എം.പി. അബ്ദുസമദ് സമദാനി

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകനും ബഹുഭാഷാ പണ്ഡിതനുമാണ്[1] എം.പി. അബ്ദുസ്സമദ് സമദാനി (ജനനം: 1959 ജനുവരി 01). അദ്ദേഹത്തിന് മലയാളം, ഇംഗ്ലീഷ്, ഉർദു, ഹിന്ദി, അറബിക്, പേർഷ്യൻ, സംസ്കൃതം എന്നീ ഭാഷകൾ അറിയാം. [1] 1994 മുതൽ 2006 വരെ അദ്ദേഹം രാജ്യസഭാംഗമായിരുന്നു.[2] ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് സമദാനിക്ക് ഡോക്ടർ ഓഫ് ഫിലോസഫി ബിരുദം ലഭിച്ചു.[3].

ഡോ.എം.പി.അബ്ദുസ്സമദ് സമദാനി
Member of Parliament
ഓഫീസിൽ
2021 may
വ്യക്തിഗത വിവരങ്ങൾ
ജനനം (1959-01-01) 1 ജനുവരി 1959  (65 വയസ്സ്)
Kottakkal, India
രാഷ്ട്രീയ കക്ഷിIndian Union Muslim League
വസതിsKottakkal, Malappuram

ജീവിതരേഖ

തിരുത്തുക

എം പി അബ്ദുസ്സമദ് സമദാനി എം പി അബ്ദുൽ ഹമീദ് ഹൈദരിയുടെയും ഒറ്റക്കത്ത് സൈനബയുടെയും മകനായി 1959 ജനുവരി 1 ന് മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ ജനിച്ചു. [1][4]

വിദ്യാഭ്യാസം

തിരുത്തുക

സമദാനി ആർട്സിൽ ഒന്നാം റാങ്കോടെ ബിരുദവും 1982 ൽ ഫറോക്ക് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സിൽ രണ്ടാം റാങ്കും 1986 ൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്ന് എം ഫിൽ, 2003 ൽ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽഎൽബി എന്നിവ നേടി.

രാഷ്ട്രീയ ജീവിതം

തിരുത്തുക

ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ എന്നീ നിലകളിൽ പൊതുരംഗത്ത് സജീവമായ സമദാനി രണ്ട് തവണ പാർലമെന്റ് അംഗമായിരുന്നു (രാജ്യസഭ: 1994-2000, 2000-2006). 2011 മുതൽ 2016 വരെ കേരള നിയമസഭയിൽ (കോട്ടക്കൽ മണ്ഡലം) അംഗമായിരുന്നു. യൂണിവേഴ്സിറ്റീസ് ആന്റ് ഹയർ എഡ്യൂക്കേഷൻ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായും ഇന്ത്യൻ ഗവൺമെന്റിന്റെ കേന്ദ്ര ഉപദേശക സമിതി അംഗമായും അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. കേന്ദ്ര സർക്കാർ നിയോഗിച്ച സൗദി അറേബ്യ, ഈജിപ്ത്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക, പാർലമെന്ററി പ്രതിനിധികളിലും അദ്ദേഹം അംഗമായിരുന്നു. [4] മുസ്ലീംലീഗ് വിദ്യാർത്ഥി സംഘടനയായ എംഎസ്എഫിൽ സജീവമായി.[5][6] കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം അംഗമായും അദ്ദേഹം പ്രവർത്തിച്ചു. [1]1994 മെയിൽ ഗുരുവായൂർ ഉപതെരഞ്ഞെടുപ്പിൽ പി.ടി. കുഞ്ഞഹമ്മദുമായി മത്സരിച്ചു പരാജയപെട്ടു. [7]പതിനേഴാം ലോക്സഭാംഗമായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി രാജിവച്ചതിനേത്തുടർന്ന് 2021 ഏപ്രിൽ 6ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് പതിനേഴാം ലോൿസഭയിലംഗമായി[8]

ഒരു വാഗ്മിയെന്ന നിലയിൽ

തിരുത്തുക

സമദാനി രാജ്യത്തെ പ്രശസ്ത രാഷ്ട്രീയ സാംസ്കാരിക വ്യക്തികളുടെ പ്രസംഗങ്ങൾ വിവർത്തനം ചെയ്യുന്നതിൽ വിദഗ്ദ്ധനെന്ന നിലയിൽ അറിയപ്പെടുന്നു. മൻമോഹൻ സിംഗ്, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഫാറൂഖ് അബ്ദുള്ള, ഗുലാം നബി ആസാദ്, കപിൽ സിബൽ, മണിശങ്കർ അയ്യർ, മുലായം സിംഗ് യാദവ്, നിതീഷ് കുമാർ, കരൺ സിംഗ്, ഗുൽസാർ, രാജ് ബബ്ബർ, മൗലാന അബുൽ ഹസൻ അലി നദ്‌വി, അർജുൻ സിംഗ്, കുൽദീപ് നയ്യാർ, പണ്ഡിറ്റ് ജസ്രാജ്, അലി സർദാർ ജഫ്രി, പത്മശ്രീ ഷംസു റഹ്മാൻ ഫാറൂഖി എന്നിവരുൾപ്പെടെയുള്ള വ്യക്തികളുടെ പ്രസംഗങ്ങൾ അദ്ദേഹം വിവർത്തനം ചെയ്തു. ശ്രീ എം.ടി. വാസുദേവൻ നായർ അദ്ദേഹത്തെ 'വശ്യ വചസ്സ്' (ആകർഷണീയമായ വാക്ക്) എന്ന് വിളിച്ചു. [4]

