മാദ്ധ്യമപ്രവർത്തകനും എഴുത്തുകാരനും ഡോക്യുമെന്ററി സംവിധായകനും ചലച്ചിത്ര നിരൂപകനുമെന്ന നിലയിൽ ശ്രദ്ധേയനായ ഒ.കെ. ജോണി ( 1957- ) വയനാട് സ്വദേശിയാണ്. മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ ദേശീയ പുരസ്‌കാരം രണ്ട് തവണ ലഭിച്ച ഒ.കെ. ജോണി ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന അവാർഡിനും അർഹമായിട്ടുണ്ട്. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കേരള സംസ്ഥാന സർക്കാരിന്റെ മികച്ച സിനിമാപ്പുസ്തകത്തിനുള്ള പ്രത്യേക പുരസ്‌കാരവും യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും നേടിയ ഒ.കെ. ജോണി അറിയപ്പെടുന്ന പംക്തികാരനുമാണ്.

ഒ.കെ. ജോണി,
പ്രമാണം:Jpg
ഒ.കെ. ജോണി
ജനനം
22.ആഗസ്റ്റ് 1957

സുൽത്താൻ ബത്തേരി, വയനാട്്‌
ദേശീയതഇന്ത്യൻ
തൊഴിൽമാദ്ധ്യമപ്രവർത്തകൻ, ഡോക്യുമെന്ററി സംവിധായകൻ, ചലച്ചിത്രനിരൂപകൻ, സഞ്ചാരസാഹിത്യകാരൻ
സജീവ കാലം1984-
അറിയപ്പെടുന്നത്ഡോക്യുമെന്ററി സംവിധായകൻ, ചലച്ചിത്ര നിരൂപകൻ.
അറിയപ്പെടുന്ന കൃതി
ഭൂട്ടാൻ ദിനങ്ങൾ, കാവേരിയോടൊപ്പം എന്റെ യാത്രകൾ (സഞ്ചാരസാഹിത്യം), സൈലന്റ് സ്‌ക്രീംസ് (ഡോക്യുമെന്ററി)

ജീവിതരേഖ

തിരുത്തുക

1957 ആഗസ്റ്റ് 22 ന് വയനാട്ടിൽ ജനിച്ചു. സുൽത്താൻ ബത്തേരി, പയ്യന്നൂർ, മൈസൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 2002 മുതൽ ദക്ഷിണേന്ത്യൻ ചരിത്രത്തിൽ സ്വതന്ത്രമായി ഗവേഷണം നടത്തുന്നു. പത്ര പ്രവർത്തകനായിരുന്നു. സംസ്ഥാന - ദേശീയ പുരസ്കാരങ്ങൾക്കർഹമായവ ഉൽപ്പടെ ഒമ്പത്‌ ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യചിത്രമായ ‘ദ ട്രാപ്‌ഡ്‌’ ഏറ്റവും മികച്ച നരവംശശാസ്‌ത്രചിത്രത്തിനുളള രാഷ്‌ട്രപതിയുടെ ബഹുമതിക്കർഹമായി. രണ്ടാമത്തെ ചിത്രം ‘സൈലന്റ്‌ സ്‌ക്രീംസ്‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’ സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച ചിത്രത്തിനുളള 1997-ലെ രാഷ്‌ട്രപതിയുടെ അവാർഡും, മികച്ച ഡോക്യുമെന്റി സിനിമയ്‌ക്കുളള കേരള സംസ്‌ഥാന അവാർഡും നേടി. ദൂരദർശന്റെ ദേശീയ ശൃംഖലയ്ക്കുവേണ്ടി പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റിങ്ങ് ട്രസ്റ്റ് (PSBT) നിർമ്മിച്ച ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’ എന്നൊരു ജീവചരിത്ര ഡോക്യുമെന്റിയും, കൈരളി ടിവിയ്‌ക്കുവേണ്ടി ‘അയൽക്കാഴ്‌ചകൾ’ എന്നൊരു ട്രാവൽ ഡോക്യുമെന്ററി പരമ്പരയും സംവിധാനം ചെയ്‌തു. കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡു കമ്മിറ്റിയിലും ദേശീയ ചലച്ചിത്ര അവാർഡുനിർണയ ജൂറിയിലും അംഗമായിരുന്നു.[1] കേരള കൗമുദിയിലും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലും (പി.ടി.ഐ) റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ചു. ബംഗളൂരിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളത്തിലെ ആദ്യത്തെ കാർഷിക-പരിസ്ഥിതി മാസികയുടെ (കാർഷികരംഗം) എഡിറ്ററായിരുന്നു. പിന്നീട് മാതൃഭൂമി ബുക്‌സിന്റെ എഡിറ്റോറിയൽ മേധാവിയായി. ദക്ഷിണേന്ത്യയുടെ ജൈന-ബുദ്ധ സംസ്‌കാരത്തെക്കുറിച്ച��ള്ള ഗവേഷണത്തിലാണിപ്പോൾ.

