അറബിമലയാള ഗവേഷകൻ , ഭാഷാപണ്ഡിതൻ, കവി, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, നാടകകൃത്ത്, മാപ്പിളപ്പാട്ട് രചയിതാവ്, പത്ര പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ബഹുമുഖ പ്രതിഭയായിരുന്നു ഒ ആബു.[1][2] സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉപ്പ് സത്യാഗ്രഹത്തിലും പങ്കെടുത്തിട്ടുണ്ട്.[1][3]

ഒ. ആബു
ഒ. ആബു
ജനനം
ആബു

(1916-06-01)ജൂൺ 1, 1916
മരണംമാർച്ച് 16, 1980(1980-03-16) (പ്രായം 63)
ദേശീയതഇന്ത്യൻ
തൊഴിൽമാപ്പിളപ്പാട്ട് രചയിതാവ്,, അറബിമലയാള ഗവേഷകൻ, പത്ര പ്രവർത്തകൻ
അറിയപ്പെടുന്നത്ഓമനമുഹമ്മദിനെ ഓത്തിനയച്ചില്ല (മാപ്പിളപ്പാട്ട്)
അറിയപ്പെടുന്ന കൃതി
അറബി മലയാളം സാഹിത്യ ചരിത്രം

ജീവിതരേഖ

തിരുത്തുക

1 ജൂൺ 1916 ന് തലശ്ശേരി പിലാക്കൂരിൽ പുത്തൻ വീട്ടിൽ കുഞ്ഞുവിന്റെയും പാത്തുവിന്റെയും മകനായി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ടിടിസി പാസായ ഒ ആബു ആറുമാസം അധ്യാപകനായി. കുറച്ചുകാലം ചിറ്റഗോങ്ങിലും കൊൽക്കത്തയിലും സഞ്ചരിച്ചു. നൂറ് ദിവസം പട്ടാളത്തിലും സേവനമനുഷ്ഠിച്ചു. ഉപ്പുസത്യഗ്രഹസമരത്തിൽ പങ്കെടുത്തു. കുറച്ചുകാലം സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനുമായിരുന്നു. മൂർക്കോത്ത് കുമാരനോടൊപ്പം ചേർന്നു പ്രവർത്തിച്ചു. 1936ൽ പ്രസിദ്ധീകരിച്ച എന്റെ ഗുരു എന്ന കവിതയാണ് ആദ്യത്തെ സാഹിത്യ രചന. ഇച്ചയുടെ വിരുത്തങ്ങൾ എന്ന കൃതിയിലൂടെ സൂഫി വര്യനും, ആധ്യാത്മിക കവിയുമായിരുന്ന ഇച്ച മസ്താന്റെ കവിതകൾ സമാഹരിച്ചു. അറബി മലയാളം സാഹിത്യ ചരിത്രം എന്ന കൃതി ഉൾപ്പടെ അൻപത്തേഴോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മൂർക്കോത്ത് കുമാരന്റെ വിദ്യാലയം,[4] മാഹിൻഅലിയുടെ മുജാഹിദ്, ഡോ. എം വി മുഹമ്മദിന്റെ ആരോഗ്യബന്ധു തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സഹപത്രാധിപരായിരുന്നു.[1] കാതുകുത്തു കല്യാണത്തിനും സ്ത്രീധനത്തിനുമെതിരായി കഥകളും കവിതയുമെഴുതി. ഹറാമിന്റെ മക്കൾ എന്ന ആബുവിന്റെ നാടകം ഏറെ ഒച്ചപ്പാടുണ്ടാക്കി���ിരുന്നു. എതിർപ്പുകളെ അവഗണിച്ച്‌ തലശ്ശേരിയിലും കണ്ണൂരിലും അരങ്ങേറി.[5] തപാൽ മുദ്രകൾ ശേഖരിക്കുന്നതിനെക്കുറിച്ചുള്ള തപാൽമുദ്രകൾ(1957) എന്ന ഗ്രന്ഥവും ചെസ്സ്കളിയെ കുറിച്ചുള്ള ചെസ്സും ചതുരംഗവും(1958) എന്ന ഗ്രന്ഥവും മലയാളത്തിലെ ഈ വിഭാഗത്തിലെ ആദ്യ കാല പുസ്തകങ്ങളാണ്. അറബി-മലയാളം നിഘണ്ടു നിർമ്മാണത്തിപൂർത്തിയാലേർപ്പെട്ടെങ്കിലും പൂർത്തിയാക്കാനായില്ല.

