കരിന്തൊപ്പി
കരിന്തൊപ്പിയ്ക്ക് black-headed cuckooshrike എന്ന ആംഗല നാമവും Coracina melanoptera എന്നു ശാസ്ത്രീയ നാമവും ഉണ്ട്. തെക്കു കിഴക്കൻ ഏഷ്യയിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും കാണുന്നു. മരങ്ങൾ ഇടവിട്ട് നിൽക്കുന്ന സ്ഥലങ്ങളിലാണ് പക്ഷിയെ കാണാൻ കഴിയുക.
കരിന്തൊപ്പി | |
---|---|
Male at Sindhrot in Vadodara district of Gujarat, India. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. melanoptera
|
Binomial name | |
Coracina melanoptera (Rüppell, 1839)
|
രൂപവിവരണം
തിരുത്തുകആൺ കരിന്തൊപ്പിയുടെ മാറത്തുള്ള കറുപ്പ് കണ്മഷിപ്പോലെ ക്ഷയിച്ചു ചാരനിറമായി മാറി ക്രമേണ മാറിടത്തിന് താഴെയുള്ള തൂവെള്ളയിൽ ലയിക്കുന്നു. കറുത്ത വാലിൻറെ ഓരങ്ങളിലും കുറെ വെള്ളയുണ്ട്. കരിന്തൊപ്പിയുടെ വാലിന് ഒരു ബുൾബുളിൻറെ വാലിനുള്ളത്ര നീളമുണ്ട്. തൂവലുകൾക്ക് നീളം കൂടിയും ഇരുവശത്തുമുള്ളവയ്ക്കു ക്രമേണ നീളം കുറഞ്ഞുമിരിക്കും.
ആഹാരം
തിരുത്തുകമരങ്ങളുടെ ഇലക്കൂട്ടങ്ങളിലും ചില്ലകളിലും പുഴുക്കളും കൃമികളുമാണ് ഭക്ഷണം.
സ്വഭാവം
തിരുത്തുകഈ പക്ഷികൾ ഒരു മരത്തിലെത്തിയാൽ തന്നെ ചുറ്റിത്തിരിയും. ഇരയെ കണ്ടെത്തിയാൽ ഉടൻ തന്നെ അതിനെ കൊക്കിലാക്കി, ആവശ്യമുണ്ടെങ്കിൽ ഒന്നുരണ്ടു പ്രാവശ്യം കൊമ്പിലിട്ടടിച്ചോ ഉരച്ചോ പതം ,വരുത്തി, വിഴുങ്ങും. ഇതുകഴിഞ്ഞാൽ കൊക്ക് അതെ കൊമ്പിൽ തന്നെ ഇടത്തും വലത്തും ഒന്നുരക്കുകയും പതിവുണ്ട്.
ശബ്ദം
തിരുത്തുകസാധാരണഗതിയിൽ കരിന്തോപ്പി നിശ്ശബ്ദനാണ്. എന്നാൽ കൂടു കൂട്ടുന്ന സമയത്തു ചെറിയൊരു പാട്ടു കൂടെക്കൂടെ ആവർത്തിക്കുന്ന സ്വഭാവം ഉണ്ട്.
പ്രജനനം
തിരുത്തുകഅവ സാധാരണയായി രണ്ടോ മൂന്നോ മുട്ടകളിടും. വിരി��്ഞു വരുന്ന കുട്ടികൾ ആദ്യം കുറെ ദിവസത്തേക്ക് നരച്ചരോമം പോലെയുള്ള നേർത്ത തൂവലുകളാൽ മൂടപ്പെട്ടിരിക്കും.
ചിത്രശാല
തിരുത്തുക-
പൂവൻ ഗുജറാത്തിലെ വഡോദരയിൽ
-
പൂവൻ ഗുജറാത്തിലെ വഡോദരയിൽ
-
പിട
-
പിട
-
പിട
-
പിട
-
പിട ഹൈദ്രാബാദിൽ
-
പിട [[ഹൈദ്രാബാദിൽ
അവലംബം
തിരുത്തുക- ↑ "Coracina melanoptera". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)