എസ്. ജാനകി

ഇന്ത്യയിലെ ചലച്ചിത്രപിന്നണിഗായിക

എസ്. ജാനകി എന്ന പേരിൽ പ്രശസ്തയായ ഭാരതീയ ചലച്ചിത്രപിന്നണി ഗായികയാണ് സിസ്റ്റ്ല ജാനകി. "ജാനകിയമ്മ" എന്നു ബഹുമാനത്തോടെ വിളിക്കപ്പെടുന്ന ഇവർ ഇന്ത്യയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരിൽ ഒരാളാണ്. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം (ഡ്യുയറ്റ്), കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇവയ്ക്കു പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, അറബിക്, ജർമൻ, സിംഹള എന്നീ ഭാഷകളിലും പാടിയിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ യഥാക്രമം കന്നഡ, മലയാളം എന്നീ ഭാഷകളിലാണ്. 1957 ൽ "വിധിയിൻ വിളൈയാട്ട്" എന്ന തമിഴ് ചിത്രത്തിൽ തുടങ്ങിയ ഔദ്യോഗിക ജീവിതം ആറു പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. എസ്  ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് 'എസ്‌ .ജാനകി ആലാപനത്തിൽ തേനും വയമ്പും'.

എസ്. ജാനകി
Janaki in 2007
ജനനം
Sishtla Sreeramamurthy Janaki

(1938-04-23) 23 ഏപ്രിൽ 1938  (86 വയസ്സ്)
മറ്റ് പേരുകൾJanakiamma, Nightingale of south India, Gaanakogile, Gaanasudhe, Gaanasaraswathi, Melody Queen of South India, Kannada Kogile.
തൊഴിൽ(s)Playback Singer, Vocalist
സജീവ കാലം1957–2017
ജീവിതപങ്കാളിV. Ramprasad (1958 married –1996)(his death)
കുട്ടികൾMurali Krishna (b.1960)
ബന്ധുക്കൾGarimella Balakrishna Prasad (Nephew)
വെബ്സൈറ്റ്sjanaki.net

ജീവിതരേഖ

തിരുത്തുക

1938-ൽ ഏപ്രിൽ 23-ന്‌ ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ജനിച്ച ജാനകി മൂന്നാം വയസിൽതന്നെ സംഗീതത്തോട്‌ ആഭിമുഖ്യ പ്രകടിപ്പിച്ചുതുടങ്ങി. പത്താം വയസിൽ പൈതി സ്വാമിയുടെ കീഴിൽ ശാസ്‌ത്രീയ സംഗീത പഠനം ആരംഭിച്ചു.

ജാനകിയുടെ സംഗീത വാസന വളർത്തുന്നതിൽ അമ്മാവൻ ഡോ. ചന്ദ്രശേഖർ നിർണായക പങ്കു വഹിച്ചു. അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം സംഗീത പഠനത്തിനായി പിൽക്കാലത്ത്‌ മദ്രാസിലെത്തി. ആകാശവാണി ദേശീയ തലത്തിൽ സംഘടിപ്പിച്ച ഗാന മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയതോടെയാണ്‌ ജാനകി ശ്രദ്ധേയയായത്‌. വൈകാതെ മദ്രാസിലെ എ.വി.എം സ്റ്റുഡിയോയിൽ ജോലി ലഭിച്ചു[1].

ചലച്ചിത്രഗാനരംഗത്ത്‌

തിരുത്തുക

1957ൽ 19ആം വയസിൽ വിധിയിൻ വിളയാട്ട്‌ എന്ന തമിഴ്‌ സിനിമയിൽ ടി. ചലപ്പതി റാവു ഈണം പകർന്ന ഗാനം ആലപിച്ചുകൊണ്ടാണ്‌ ജാനകി ചലച്ചിത്രപിന്നണിഗാനരംഗത്ത്‌ അരങ്ങേറ്റം കുറിച്ചത്‌. തെലുങ്ക്‌ ചിത്രമായ എം.എൽ.എൽ അവസരം ലഭിച്ചതിനുശേഷം ജാനകിക്ക്‌ തിരിഞ്ഞുനോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളിലും പാടിയിട്ടുള്ള ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമ്മൻ ഭാഷകളിലും സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്‌. 1200 പരം മലയാള സിനിമാ ഗാനങ്ങൾക്ക് ജാനകി ശബ്ദം പകർന്നിട്ടുണ്ട്. ഇതിൽ സുപ്രസിദ്ധമായ നിരവധി ഗാനങ്ങളുൾപ്പെടുന്നു. സംഗീതസംവിധായകൻ എം.എസ്. ബാബുരാജാണ് ജാനകിയുടെ തരളിതമായ ശബ്ദം തിരിച്ചറിഞ്ഞു് അവരെ മലയാളത്തിലേക്കെത്തിച്ചത്. [അവലംബം ആവശ്യമാണ്] കുട്ടികളുടെ സ്വരത്തിൽ പാടുന്നതിനുള്ള സവിശേഷമായ കഴിവും ഈ ഗായികക്കുണ്ട്‌. മലയാളത്തിൽ ഇത്തരം ചില ഗാനങ്ങളും ആലപിച്ചിട്ടുണ്ട്‌.28-10-2017 ൽ മൈസൂർ മാനസ ഗംഗോത്രിയിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി, സിനിമയിലും പൊതുവേദിയിലും പാടുന്നത് അവസാനിപ്പിച്ചു.[2]

