കല്യാണി (മേളകർത്താരാഗം)
കർണാടക സംഗീതത്തിലെ 65ആം മേളകർത്താരാഗമാണ് കല്യാണി.മേചകല്യാണി എന്നാണ് കടപയാദി സംഖ്യ അടിസ്ഥാനപ്പെടുത്തി ഈ രാഗം അറിയപ്പെടുന്നത്.വെങ്കടമുഖിയുടെ പദ്ധതിപ്രകാരം ശാന്തകല്യാണി എന്നും ആധുനികപദ്ധതിപ്രകാരം മേചകല്യാണി എന്നും അറിയപ്പെടുന്നു.സായാഹ്നങ്ങളിൽ ഈ രാഗാലാപനം വിശേഷപ്പെട്ടതാണെന്നാണ് അഭിനവമതം.നിരവധി ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.
ലക്ഷണം,ഘടന
തിരുത്തുക- ആരോഹണം സ രി2 ഗ3 മ2 പ ധ2 നി3 സ
- അവരോഹണം സ നി3 ധ2 പ മ2 ഗ3 രി2 സ
ഏകദേശം 700ഓളം കീർത്തനങ്ങൾ ഈ രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുണ്ട്.ഹിന്ദുസ്ഥാനി സംഗീതത്തിലെ യമൻ എന്ന രാഗവുമായി ഈ രാഗത്തിന് സാദൃശ്യമുണ്ട്.നിരവധി ജുഗൽബന്ദികൾ ഈ രണ്ട് രാഗങ്ങളേയും സംയോജിപ്പിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട്.ബാലമുരളികൃഷ്ണ-ഭിംസെൻ ജോഷി,ശേഷഗോപാലൻ-അജോയ് ചക്രവർത്തി ഇവർ ഇതിനെ പ്രോത്സാഹിപ്പിച്ചവരിൽ ചിലരാണ്
ജന്യരാഗങ്ങൾ
തിരുത്തുകഎകദേശം 120ഓളം ജന്യരാഗങ്ങൾ ഈ രാഗത്തിനുണ്ട്.അവയിൽ പ്രസിദ്ധങ്ങൾ സാരംഗ,മൊഹനകല്യാണി,യമുനകല്യാണി,ഹമിർകല്യാണി ഇവയാണ്
കീർത്തനങ്ങൾ
തിരുത്തുകകീർത്തനം | കർത്താവ് |
---|---|
അഭയാംബാ ജഗദാംബാ രക്ഷതു | മുത്തുസ്വാമി ദീക്ഷിതർ |
പാഹി മാം ശ്രീ വാഗീശ്വരി | സ്വാതിതിരുനാൾ |
ഭജരേ രഘുവീരം | ത്യാഗരാജ സ്വാമികൾ |
ചലച്ചിത്രഗാനങ്ങൾ
തിരുത്തുകഗാനം | ചലച്ചിത്രം |
---|---|
ആ നിമിഷത്തിന്റെ നിർവൃതിയിൽ | ചന്ദ്രകാന്തം |
ആലപ്പുഴപ്പട്ടണത്തിൽ | ബന്ധുക്കൾ ശത്രുക്കൾ |
അനുരാഗഗാനം പോലെ | ഉദ്യോഗസ്ഥ |
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം | ഞാൻ ഗന്ധർവൻ |
ഇന്നലെ മയങ്ങുമ്പോൾ | അന്വേഷിച്ചു കണ്ടെത്തിയില്ല |
അനുരാഗിണി ഇതാ എൻ | ഒരു കുടക്കീഴിൽ |
കാണുമ്പോൾ പറയാമോ | ഇഷ്ടം |
കല്യാണിമുല്ലേ നീയുറങ്ങൂ | ആഴി[1] |
കഥകളിപദങ്ങൾ
തിരുത്തുക- കുണ്ഡിനനായക നന്ദിനിയെക്കാത്തൊരു - നളചരിതം ഒന്നാം ദിവസം
- അംഗനമാർമൗലേ, ബാലേ - നളചരിതം ഒന്നാം ദിവസം
- ഘോരവിപിനമെന്നാലെഴു - നളചരിതം മൂന്നാം ദിവസം
