ഒരു മലയാളചലച്ചിത്രനിർമ്മാതാവായിരുന്നു മഞ്ഞിലാസ് ജോസഫ് എന്ന എം.ഒ. ജോസഫ്. (1929 ജനുവരി 15 - 2016 ജനുവരി 8).27 ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.[1]. [2] മഞ്ഞിലാസ് എന്ന ഫിലിം നിർമ്മാണ സ്ഥാപനത്തിന്റെ ഉടമസ്ഥനായ മിസ്റ്റർ എം ഒ ജോസഫ്, ജോസഫ് മഞ്ഞില , മേരി ജോസഫ് എന്നീ ദമ്പതിമാരുടെ പ്രഥമ സന്താനമായി 15.1.1929 ൽ തൃശ്ശൂരിലാണ് ജനിച്ചത്.[3].

എം.ഒ ജോസഫ്
എം.ഒ ജോസഫ്
ജനനം1929 ജനുവരി 15
തൃശ്ശൂർ, തൃശ്ശൂർ, കേരളം
മരണം8 ജനുവരി 2016(2016-01-08) (പ്രായം 86)
ദേശീയതഇന്ത്യൻ
തൊഴിൽചലച്ചിത്രനിർമാതാവ്,
ജീവിതപങ്കാളി(കൾ)കുഞ്ഞമ്മ
കുട്ടികൾ5 (ജോസി, മാത്യു, ബീന (ഡൽഹി), റൂബി (മസ്കറ്റ്), അനു (മുംബൈ)

ബി എ യും ബി കോമും പാസ്സായ ശ്രീ ജോസഫ്, ശ്രീ ടി ഇ വാസുദേവന്റെ അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സിൽ എക്സിക്യൂട്ടീവായി സിനിമാരംഗത്തു പ്രവേശിച്ചു. അസോഷ്യേറ്റഡ് , ജയമാരുതി എന്നീ ബാനറുകളിൽ ശ്രീ. ടി.ഇ. വാസുദേവൻ 1967 വരെ നിർമ്മിച്ചിട്ടുള്ള എല്ലാ പണികളുടെയും അണിയറ ശില്പി എന്ന നിലയിൽ ജോസഫ് വഹിച്ചിട്ടുള്ള പങ്ക് സുപ്രധാനമാണ്.[4].

നിർമ്മാണരംഗത്തെ അതികായനായ ടി ഇ വാസുദേവന്റെ കീഴിൽ അങ്ങനെ ദീർഘ നാളത്തെ അനുഭവങ്ങളും അറിവുകളും കൊണ്ട് പാകപ്പെട്ടതിനു ശേഷം 1967-ൽ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നവയുഗ പിക്‌ചേഴ്‌സ് എന്ന ചലച്ചിത്രനിർമ്മാണക്കമ്പനി ആരംഭിച്ചു.[5], പ്രേംനസീർ നായകനായ നാടൻ പെണ്ണ് എന്ന ചലച്ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്[6],. പിന്നീട് ഇതേ ബാനറിൽ 1968-ൽ തോക്കുകൾ കഥ പറയുന്നു എന്ന ചിത്രവും നിർമ്മിച്ചു. പിന്നീട് മഞ്ഞിലാസ് ഫിലിംസ് എന്ന സ്ഥാപനം സ്വന്തമായി ആരംഭിച്ചു. യക്ഷിയാണ് മഞ്ഞിലാസിന്റെ ആദ്യ ചിത്രം. 1985-ൽ പുറത്തിറങ്ങിയ പാറ എന്ന ചലച്ചിത്രമാണ് മഞ്ഞിലാസ് അവസാനമായി നിർമ്മിച്ചത്. നാടൻ പെണ്ണ് (1967), തോക്കുകൾ കഥപറയുന്നു (1968),യക്ഷി (1968), അടിമകൾ (1969), കടൽപ്പാലം (1969),വാഴ്‌വേ മായം (1970), അരനാഴിക നേരം (1970), അനുഭവങ്ങൾ പാളിച്ചകൾ (1971), ദേവി (1972), പുനർജന്മം (1972), ചുക്ക് (1973), ചട്ടക്കാരി (1974), ചുവന്ന സന്ധ്യകൾ (1975), പൊന്നി (1976), ഗുരുവായൂർ കേശവൻ (1977), കലിയുഗം (1973), മക്കൾ (1975), ലിസി (1976), അഗ്‌നിനക്ഷത്രം (1977),ഞാൻ ഞാൻ മാത്രം (1978), അണിയറ (1978), ഏഴു നിറങ്ങൾ (1979), ഇവർ (1980),പറങ്കിമല (1981), ഒടുക്കം തുടക്കം (1982), ഈണം (1983), പാറ (1985) തുടങ്ങിയവയാണ് മഞ്ഞിലാസിന്റേതായി പുറത്തുവന്ന പ്രധാന ചിത്രങ്ങൾ. ജനപ്രീതിക്കൊപ്പം കലാമൂല്യ വും ഉറപ്പുവരുത്തിയ സിനിമകളി ലൂടെ ഴുപതുകളിൽ മലയാള സിനിമയിൽ മാറ്റം സൃഷ്ടിച്ച നിർമാതാവായിരുന്നു മഞ്ഞിലാസ് ജോസഫ്.[7] അടിമകൾ, കടൽപ്പാലം, വാഴ്വേ മായം, അര നാഴിക നേരം എന്നിവയാണ് മറ്റ് പ്രശസ്ത ചിത്രങ്ങൾ. ഇവയിൽ പലതും പല അവാർഡുകളും നേടിയിട്ടുണ്ട്.[8].