വഹിച്ച പദവികൾ [9]

തിരുത്തുക
  • 1994 – Elected to Rajya Sabha, the Upper House of Indian Parliament
  • 2000 – Re-elected to Rajya Sabha
  • 2002 to 2004 – Convener, Parliamentary Sub-Committee on Universities and Higher Education[4]
  • 2004 – Member, Central Advisory Board of Education, Government of India
  • 2004 – Member, Parliamentary Committee on Health and Family Welfare
  • 1995 to 1996 – Member, Parliamentary Committee on Defence
  • 1996 to 1999 – Member, Parliamentary Committee on Subordinate Legislation
  • 1996 to 2004 and 2004 to 2006 – Member, Parliamentary, Committee on Human Resource Development
  • 1996 to 2004 and 2004 to 2006 – Member, Consultative Committee for the Ministry of External Affairs
  • 1998 to 1999 and 2004 to 2006 – Member, Parliamentary Committee on Papers Laid on the Table Member, Papers Laid On The Table Parliamentary Committee
  • 2001 - Member, Court of the Aligarh Muslim University
  • Member, Malappuram District Council
  • Member, Kerala Sahitya Academy
  • Member, Kerala Kalamandalam
  • Senior Vice President, Indian Union Muslim League
  • Director, Indianness Academy
  • Chairman, Maulana Azad Foundation
  • Chairman, Sukumar Azhikode Foundation[10]
  • Patron, Kerala Samskrita Prachara Samithi
  • President, Anjuman Tarqi-e-Urdu, Kerala Branch
  • Member of Kerala Legislative Assembly from Kottakkal assembly constituency 2011–2016.
  • Member of Lok Sabha from Malappuram Constituency 2021 - Incumbent
  1. 1.0 1.1 1.2 1.3 "Members - Kerala Legislature". www.niyamasabha.org. Retrieved 2021-05-27.
  2. "Address by the President, Gateway to good governance, Appointment & Tenure of Commissioners, Bahujan Samaj Party, haironSingh Shekhawat, Bharatiya Janata Party, Budget & Expenditure ,communicate central cabinet ministers, Constituent Assembly of India, Constitutional Body, Dr. A.P.J.Abdul Kalam, Election Schedule, Electoral System of India, Fundamental Rights, Gateway to good governance, independence day, India Democracy, languages, Legislative assembly, Lok Sabha Information, mlas, Mps, national animal, national anthem, National Song, political networking, Political Networking Website, Rajya Sabha Members, republic day, State Legislature, State Ministers, state representatives, States and Union Territories, Statutory provision, support.social networking, Telugu Desam, The Governor General of India, Transaction of Business". web.archive.org. 2010-07-02. Archived from the original on 2010-07-02. Retrieved 2021-10-14.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "IUML leader MP Abdussamad Samadani gets doctorate". mathrubhumi.
  4. 4.0 4.1 4.2 4.3 "സമദാനി; ഒരു വാഗ്മിയുടെ നിശ്ശബ്‍ദ വിജയം!". Asianet News Network Pvt Ltd. Retrieved 2021-05-07.
  5. "എം.പി. അബ്ദുസ്സമദ് സമദാനി | islamonlive.in". web.archive.org. 2021-10-03. Archived from the original on 2021-10-03. Retrieved 2021-10-18.{{cite web}}: CS1 maint: bot: original URL status unknown (link)
  6. "Prabodhanam Weekly". www.prabodhanam.net. Archived from the original on 2021-10-18. Retrieved 2021-10-18.
  7. "എം.പി. അബ്ദുസ്സമദ് സമദാനി". islamonlive.in (in അമേരിക്കൻ ഇംഗ്ലീഷ്). 2013-08-16. Retrieved 2021-10-14.
  8. "IUML's Abdussamad Samadani wins Malappuram bye-election" (in ഇംഗ്ലീഷ്). 2021-05-03. Retrieved 2021-05-27.
  9. "Kerala State Legislative Assembly". www.niyamasabha.nic.in. Retrieved 2021-05-29.
  10. Aug 18, TNN / Updated; 2016; Ist, 10:51. "Birth anniversary of Azhikode to be observed | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2021-05-07. {{cite web}}: |last2= has numeric name (help)CS1 maint: numeric names: authors list (link)

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എം.പി._അബ്ദുസമദ്_സമദാനി&oldid=4122588" എന്ന താളിൽനിന്ന് ശേഖരിച്ചത്