എസ്. എൻ. സ്വാമി

(എസ്.എൻ. സ്വാമി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളചലച്ചിത്രരംഗത്തെ പ്രമുഖനായ തിരക്കഥാകൃത്താണ് എസ്.എൻ. സ്വാമി. കുറ്റാന്വേഷണ ചിത്രങ്ങൾക്ക് പ്രശസ്തനായ ഇദ്ദേഹം നാല്പതോളം മലയാളചലച്ചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്.

എസ്.എൻ. സ്വാമി
ജനനം
തൊഴിൽതിരക്കഥാകൃത്ത്
സജീവ കാലം1985–

സി.ബി.ഐ. ചലച്ചിത്രപരമ്പര (ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ., നേരറിയാൻ സി.ബി.ഐ.), കൂടും തേടി, ഇരുപതാം നൂറ്റാണ്ട്, മൂന്നാം മുറ, ഓഗസ്റ്റ് 1, ധ്രുവം തുടങ്ങിയവയാണ് എസ്.എൻ. സ്വാമിയുടെ പ്രശസ്തമായ ചിത്രങ്ങൾ. സംവിധായകൻ കെ. മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളത്. മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർ സി.ബി.ഐ., പെരുമാൾ, മോഹൻലാൽ അവതരിപ്പിച്ച സാഗർ ഏലിയാസ് ജാക്കി, അലി ഇമ്രാൻ തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങൾ സൃഷ്ടിച്ചത് ഇദ്ദേഹമാണ്. [1]

മമ്മൂട്ടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുതിയ നിയമം എന്ന സിനിമയിലൂടെ ഈയിടെ അഭിനയരംഗത്തും അദ്ദേഹം അരങ്ങേറ്റം കുറിച്ചു. ഇദ്ദേഹം തിക്കഥയെഴുതിയ സിനിമകളിൽ പ്രധാന കതാപാത്രമായി ഏറ്റവും അധികം തവണ പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടിയാണ്, 26 സനിമകളിൽ. ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പർ താരമായ മോഹൻലാൽ 10 സമിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു. മമ്മൂട്ടിയും മോഹൻലാലും ചേർന്ന് അഭിനയിച്ച 2 സിനിമകൾക്കും സ്വാമി തിരക്കഥ എഴുതിയിട്ടുണ്ട്. 8 സുരേഷ് ഗോപി ചിത്രങ്ങളും സ്വാമിയുടെ തൂലികയിൽ പിറന്നിട്ടുണ്ട്. സ്വാമിയുടെ തിരക്കഥയിൽ പിറന്ന സിനിമകളിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്തത് കെ. മധുവാണ്, 14 എണ്ണം. രണ്ടാം സ്ഥാനം ജോഷിയ്ക്കാണ്, 5.[2]

പുരസ്കാരങ്ങൾ

തിരുത്തുക
Award Year Project Category Outcome
മൂവി സ്ട്രീറ്റ് ഫിലിം അവാർഡ്‌സ് 2019 സിനിമ ജീവിതത്തിലെ സമഗ്രസംഭവനയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഫലകം:വിജയി

തിരക്കഥ രചിച്ച ചലച്ചിത്രങ്ങൾ

തിരുത്തുക
വർഷം ചലച്ചിത്രം സംവിധായകൻ
2013 ലോക്പാൽ ജോഷി
2011 ഓഗസ്റ്റ് 15 ഷ��ജി കൈലാസ്
2010 ജനകൻ സഞ്ജീവ് എൻ.ആർ.
2009 സാഗർ ഏലിയാസ് ജാക്കി റീലോഡഡ് അമൽ നീരദ്
2009 രഹസ്യ പോലീസ് കെ. മധു
2007 ജന്മം ജോഷി
2006 ബാബ കല്യാണി ഷാജി കൈലാസ്
2006 ബൽറാം v/s താരാദാസ് ഐ.വി. ശശി
2005 നേരറിയാൻ സി.ബി.ഐ. കെ. മധു
2004 സേതുരാമയ്യർ സി.ബി.ഐ. കെ. മധു
2004 അഗ്നിനക്ഷത്രം കരീം
2001 നരിമാൻ കെ. മധു
1998 ദി ട്രൂത്ത് ഷാജി കൈലാസ്
1997 ഒരാൾ മാത്രം സത്യൻ അന്തിക്കാട്
1996 ആയിരം നാവുള്ള അനന്തൻ തുളസീദാസ്
1995 ഒരു അഭിഭാഷകന്റെ കേസ് ഡയറി കെ. മധു
1994 സൈന്യം ജോഷി
1993 ധ്രുവം ജോഷി
1991 അടയാളം കെ. മധു
1991 അപൂർവ്വം ചിലർ കലാധരൻ
1991 ചാഞ്ചാട്ടം തുളസീദാസ്
1990 പരമ്പര സിബി മലയിൽ
1990 കളിക്കളം സത്യൻ അന്തിക്കാട്
1989 മൗനം സമ്മതം കെ. മധു
1989 അടിക്കുറിപ്പ് കെ. മധു
1989 കാർണിവൽ പി.ജി. വിശ്വംഭരൻ
1989 ജാഗ്രത കെ. മധു
1989 നാടുവാഴികൾ ജോഷി
1988 ചരിത്രം ജി.എസ്. വിജയൻ
1988 മൂന്നാം മുറ കെ. മധു
1988 ഊഹക്കച്ചവടം കെ. മധു
1988 ഓഗസ്റ്റ് 1 സിബി മലയിൽ
1988 ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് കെ. മധു
1987 ഇരുപതാം നൂറ്റാണ്ട് കെ. മധു
1986 ഗീതം സാജൻ
1986 സ്നേഹമുള്ള സിംഹം സാജൻ
1986 അകലത്തെ അമ്പിളി ജേസി
1985 കണ്ടു കണ്ടറിഞ്ഞു സാജൻ
1985 ഒരു നോക്കു കാണാൻ സാജൻ
1985 കൂടും തേടി പോൾ ബാബു

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. https://www.thehindu.com/fr/2005/08/26/stories/2005082601050100.htm
  2. http://archive.indianexpress.com/storyOld.php?storyId=73661
"https://ml.wikipedia.org/w/index.php?title=എസ്._എൻ._സ്വാമി&oldid=3748059" എന്ന താളിൽനിന്ന് ശേഖരിച്ചത്