ശ്രീമതി കുഞ്ഞമ്മയാണ് ശ്രീ ജോസഫിന്റെ പത്നി.അഞ്ചു സന്താനങ്ങൾ ഉണ്ട്

2016 ജനുവരി 8 ന് അന്തരിച്ചു

നിർമ്മാണരംഗം

തിരുത്തുക
നമ്പർ. ചിത്രം വർഷം സംവിധാനം
1 നാടൻപെണ്ണ് 1967 കെ.എസ്. സേതുമാധവൻ
2 തോക്കുകൾ കഥ പറയുന്നു 1968 കെ.എസ്. സേതുമാധവൻ
3 യക്ഷി 1968 കെ.എസ്. സേതുമാധവൻ
4 അടിമകൾ 1969 കെ.എസ��. സേതുമാധവൻ
5 കടൽപ്പാലം 1969 കെ.എസ്. സേതുമാധവൻ
6 വാഴ്‌വേ മായം 1970 കെ.എസ്. സേതുമാധവൻ
7 അരനാഴികനേരം 1970 കെ.എസ്. സേതുമാധവൻ
8 അനുഭവങ്ങൾ പാളിച്ചകൾ 1971 കെ.എസ്. സേതുമാധവൻ
9 ദേവി 1972 കെ.എസ്. സേതുമാധവൻ
10 പുനർജന്മം 1972 കെ.എസ്. സേതുമാധവൻ
11 ചുക്ക് 1973 കെ.എസ്. സേതുമാധവൻ
12 കലിയുഗം 1973 കെ.എസ്. സേതുമാധവൻ
13 ചട്ടക്കാരി 1974 കെ.എസ്. സേതുമാധവൻ
14 മക്കൾ 1975 കെ.എസ്. സേതുമാധവൻ
15 ചുവന്ന സന്ധ്യകൾ 1975 കെ.എസ്. സേതുമാധവൻ
16 മിസ്സി 1976 തോപ്പിൽ ഭാസി
17 പൊന്നി 1976 തോപ്പിൽ ഭാസി
18 അഗ്നിനക്ഷത്രം 1977 എ. വിൻസെന്റ്
19 ഗുരുവായൂർ കേശവൻ 1977 ഭരതൻ
20 ഞാൻ ഞാൻ മാത്രം 1978 ഐ വി ശശി
21 അണിയറ 1978 ഭരതൻ
22 ഏഴു നിറങ്ങൾ 1979 ജേസി
23 ഇവർ 1980 ഐ വി ശശി
24 പറങ്കിമല 1981 ഭരതൻ
25 ഒടുക്കം തുടക്കം 1982 മലയാറ്റൂർ രാമകൃഷ്ണൻ
26 ഈണം 1983 ഭരതൻ
27 പാറ 1985 ആലപ്പി അഷ്റഫ്
  1. "എം.ഒ. ജോസഫ്: വിശാലസൗഹൃദത്തിന്റെ ഉടമ". Mathrubhumi. 2016-01-06. Archived from the original on 2019-11-12. Retrieved 2019-11-12. {{cite web}}: Unknown parameter |deadlink= ignored (|url-status= suggested) (help)
  2. മഞ്ഞിലാസ് ജോസഫ്: പകരക്കാരില്ലാത്ത തൃശൂരിന്റെ കലാസാംസ്കാരിക പ്രതിഭ; മലയാള സിനിമയുടെ സുവർണകാല ചരിത്രത്തിലെ അവസാന കണ്ണികളിൽ ഒരാൾ
  3. "എം ഓ ജോസഫ്". MalayalaSangeetham.Info. Archived from the original on 2020-09-29. Retrieved 2019-11-12. {{cite web}}: Unknown parameter |deadlink= ignored (|url-status= suggested) (help)
  4. P.K. Ajith Kumar (2016-01-10). "He was no ordinary producer". The Hindu (in ഇംഗ്ലീഷ്). Retrieved 2017-01-16.
  5. Sanjith Sidhardhan (2016-01-09). "Legendary producer M O Joseph passes away". The Times of India (in ഇംഗ്ലീഷ്). Archived from the original on 2016-12-17. Retrieved 2017-01-16. {{cite web}}: Unknown parameter |deadlink= ignored (|url-status= suggested) (help)
  6. "Manjilas Joseph passes away at 80". The Pioneer (in ഇംഗ്ലീഷ്). 2016-01-09. Archived from the original on 2017-01-18. Retrieved 2017-01-16. {{cite web}}: Unknown parameter |deadlink= ignored (|url-status= suggested) (help)
  7. മഞ്ഞിലാസ് ജോസഫ് രാഷ്ട്രദീപിക
  8. "STATE FILM AWARDS" (in ഇംഗ്ലീഷ്). Kerala Government. Archived from the original on 2016-05-16.
"https://ml.wikipedia.org/w/index.php?title=എം.ഒ._ജോസഫ്&oldid=3969360" എന്ന താളിൽനിന്ന് ശേഖരിച്ചത്