ഒറ്റി
സ്ഥാവരവസ്തുക്കൾ കൈമാറിയുള്ള പണയം ഉടമ്പടികൾക്കായി കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു രീതിയാണ് ഒറ്റി. ഈ പണയ സമ്പ്രദായത്തിൽ തിരിച്ചെടുക്കാൻ അവകാശമുള്ളവണ്ണം പണം പറ്റിക്കൊണ്ട് വസ്തു അനുഭവത്തിനു വിട്ടുകൊടുക്കുന്നു. ഇതിനുവേണ്ടിയുള്ള കരണമാണ് ഒറ്റിയാധാരം. ആദ്യത്തെ ഒറ്റിയാധാരത്തിനുപുറമേ അതേ വസ്തുവിന്റെ മേൽ ഒറ്റിക്കടക്കാരൻ കീഴൊറ്റി, മേലൊറ്റി എന്നീ കരണങ്ങളും ചെയ്യാറുണ്ട്. വസ്തുകൈമാറ്റനിയമത്തിൽ ഇതു സംബന്ധിച്ച് വ്യവസ്ഥകളുമുണ്ട്.