ഈച്ചരവാരിയർ
അദ്ധ്യാപകനും പൗരാവകാശപ്രവർത്തകനും എഴുത്തുകാരനുമായ ഈച്ചരവാരിയർ 1921 ഒക്ടോബർ 28-ന് തൃശൂരിൽ ചേർപ്പിലായിരുന്നു ജനിച്ചത്. ഇദ്ദേഹം ആദ്യം കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ പ്രവർത്തകനായിരുന്നു. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയുടെ സഹയാത്രികനായി. തൃശൂർ സെന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളജ്, ചിറ്റൂർ ഗവൺമെന്റ് കോളേജ് എന്നിവിടങ്ങളിൽ ഹിന്ദി അധ്യാപകനായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ട മകൻ രാജനെ തേടിയുളള അന്വേഷണത്തിലൂടെയും തുടർന്നുളള നിയമ പോരാട്ടത്തിലൂടെയും ഈച്ചരവാര്യർ ശ്രദ്ധേയനായി.
ഈച്ചരവാരിയർ | |
---|---|
ജനനം | 1921 ഒക്ടോബർ 28 തൃശൂർ |
മരണം | 2006 ഏപ്രിൽ 13[2] തൃശൂർ |
ദേശീയത | ഇന്ത്യ |
പൗരത്വം | ഇന്ത്യൻ |
ശ്രദ്ധേയമായ രചന(കൾ) | ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ |
പങ്കാളി | രാധാ വാരസ്യാർ |
കുട്ടികൾ | രാജൻ, രമ, ചാന്ദ്നി |
ജീവിതരേഖ
തിരുത്തുകകൃഷ്ണവാരിയരും കൊച്ചുകുട്ടി വാരസ്യാരുമാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ പത്നി രാധാ വാരസ്യാർ 2000 മാർച്ച് മൂന്നിന് അന്തരിച്ചു[2]. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട രാജനെ കൂടാതെ രമ, ചാന്ദ്നി എന്നിവരും മക്കളാണ്.
ഭരണകൂടമേധാവിത്വത്തിനെതിരേ ഇടതുപക്ഷത്തിന്റെ കൂടെനിന്നുപൊരുതിയ സഖാവായിരുന്നു ഈച്ചരവാര്യർ എന്നാണ് ഇദ്ദേഹത്തെപ്പറ്റി വി.എസ്. അച്യുതാനന്ദൻ അഭിപ്രായപ്പെട്ടത് [2].
കൃതികൾ
തിരു��്തുകപുരസ്കാരങ്ങൾ
തിരുത്തുകഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥത്തിന് 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.[5][6].
അവലംബം
തിരുത്തുക- ↑ "ഈച്ചര വാര്യർ ഡെഡ്". ദി ഹിന്ദു. 14 ഏപ്രിൽ 2006. Archived from the original on 2006-09-21. Retrieved 12 മാർച്ച് 2013.
- ↑ 2.0 2.1 2.2 ദി ഹിന്ദു ഓൺലൈൻ എഡിഷൻ Archived 2006-09-21 at the Wayback Machine. ഈച്ചര വാരിയർ ഡെഡ്.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-16.
- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 686. 2011 ഏപ്രിൽ 18. Retrieved 2013 മാർച്ച് 12.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-16.
- ↑ ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- പുഴ.കോം Archived 2012-10-09 at the Wayback Machine.