വലിയടത്ത് ഹാജറയാണ് ഭാര്യ.

16 മാർച്ച് 1980 ന് അന്തരിച്ചു.

അറബി മലയാള ഗവേഷണം

തിരുത്തുക

അരനൂറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ ശ്രമഫലമാണ്  'അറബി-മലയാള സാഹിത്യചരിത്രം'. [5]അറബിമലയാളത്തിൽ വിവർത്തനങ്ങളും വ്യാഖ്യാനങ്ങളുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി. അറബി മലയാളത്തിന്റെ പ്രത്യേകതകൾ, അതിന്റെ വ്യാകരണം, ശൈലി, ലിപികൾ തുടങ്ങിയവ പണ്ഡിതോചിതമായി തന്നെ കൈകാര്യം ചെയ്തു. മലയാളത്തിലെ പല വാക്കുകളും ഇസ്‌ലാമിക സംസ്കാരത്തെ ഉൾക്കൊള്ളാൻ പര്യാപ്തമല്ലാത്തതിനാലായിരുന്നു അറബി-മലയാള ഭാഷയുടെ പിറവി ആവശ്യമായിത്തീർന്നതെന്നായിരുന്നു ആബുവിന്റെ വാദം.[5] അറബി ഭാഷയിലെ അർഥസമ്പുഷ്ടമായ പല പദങ്ങളും അറബി മലയാളത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അറബിമലയാളം ഒരു ഭാഷയാണെന്നും ആ ഭാഷക്കു സ്വന്തമായി ഒരു വ്യാകരണമുണ്ടെന്നും ഒ. അബു വിശ്വസിച്ചിരുന്നു.[6]മുസ്‌ലിംകൾ കടന്നു ചെന്ന നാടുകളിൽ തദ്ദേശീയ ഭാഷയെ അറബി ലിപിയിൽ എഴുതുന്ന പതിവിനെകുറിച്ച് അറബി മലയാള സാഹിത്യ ചരിത്രം എന്ന കൃതിയിൽ ഒ. അബു പറയുന്നുണ്ട്.

മാപ്പിളപ്പാട്ടുകൾ

തിരുത്തുക

കെ രാഘവൻ മാസ്റ്റർ സംഗീത സംവിധാനം നിർവഹിച്ച ഓമനമുഹമ്മദിനെ ഓത്തിനയച്ചില്ല എന്ന പ്രസിദ്ധ ഗാനമുൾപ്പെടെ നിരവധി മാപ്പിള പാട്ടുകളും രചിച്ചിട്ടുണ്ട്.[7] മലബാറിലെ മുസ്‌ലിം വീടുകളിൽ മാത്രം ഒതുങ്ങിയിരുന്ന മാപ്പിളഗാനങ്ങളെ കോഴിക്കോട് ആകാശവാണിയിലെ പ്രക്ഷേപണത്തിലൂടെ സമൂഹമാകെ വ്യാപിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങി. മാപ്പിളപ്പാട്ടുകൾക്ക് വൃത്താലങ്കാരങ്ങളും വ്യാകരണ നിബന്ധനകളും നിർണയിച്ചുകൊണ്ട് നിരവധി ലേഖനങ്ങളെഴുതി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും ശൃംഗാരരസ പ്രചാരണത്തിനുമായി മാപ്പിളപ്പാട്ടിനെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ അദ്ദേഹം ശക്തമായി വിമർശിച്ചു. മാലപ്പാട്ട് വിഭാഗത്തിന്റെ ആദ്യകവിയായ ഖാളി മുഹമ്മദിന്റെ രചനകൾ തേടിയും കല്യാണപ്പാട്ടുകളുടെയും കെസ്സുകളുടെയും ഖിസ്സപ്പാട്ടുകളുടെയും ഉറവിടം എവിടെ എന്നതു ഗവേഷണം ചെയ്തു. മാപ്പിളപ്പാട്ടുകൾ അറബിമലയാളം എന്ന ലിഖിത സാഹിത്യത്തിലെ ഗാനവിഭാഗമാണെന്നും അതിന്റെ ആഴവും പരപ്പും ഇന്നു കാണുന്നതിലും എത്രയോ അധികമാണെന്നും മലയാളത്തെ ബോധ്യപ്പെടുത്താൻ തീവ്രയത്നം ചെയ്തയാളാണ് ആബുവെന്നും എം.എൻ.കാരശ്ശേരി എഴുതിയിട്ടുണ്ട്.

