എം.കെ. ദിവാകരൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

സി.പി.ഐ നേതാവും മൂന്നാം കേരള നിയമസഭയിലെ അംഗവുമായിരുന്നു എം.കെ ദിവാകരൻ(21 ജൂൺ 1927 - 23 നവംബർ 2014).[1]

എം.കെ. ദിവാകരൻ
എം.കെ. ദിവാകരൻ
മണ്ഡലംറാന്നി നിയമസഭാമണ്ഡലം
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-06-21)ജൂൺ 21, 1927
പത്തനംത്തിട്ട, കേരളം
മരണം(2014-11-23)നവംബർ 23, 2014
പത്തനാപുരം
രാഷ്ട്രീയ കക്ഷിസി.പി.ഐ
പങ്കാളിസൗദാമിനി
വസതിറാന്നി

ജീവിതരേഖ

തിരുത്തുക

എം. കൃഷ്ണന്റെയും കൊച്ചുപെണ്ണമ്മയുടെയും മകനാണ്. ശാസ്ത്രി, ഹിന്ദി വിദ്വാൻ പരീക്ഷകൾ പാസായി, 1948-ൽ പത്തനംതിട്ടയിൽ മാനേജ്‌മെന്റ്‌ സ്‌കൂളിൽ അധ്യാപകനായി. അദ്ധ്യാപക ജോലി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങി. 1967 ലെ തെരഞ്ഞെടുപ്പിൽ റാന്നിയിൽ നിന്നും എം.എൽ.എയായി[2] ആറു മാസക്കാലം ജയിൽവാസം അനുഭവിച്ചു.1969ലായിരുന്നു വിവാഹം .ഭാര്യയുടെ പേര്‌ സൗദാമിനി.1971 ൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻ വാങ്ങി..1990ൽ പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനം ആരംഭിച്ചതാണ്‌ ദിവാകരന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്.പണം വാങ്ങിയവർ പലരും തിരിച്ചടച്ചില്ല.40 ലക്ഷം രൂപ വായ്പയെടുക്കാൻ ഒരാൾക്ക് ജാമ്യം നിന്നത് കൂടുതൽ വിനയായി.വായ്പ്യെടുത്തയാൾ തിരിച്ചടക്കഞ്ഞതോടെ ദിവാകരന്റെ 40 സെന്റും വീടും ബാങ്ക് ജപ്തി ചെയ്തു.എം എൽ എ പെൻഷനും അധ്യാപികയായിരുന്ന ഭാര്യയുടെ പെൻഷനും മാത്രം വരുമാനമുണ്ടായിരുന്ന ഇരുവരും വാടക വീട്ടിലായി പിന്നീട് താമസം.മക്കളിലാത്ത ദിവാകനും ഭാര്യയും നാലു വർഷ്ത്തോളം വിവിധ് സ്ഥലങ്ങളിൽ താമസിച്ച് അവസാനം 2011 ഓഗസ്റ്റ് 6ന്‌ ഗാന്ധിഭവനിലെത്തിയത്.ഒരു മാസം പിന്നിട്ടപ്പോൾ ഭാര്യ മരിച്ചു.രോഗബാധിതനായ ദിവാകരൻ ഒടുവിൽ ഓർമ്മശക്തി നഷ്ടമായി.[3]അവിടെ വച്ചു തന്റെ 87ആം വയസ്സിൽ 2014 നവംബർ 23 നു മരണപ്പെട്ടു.[4]

  1. "മുൻ എം.എൽ.എ എം.കെ.ദിവാകരൻ നിര്യാതനായി". news.keralakaumudi.com. Retrieved 23 നവംബർ 2014.
  2. "M. K. Divakaran". www.niyamasabha.org. Retrieved 23 നവംബർ 2014.
  3. മലയാള മനോരമ ദിനപത്രം 2014 november 24 പേജ് 11
  4. "പാർട്ടികൾക്കുണ്ടോ 'മതമില്ലാത്ത ജീവൻ'? അനാഥത്വത്തിന്റെ നൊന്പരം അറിയാതെ ഗാന്ധിഭവന്റെ തണലിൽ മുൻ എം.എൽ.എ ദിവാകരൻ". www.mangalam.com. Retrieved 23 നവംബർ 2014.
"https://ml.wikipedia.org/w/index.php?title=എം.കെ._ദിവാകരൻ&oldid=3488861" എന്ന താളിൽനിന്ന് ശേഖരിച്ചത്