കഥാവശേഷൻ
മലയാള ചലച്ചിത്രം
ടി.വി. ചന്ദ്രന്റെ സംവിധാനത്തിൽ 2004-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കഥാവശേഷൻ. ടി.വി. ചന്ദ്രൻ തന്നെ രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് നടൻ ദിലീപും സഹോദരൻ അനൂപും ചേർന്നാണ്[1]. ദിലീപ്, ജ്യോതിർമയി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിൽ ബംഗാളി അഭിനേത്രി ഗീത ദേയും അഭിനയിച്ചിരിക്കുന്നു.
കഥാവശേഷൻ | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
നിർമ്മാണം | ദിലീപ് അനൂപ് |
രചന | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | ദിലീപ് ജ്യോതിർമയി |
സംഗീതം | എം. ജയചന്ദ്രൻ ഐസക് തോമസ് കൊട്ടുകപ്പള്ളി (പശ്ചാത്തലം) |
ഛായാഗ്രഹണം | കെ.ജി. ജയൻ |
ചിത്രസംയോജനം | വേണുഗോപാൽ |
സ്റ്റുഡിയോ | ഗ്രാൻഡ് പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി | 2004 നവംബർ 11 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- ദിലീപ്....ഗോപിനാഥ മേനോൻ (ഗോപി)
- ജ്യോതിർമയി - രേണുക
- പാണ്ഡ്യരാജൻ
- വിജയരാഘവൻ
- കൊച്ചിൻ ഹനീഫ - പോലീസ് ഉദ്യോഗസ്ഥൻ
- ജനാർദ്ദനൻ
- സലിം കുമാർ
- ഇന്ദ്രൻസ് - കള്ളൻ
- ബിന്ദു പണിക്കർ - ഗോപിയുടെ സഹോദരി
- ഗീത ദേ - പ്രായമായ ബംഗാളി സ്ത്രീ
- വിജയൻ പെരിങ്ങോട്
ഗാനം
തിരുത്തുകഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എം.ജയചന്ദ്രൻ ഈണമിട്ട് പി. ജയചന്ദ്രനും വിദ്യാധരൻ മാസ്റ്ററും ചേർന്ന് ആലപിച്ച ഈ ചിത്രത്തിലെ ഏക ഗാനമാണ് "കണ്ണുനട്ട് കത്തിരുന്നിട്ടും എന്റെ കരളിന്റെ കരിമ്പ് തോട്ടം കട്ടെടുത്തതാരാണ്.... എന്നത്.
അവലംബം
തിരുത്തുക- ↑ "Kathavasheshan Review". 2004-11-11. Archived from the original on 2022-01-22. Retrieved 2009-09-12.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Kadhavaseshan ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- Nowrunning article Archived 2012-03-20 at the Wayback Machine
- Indiaglitz article
- Varnachitram review Archived 2011-09-01 at the Wayback Machine
- Oneindia article Archived 2012-03-20 at the Wayback Machine