  • നിശ്ശബ്ദനിലവിളികൾ ഒരു ഗ്രാമപുരാവൃത്തം
  • വയനാടിന്റെ സാംസ്‌കാരികഭൂമിക
  • വയനാട്‌ രേഖകൾ
  • സിനിമയുടെ വർത്തമാനം
  • ഭൂട്ടാൻ ദിനങ്ങൾ
  • കാവേരിയോടൊപ്പം എന്റെ യാത്രകൾ
  • മാദ്ധ്യമവൃത്താന്തം
  • Silent screams: A village Chronicle.( English Translation)

ഡോക്യുെന്ററികൾ

തിരുത്തുക
  • ‘ദ ട്രാപ്‌ഡ്‌’
  • ‘സൈലന്റ്‌ സ്‌ക്രീംസ്‌ഃ എ വില്ലേജ്‌ ക്രോണിക്കിൾ’, ( മലയാളം)
  • ‘പോർട്രേറ്റ്‌ ഓഫ്‌ സി.കെ.ജാനു’
  • ‘അയൽക്കാഴ്‌ചകൾ’ (ട്രാവൽ ഡോക്യുമെന്ററി പരമ്പര)

പുരസ്കാരങ്ങൾ

തിരുത്തുക
  • 2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം
  • മികച്ച ഡോക്യുമെന്ററിക്ക് ദേശീയ അവാർഡ്, 1995
  • സാമൂഹികപ്രശ്‌നങ്ങൾ അവതരിപ്പിക്കുന്ന മികച്ച ഡോക്യുമെന്ററിക്കുള്ള ആദ്യത്തെ ദേശീയ അവാർഡ്,1997
  • മികച്ച ഡോക്യുമെന്ററി സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡ്, 1997.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-04-03. Retrieved 2017-04-03.

https://english.mathrubhumi.com/mbifl2020/speakers/o-k-johnnyok-johnny-mbifl-2020-1.4448071

  1. https://frontline.thehindu.com/books/article25770468.ece Jan 4, 2019 - The book explores the Cauvery and the trajectories of everyday life
  2. https://english.mathrubhumi.com/technology/science/another-pre-historic-rock-art-site-discovered-in-wayanad-o-k-johnny-1.1703584 Archived 2020-01-26 at the Wayback Machine.
  3. https://www.thehindu.com/news/national/kerala/A-21st-century-find-spotlights-prehistoric-rock-art/article17183867.ece
  4. https://newsable.asianetnews.com/south/another-neolithic-rock-art-site-discovered-in-wayanad
  5. https://www.doolnews.com/babu-bharadwaj-ok-johnny-234.html
  6. https://navamalayali.com/author/okjohnie/
  7. https://www.youtube.com/watch?v=CStGGxwM3qQ
  8. B4%BF%E0%B4%B2%E0%B5%8B%E0%B4%AE%E0%B5%80%E0%B4%B1%E0%B5%8D/2193909607552418/
  9. https://www.mathrubhumi.com/books/book-reviews/kaveriyodoppam-ente-yaathrakal-by-o-k-johny-malayalam-book-review-1.3923816 Archived 2020-01-26 at the Wayback Machine.
  10. https://prathipaksham.in/ok-johnny-reacting-in-hareeshs-withdrawal/ Archived 2020-01-26 at the Wayback Machine.
  11. https://www.mediaonetv.in/kerala/2018/06/03/30055-ok-johneys-english-version-of-nishabda-nilavili-published
  12. https://m.dailyhunt.in/news/india/malayalam/malayalam+express+online-epaper-malayala/ezhuthukaran+o+ke+joni+budhdhamatham+sveekarichu-newsid-115535347
  13. http://hssmalayalamsahayi.blogspot.com/2015/10/blog-post_28.html
  14. http://navalokam.com/article.php?newsId=1107 Archived 2018-07-12 at the Wayback Machine.
  15. http://www.keralabhooshanam.com/%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%82-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%B5%E0%B5%87%E0%B4%B7%E0%B4%A3%E0%B4%82/[പ്രവർത്തിക്കാത്ത കണ്ണി]
  16. http://odessamovies.blogspot.com/2011/01/blog-post_25.html
  17. https://www.youtube.com/watch?v=2_xSVsm-Qeg&t=16s
  18. https://www.youtube.com/watch?v=5HwmhUKo5q8&t=269s
  19. https://www.youtube.com/watch?v=CStGGxwM3qQ&t=475s
  20. https://www.youtube.com/watch?v=Pm440jpU9hE
  21. https://buybooks.mathrubhumi.com/writer/johny-ok/
"https://ml.wikipedia.org/w/index.php?title=ഒ.കെ._ജോണി&oldid=3997087" എന്ന താളിൽനിന്ന് ശേഖരിച്ചത്