ഏറ്റവും പ്രയാസമേറിയ ഗാനം

താൻ പാടിയതിൽ ഏറ്റവും പ്രയാസമേറിയ ഗാനമെന്നു എസ്. ജാനകി വിശേഷിപ്പിച്ച ഗാനമാണ് കന്നഡ ചലച്ചിത്രമായ ഹേമാവതി യിലെ "ശിവ ശിവ എന്നദ നാളിഗെ ഏക്കെ" എന്ന ഗാനം. ഈ ഗാനത്തിൽ സ്വരങ്ങൾ അതിവേഗം പാടേണ്ടിവരുന്ന ഭാഗം ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത തന്നെ കുഴപ്പിച്ചു എന്ന് അവർ പറഞ്ഞിട്ടുണ്ട്. തോഡി , ആഭോഗി എന്നീ രണ്ടു രാഗങ്ങളിൽ എൽ. വൈദ്യനാഥൻ ചിട്ടപ്പെടുത്തിയ ഗാനമാണ് ഇത്.

പുരസ്‌കാരങ്ങൾ

തിരുത്തുക

മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ്‌ നാലു തവണയാണ്‌ എസ്‌.ജാനകിക്ക്‌ ലഭിച്ചത്‌. 976-ൽ `പതിനാറു വയതിനിലേഎന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.

മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ്‌ 14 തവണയും തമിഴ്‌നാട്‌ സർക്കാരിൻറെ അവാർഡ്‌ ഏഴു തവണയും ആന്ധ്രപ്രദേശ്‌ സർക്കാരിൻറെ അവാർഡ്‌ പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്‌നാട്‌ സർക്കാരിൻറെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുർ സിംഗർ അവാർഡ്‌ 1987-ലും കേരളത്തിൽനിന്നും സിനിമാ ആർക്കൈവർ അവാർഡ്‌ 2002-ലും സ്‌പെഷൽ ജൂറി സ്വരലയ യേശുദാസ്‌ അവാർഡ്‌ 2005-ലും ലഭിച്ചു.

2013 ൽ പത്മഭൂഷൻ ലഭിച്ചു[3] എന്നാൽ ജാനകി ഇത് നിരസിക്കുകയുണ്ടായി[4].

പ്രധാനപ്പെട്ട ചില മലയാള ഗാനങ്ങൾ

തിരുത്തുക

തളിരിട്ട കിനാക്കൾ ...(മൂടുപടം) വാസന്ത പഞ്ചമി നാളിൽ...(ഭാർഗ്ഗവി നിലയം) സൂര്യകാന്തീ..സൂര്യകാന്തീ ..(കാട്ടുതുളസി) മനിമുകിലെ...(കടത്തുകാരൻ) കവിളത്ത് കണ്ണീർ കണ്ടു...(അന്വേഷിച്ചു കണ്ടെത്തിയില്ല) താമരകുമ്പിളല്ലോ...(അന്വേഷിച്ചു കണ്ടെത്തിയില്ല) അവിടുന്നേൻ ഗാനം കേൾക്കാൻ...(പരീക്ഷ) എൻ പ്രാണ നായകനെ..(പരീക്ഷ)... കണ്ണിൽ കണ്ണിൽ...(ഡേഞ്ചർ ബിസ്കറ്റ്‌) താനേ തിരിഞ്ഞും മറിഞ്ഞും...(അമ്പലപ്രാവ് ) ഇന്നലെ നീയൊരു...(സ്ത്രീ)

പാട്ടിനപ്പുറം

തിരുത്തുക

ഗായിക എന്ന നിലയിൽ നിറഞ്ഞു നിൽക്കുന്നതിനു പുറമെ ജാനകി ഗാന രചനയും സംഗീതസംവിധാനവും നിർവഹിച്ചിട്ടുണ്ട്‌. നിരവധി തമിഴ്‌, തെലുഗു ചിത്രങ്ങൾക്കു വേണ്ടി അവർ ഗാനങ്ങളെഴുതി.

കുടുംബം

തിരുത്തുക

ഭർത്താവ്‌: പരേതനായ വി. രാമപ്രസാദ്‌. ഭർത്താവിൻറെ മരണശേഷം ജാനകി സിനിമ രംഗത്ത്‌ സജീവമല്ലാതായി. കൂടുതൽ സമയവും പ്രാർത്ഥനക്കായി ചെലവിടുന്ന അവർ ഇടക്ക്‌ ഭക്തിഗാന കാസെറ്റുകൾക്കു വേണ്ടി പാടുന്നുമുണ്ട്‌. മകൻ: മുരളീ കൃഷ്‌ണ. മരുമകൾ: ഉമ.

  1. http://www.mapsofindia.com/who-is-who/entertainment/s-janaki.html
  2. 29-10 2017- മലയാള മനോരമ പേജ് 11
  3. "എൻ.ഐ.സി.ഇൻ പിഡിഎഫ്" (PDF). Archived from the original (PDF) on 2013-04-24. Retrieved 2013-01-26.
  4. ഇന്ത്യടുടെ

http://www.thehindu.com/todays-paper/tp-features/tp-metroplus/the-muse-and-her-music/article17439297.ece

"https://ml.wikipedia.org/w/index.php?title=എസ്._ജാനകി&oldid=3710194" എന്ന താളിൽനിന്ന് ശേഖരിച്ചത്