടുത്തു വിഷ്ണുഭട്ടാരകരൈ പ്രതിഷ്ഠൈ ചെയ്തു പാർത്ഥിവശേഖരപുരം എന്റു പേർഇട്ടു കാന്തളൂർ മരിയാദിയാൽ തൊണ്ണൂറ്റു ഐവർചട്ടർക്കു ചാലൈയുഞ്ചെയ്താൻ ശ്രീ കോക്കരുനന്തടക്കൻ...”[note 1] | ” |
തിരുവലങ്ങാട്ട് ലിഖിതത്തിന്റെ ആരംഭ ഭാഗത്ത് രാജരാജ ചോളൻ ഒന്നാമൻ "കാന്തളൂർ ശാലൈ കലമറുത്തു" എന്ന് കാണുന്നു [23]
“ | മതിലകം ഗ്രന്ഥവരിയിൽ "കീഴ്പേരൂർ ചിരീ വീരമാർത്താണ്ട വർമ്മർ മൂത്തതിരുവടിയിരുന്നരുളിയേടം തെക്കിൻ കോപുരത്തിങ്കൽ കൊളത്തൂർ വീട്ടിൽ കോയിക്കലായി എഴുന്നരുളി ഇരുന്നരുളു ചിരീ താമോതരാമിറുത പിഴാര തിരുവടി ഇരുന്നരുളിയേടം കാന്തളൂർചാലൈയിൽ എഴുന്നരുളി ഇരുന്നരുളിയേടത്ത് [24]... | ” |
എന്നു കാണുന്നു .
കുറിപ്പുകൾ
തിരുത്തുക- ↑ ഇളംകുളം കുഞ്ഞൻ പിള്ള പാർത്ഥിവപുരം ചെപ്പേട് (അഥവാ പാർത്ഥിവപുരം പട്ടയം) എന്ന പേരിൽ പുനഃപ്രസിദ്ധീകരിച്ച ഹജൂർ ശാസനങ്ങളിലെ ഒന്നാം ഏടിന്റെ വിശദീകരണം അടിക്കുറിപ്പായി നൽകിയിരിക്കുന്നതിൽ നിന്ന്: മുടാലനാട്ടു = മുടാല നാട്; പചുങ്കുളം = പൈങ്കുളം; ചവൈ= സഭൈ = സഭ; ചവൈയാർ = സഭൈയാർ, ക്ഷേത്ര ഊരാളരെയാവണം ഉദ്ദേശിക്കുന്നത്, അങ്ങനെയെങ്കിൽ ക്ഷേത്രം ഈ ചാല സ്ഥാപിക്കും മുൻപേയുണ്ടായിരുന്നിരിക്കണം (ചാലയുടെ പ്രസിദ്ധി ക്ഷേത്രത്തിനൊപ്പം വളർന്നതാവാം); പിടിച്ചൂഴ്ന്ത് = പെൺ ആനയെ (പിടിയാന) വസ്തുവിന്റെ അതിർത്തിയിലൂടെ നടത്തി ഭൂമിയുടെ അതിരുതിരിക്കുന്നത് പഴയ ആചാരമാണ്, അതാവണം സൂചന; കാന്തളൂർമരിയാദിയാൽ = കാന്തളൂരിലെ ചട്ടപ്രകാരം; തൊണ്ണൂറ്റുഐവർ = തൊണ്ണൂറും അഞ്ചും, 95 വിദ്യാർത്ഥികൾ എന്ന്; ചട്ടർ = ഛാത്രൻ (വിദ്യാർത്ഥി) എന്നതിനു പാലിയിൽ, ചാത്തിരൻ എന്നും തദ്ഭവരൂപമുണ്ട്, അത് ബ്രാഹ്മണ വിദ്യാർത്ഥികളെ മാത്രം കുറിക്കാനാണുപയോഗിച്ചിരുന്നത്. ചട്ടൻ എന്നതിനു ഇവിടെ അതാണർത്ഥം; ചാലൈ =വൈദിക കലാശാല.
