കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്
കടമ്പഴിപ്പുറം | |
അപരനാമം: കടമ്പഴിപ്പുറം | |
10°52′28″N 76°26′32″E / 10.8745°N 76.4421°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡന്റ് | |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678633 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം. പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേയ്ക്കുള്ള സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരവ്യത്യാസം
തിരുത്തുക- ജില്ലാ ആസ്ഥാനം - 27 കി.മി.
- അടുത്തുള്ള വിമാനത്താവളം (കോയമ്പത്തൂർ) - 76 കി.മി.
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ (ഒലവക്കോട്) - 22 കി.മി.
- അടുത്തുള്ള പ്രധാന ബസ്സ്റ്റേഷൻ (കോങ്ങാട്) - 12 കി.മി.
- അടുത്തുള്ള പ്രധാന ടൗൺ (പാലക്കാട്) - 27 കി.മീ.
- കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 96 കി.മീ
- നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം - 118 കി.മീ
- ഒറ്റപ്പാലംറെയിൽവേ സ്റ്റേഷൻ - 24 കി.മീ
പ്രധാന പ്രാദേശിക ആഘോഷങ്ങൾ
തിരുത്തുക- വായില്യാംകുന്നുകാവ് പൂരം
- നാലിശ്ശേരിക്കാവ് പൂരം
- ചേരുകുന്നത്കാവുപൂരം ആലങ്ങാട്
പ്രധാന കാർഷിക വൃത്തികൾ
തിരുത്തുകനെല്ല്, തെങ്ങ്, റബ്ബർ, കവുങ്ങ് മുതലായവയാണ് പ്രധാനമായി കൃഷി ചെയ്തു വരുന്നത്.
ഭാഷ, മതം
തിരുത്തുകകടമ്പഴിപ്പുറത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും കടമ്പഴിപ്പുറത്തിൻറെ പ്രത്യേകതയാണ്. കടമ്പഴിപ്പുറത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
പ്രധാന ആകർഷണങ്ങൾ
തിരുത്തുകസാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ കടമ്പഴിപ്പുറത്തിൻറെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ. വായില്യാംകുന്ന് ക്ഷേത്രവും പച്ചായിൽ ക്ഷേത്രവും നാലിശ്ശേരി ഭഗവതി ക്ഷേത്രവും ഇവിടത്തെ പ്രസിദ്ധങ്ങളായ ഹൈന്ദവആരാധനാലയങ്ങളാണ്.
പ്രധാന സൗകര്യങ്ങൾ
തിരുത്തുകധനകാര്യസ്ഥാപനങ്ങൾ
തിരുത്തുക- പഞ്ചാബ് നാഷണൽ ബാങ്ക്, കടമ്പഴിപ്പുറം
- എച്.ഡി.എഫ്.സി. ബാങ്ക്, അഴിയന്നൂർ, കടമ്പഴിപ്പുറം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, പെരിങ്ങോട്, കടമ്പഴിപ്പുറം
- സ്റ്റേറ്റ് ബാങ്ക് ഓഫ്ഇന്ത്യ കടമ്പഴിപ്പുറം
- സർവ്വീസ് സഹകരണ ബാങ്ക് കടമ്പഴിപ്പുറം
- കേരള ഗ്രാമീണൻ ബാങ്ക് കടമ്പഴിപ്പുറം
- കടമ്പഴിപ്പുറം പഞ്ചായത്ത് മൾട്ടിപർപ്പസ് സഹകരണ സൊസൈറ്റി
ആശുപത്രികൾ
തിരുത്തുക- ഗവ: പ്രാഥമിക ആരോഗ്യകേന്ദ്രം, ആശുപത്രിപ്പടി, കടമ്പഴിപ്പുറം
- സന്ധ്യാറാം ആശുപത്രി, തീയേറ്റർ ജംഗ്ഷൻ, കടമ്പഴിപ്പുറം
വിനോദം
തിരുത്തുക- അർച്ചന തീയേറ്റർ, കടമ്പഴിപ്പുറം - ഇപ്പൊൾ നിലവിലില്ല
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- കടമ്പഴിപ്പുറം ഹയർ സെക്കൺടറി സ്കൂൾ, കടമ്പഴിപ്പുറം
- എസ്കോർട്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, കടമ്പഴിപ്പുറം
- ഗവ: യു.പി. സ്കൂൾ, കടമ്പഴിപ്പുറം
- ശ്രീകൃഷ്ണപുരം സെൻട്രൽ സ്കൂൾ കടമ്പഴിപ്പുറം.
- V T B college mannampatta katampazhippuram
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001