ഉഷാകുമാരി
കുംഭകോണം സ്വദേശിയായ ഉഷാകുമാരി സാമാന്യ വിദ്യാഭ്യാസം നേടിയശേഷം ശാസ്ത്രീയ നൃത്തം അഭ്യസിച്ചു. ഇവരുടെ ശരിയായ പേര് ശാന്തി എന്നാണ്.
ഉഷാകുമാരി | |
---|---|
ജനനം | |
തൊഴിൽ | അഭിനേത്രി |
ജീവിതരേഖ
തിരുത്തുകപ്രസിദ്ധ തമിഴ് ചലച്ചിത്ര നിർമാതാവായ ശ്രീധരാണ് തന്റെ വെണ്ണിറ ആടൈ എന്ന വർണ്ണ ചിത്രത്തിലൂടെ നിർമ്മല എന്ന പേരിൽ ഇവരെ വെള്ളിത്തിരയിൽ അവതരിപ്പിച്ചത്. കുഞ്ചാക്കോയാകട്ടെ തന്റെ കാട്ടുതുളസി എന്ന ചിത്രത്തിലൂടെ ഇവരെ ഉഷാകുമാരി എന്ന പേരിൽ മലയാളചലച്ചിത്ര രംഗത്തേക്കു പിടിച്ചുകയറ്റി. ഈ നടി ഇതിനോടകം നിരവധി മലയാളചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും അഭിനയിച്ചുകഴിഞ്ഞു.[1]
അഭിനയിച്ച ചിത്രങ്ങൾ
തിരുത്തുക- കാട്ടുതുളസി - 1965
- ചേട്ടത്തി - 1965
- കള്ളിപ്പെണ്ണ് - 1966
- സ്റ്റേഷൻ മാസ്റ്റർ - 1966
- ജീവിക്കാൻ അനുവദിക്കൂ - 1967
- രമണൻ - 1967
- ഇരുട്ടിന്റെ ആത്മാവ് - 1967
- എൻ.ജി.ഒ. - 1967
- തളിരുകൾ - 1967
- മാടത്തരുവി - 1967
- സഹധർമ്മിണി - 1967
- യക്ഷി - 1968
- പുന്നപ്രവയലാർ - 1968
- വിലക്കപ്പെട്ട ബന്ധങ്ങൾ - 1969
- കൂട്ടുകുടുംബം - 1969
- ജന്മഭൂമി - 1969
- ക്രോസ് ബൽറ്റ് - 1970
- ഭീകര നിമിഷങ്ങൾ - 1970
- ദത്തുപുത്രൻ - 1970
- പഞ്ചവൻകാട് - 1971
- ലോറാ നീ എവിടെ - 1971
- മറവിൽ തിരിവ് സൂക്ഷിക്കുക - 1972
- ജീസസ് - 1973
- തനിനിറം - 1973
- ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു - 1973
- ആശാചക്രം - 1973
- പാവങ്ങൾ പെണ്ണുങ്ങൾ -1973
- ദുർഗ്ഗ - 1974
- സുപ്രഭാതം - 1974
- ആരണ്യകാണ്ഡം - 1975
- ഞാൻ നിന്നെ പ്രേമിക്കുന്നു - 1975
- തോമാശ്ലീഹാ - 1975
- മാനിഷാദ - 1975
- അംബ അംബിക അംബാലിക - 1976
- ശ്രീ മുരുകൻ - 1977
- ഗുരുവായൂർ കേശവൻ - 1977
- തച്ചോളി അമ്പു - 1978
- ഹേമന്തരാത്രി - 1978
- വെല്ലുവിളി - 1978
- ചക്രായുധം - 1978
- രണ്ടിലൊന്ന് - 1978
- രണ്ടു ജന്മം - 1978
- ഇനിയും കാണാം - 1979
- പുതിയ വെളിച്ചം - 1979
- ഭക്ത ഹനുമാൻ - 1980
- കാന്തവലയം - 1980
- അശ്വരഥം - 1980
- കിലുങ്ങാത്ത ചങ്ങലകൾ - 1981
- പൂമരത്തണലിൽ - 1997
- ഷാർജ ടു ഷർജ - 2001
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് ഉഷാകുമാരി