- വരിക ബാഹുക എന്നരികിൽ - നളചരിതം മൂന്നാം ദിവസം
- താരിൽത്തേൻമൊഴിമാർമണേ - ഉത്തരാസ്വയംവരം
- കണ്ണിണയക്കാനന്ദം നൽകിടുന്നു പാരം - ദക്ഷയാഗം
- കുവലയവിലോചനേ കുമതിയാകിയ ദക്ഷൻ - ദക്ഷയാഗം
- സാദരമയി തവ മാതരിദാനീം - ബകവധം
- കലുഷകരം സുഖനാശനമെന്നും - ദുര്യോധനവധം[2]
അവലംബം
തിരുത്തുക- http://www.carnatic-music.com/ragas/kalyani.txt Archived 2008-05-14 at the Wayback Machine
- http://www.sawf.org/newedit/edit01282002/musicarts1.asp
ശുദ്ധ മദ്ധ്യമം | |
---|---|
ഇന്ദു ചക്ര (1-6) : കനകാംഗി • രത്നാംഗി • ഗാനമൂർത്തി • വനസ്പതി • മാനവതി • താനരൂപി നേത്ര ചക്ര (7-12) : സേനാവതി • ഹനുമതോടി • ധേനുക • നാടകപ്രിയാ • കോകിലപ്രിയ • രൂപവതി അഗ്നി ചക്ര (13-18) : ഗായകപ്രിയ • വാകുളാഭരണം • മായാമാളവഗൗള • ചക്രവാകം • സൂര്യകാന്തം • ഹാടകാംബരി വേദ ചക്ര (19-24) : ഝങ്കാരധ്വനി • നഠഭൈരവി • കീരവാണി • ഖരഹരപ്രിയ • ഗൗരിമനോഹരി • വരുണപ്രിയ ബാണ ചക്ര (25-30) : മാരരഞ്ജിനി • ചാരുകേശി • സാരസാംഗി • ഹരികാംബോജി • ധീരശങ്കരാഭരണം • നാഗനന്ദിനി ഋതു ചക്ര (31-36) : യാഗപ്രിയ • രാഗവർദ്ധിനി • ഗാംഗേയഭൂഷണി • വാഗധീശ്വരി • ശൂലിനി • ചലനാട്ട |
പ്രതി മദ്ധ്യമം | |
---|---|
ഋഷി ചക്ര (37-42) : സാലഗം • ജലാർണ്ണവം • ഝാലവരാളി • നവനീതം • പാവനി •. രഘുപ്രിയ വസു ചക്ര (43-48) : ഗവാംബോധി •. ഭവപ്രിയ • ശുഭപന്തുവരാളി • ഷഡ്വിധമാർഗ്ഗിണി • സുവർണ്ണാംഗി •. ദിവ്യമണി ബ്രഹ്മ ചക്ര (49-54) : ധവളാംബരി •. നാമനാരായണി •. പന്തുവരാളി •. രാമപ്രിയ •. ഗമനശ്രമ • വിശ്വംഭരി ദിശി ചക്ര (55-60) : ശ്യാമളാംഗി • ഷണ്മുഖപ്രിയ •. സിംഹേന്ദ്രമധ്യമം •. ഹേമവതി •. ധർമ്മവതി •. നീതിമതി രുദ്ര ചക്ര (61-66) : കാന്താമണി •. ഋഷഭപ്രിയ •. ലതാംഗി •. വാചസ്പതി •. മേചകല്യാണി •. ചിത്രാംബരി ആദിത്യ ചക്ര (67-72) : സുചരിത്ര •. ജ്യോതിസ്വരൂപിണി •. ധാതുവർദ്ധിനി •. നാസികാഭൂഷണി • കോസലം • രസികപ്രിയ |
- ↑ "ആഴി". മലയാളസംഗീതം.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-01. Retrieved 2017-03-28.