പുരസ്കാരങ്ങൾ

തിരുത്തുക

ശ്രീനാരായണഗുരുവിന്റെ ഏകലോകം എന്ന കൃതിക്ക് കേരളസാഹിത്യപരിഷത്തിന്റെ സ്വർണമെഡൽ ലഭിച്ചു.[1]

  • അറബി മലയാള സാഹിത്യ ചരിത്രം (1970)[8]
  • വിരുത്തങ്ങൾ (ഇച്ച അബ്ദുൽ ഖാദർ മസ്താൻ രചനകളുടെ ശേഖരം)
  • ജീവിത രഹസ്യം
  • ഇസ്ലാമിന്റെ ചൈതന്യം
  • മഹാൻമാരുടെ കുട്ടിക്കാലം-1973
  • മാപ്പിളപ്പാട്ടുകൾ
  • മുസ്ലീം രാജ്യചരിത്രം-1974
  • പുന്നാരക്കന്നി-1960
  • ദൈവത്തിന്റെ മനുഷ്യൻ-1956[9]
  • സീതിസാഹിബ് -1954
  • ഒളിച്ചോടിയ പെണ്ണ് ( ലഘുനോവൽ)[1]
  • ഹറാമിന്റെ മക്കൾ (നാടകം)[1]
  • മരണത്തിന്റെ പരാജയം (ചെറുകഥാ സമാഹാരം)[10]
  • നടി (ചെറുകഥാ സമാഹാരം)[10]
  • ചെസ്സും ചതുരംഗവും(1958)
  • തപാൽമുദ്രകൾ (1957)
  1. 1.0 1.1 1.2 1.3 1.4 1.5 "ഒ ആബുവിന്റെ സ്മരണകൾക്ക് 38 വർഷം". Deshabhimani.
  2. എഡിറ്റർ : ഡോ. പി.വി.കൃഷ്ണൻനായർ (2004). സാഹിത്യകാര ഡയറക്‌ടറി. കേരള സാഹിത്യ അക്കാദമി. p. 34. ISBN 81-7690-042-7.
  3. Basheer, Vaikom Muhammad (2010-09-16). Basheer Ezhuthiya Kathukal. D C Books. ISBN 978-81-264-3814-3.
  4. "ഒ ആബുവിന്റെ സ്മരണകൾക്ക് 38 വർഷം". ദേശാഭിമാനി. March 16, 2018. Archived from the original on 2020-08-27. Retrieved August 28, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  5. 5.0 5.1 5.2 സരിത്, സി. (Jan 4, 2018). "രചന ആബു സംഗീതം ഉമ്മർ". മാതൃഭൂമി. Archived from the original on 2020-08-27. Retrieved ഓഗസ്റ്റ് 27, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  6. അറബിമലയാള സാഹിത്യ ചരിത്രം. p. 22.
  7. "ഗാനരചന : ഒ അബു". malayalasangeetham. Retrieved ഓഗസ്റ്റ് 26, 2020.
  8. "അബു ഒ". grandham. ഓഗസ്റ്റ് 27, 2020. Retrieved ഓഗസ്റ്റ് 27, 2020.[പ്രവർത്തിക്കാത്ത കണ്ണി]
  9. http://grandham.org/language/ml/authors/53fc0f77[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 "രചന ആബു സംഗീതം ഉമ്മർ" (in ഇംഗ്ലീഷ്). മാതൃഭൂമി. Archived from the original on 2020-08-27. Retrieved 2020-08-27. {{cite news}}: |first1= missing |last1= (help)

അധിക വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒ._ആബു&oldid=4102904" എന്ന താളിൽനിന്ന് ശേഖരിച്ചത്