അവലംബം
തിരുത്തുക- ↑ കേരളാ ഡിസ്ട്രിക്റ്റ് ഗസറ്റീയർ, പേജ് 114,650
- ↑ 2.0 2.1 കെ. വി. സുബ്രഹ്മണ്യ അയ്യർ (1921).ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ് വാല്യം III.കേരള സർക്കാർ പ്രസ്, തിരുവനന്തപുരം.പേജ് 54.
- ↑ Neelakanta Sastri KA (1955). A History of South India: From Prehistoric times to the fall of Vijayanagar. 2002,19 ed. Oxford University Press New Delhi. p 293
- ↑ 4.0 4.1 4.2 4.3 ശ്രീധര മേനോൻ.ഏ (1999). "കേരളചരിത്രം". എസ് വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ്,മദ്രാസ്.പേജ് 168 -71
- ↑ ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. കേരളത്തിലെ പ്രാചീനവിദ്യാപീഠനങ്ങൾ എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 39, പേജ് 475
- ↑ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ് (1921), കെ. വി. സുബ്രഹ്മണ്യ അയ്യർ പേജ് 118
- ↑ കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഇളംകുളം കുഞ്ഞൻ പിള്ള, പേജ് 52
- ↑ അനന്തപുരി നൂറ്റാണ്ടുകളിലൂടെ, കെ. ശിവശങ്കരൻ നായർ.
- ↑ ചരിത്രത്തിന്റെ അടിവേരുകൾ, കേസരി ബാലകൃഷ്ണപിള്ള
- ↑ 10.0 10.1 ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. കേരളത്തിലെ പ്രാചീനവിദ്യാപീഠനങ്ങൾ എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 39, പേജ് 471
- ↑ അനന്തപുരി നൂറ്റാണ്ടുകളിലൂടെ, കെ. ശിവശങ്കരൻ നായർ
- ↑ ശ്രീധര മേനോൻ.ഏ (1999). "കേരളചരിത്രം". എസ് വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ്,മദ്രാസ്. പേജ് 143
- ↑ ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. പാർത്ഥിവപുരം പട്ടയം എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 21, പേജ് 290
- ↑ ശ്രീധര മേനോൻ.ഏ (1999). "കേരളചരിത്രം". എസ് വിശ്വനാഥൻ പ്രിന്റേഴ്സ് ആന്റ് പബ്ലിഷേഴ്സ്,മദ്രാസ്.പേജ്146-47,168-69
- ↑ കേരളചരിത്രം, ശ്രീധരമേനോൻ പേജ് 134
- ↑ ജാതിവ്യവസ്ഥയും കേരള ചരിത്രവും, പി കെ ബാലകൃഷ്ണൻ - പേജ് 85
- ↑ കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഇളംകുളം കുഞ്ഞൻ പിള്ള, പേജ് 60
- ↑ Education in ancient India By Hartmut Scharfe, page 177
- ↑ കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, ഇളംകുളം കുഞ്ഞൻ പിള്ള, പേജ് 50
- ↑ ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ് (1921), കെ. വി. സുബ്രഹ്മണ്യ അയ്യർ പേജ് 117
- ↑ കെ. വി. സുബ്രഹ്മണ്യ അയ്യർ (1921).ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ് വാല്യം I.ഗവണ്മെന്റ് പ്രസ്, തിരുവനന്തപുരം.പേജ് 6.
- ↑ ഇളംകുളം പി.എൻ കുഞ്ഞൻപിള്ള. പാർത്ഥിവപുരം പട്ടയം എന്ന അധ്യായത്തിൽ. എൻ സാം (സംശോധകൻ). 2005. ഇളംകുളം കുഞ്ഞൻപിള്ളയുടെ തെരഞ്ഞെടുത്ത കൃതികൾ, ഭാഗം 1, കേരളചരിത്രകൃതികൾ. അന്താരാഷ്ട്ര കേരളപഠന കേന്ദ്രം, കേരള സർവ്വകലാശാല, കാര്യവട്ടം, തിരുവനന്തപുരം. അധ്യായം 21, പേജ് 291
- ↑ [ദക്ഷിണേന്ത്യൻ ലിഖിതങ്ങൾ].തഞ്ചാവൂർ ക്ഷേത്രലിഖിതം.Whatsindia.com വെബ് താളിൽ നിന്ന്. Last Accessed on 01 Sept 2010
- ↑ കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, പേജ് 60