ഇൻഫോ കൈരളി
മലയാളത്തിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള[അവലംബം ആവശ്യമാണ്] ഒരു കമ്പ്യൂട്ടർ മാസികയാണ് ഇൻഫോകൈരളി. നിലവിൽ ഒരു ലക്ഷത്തിൽ കൂടുതൽ വായനക്കാരുണ്ട്[അവലംബം ആവശ്യമാണ്]. പൊതുജനത്തിനാവശ്യമായ കമ്പ്യൂട്ടർ വിജ്ഞാനം ഐടി മേഖലയിൽ വരുന്ന മാറ്റങ്ങൾ തുടങ്ങിയവ കേരളത്തിലെ പേഴ്സനൽ കമ്പ്യൂട്ടർ/മൊബൈൽ ഉപയോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യം വെച്ചാണ് ഇൻഫോകൈരളി മാസിക പ്രവർത്തിക്കുന്നത്. മാസികയുടെ കൂടെ നൽകുന്ന സോഫ്റ്റ്‌വേർ അടങ്ങുന്ന സിഡി ജനങ്ങളുടെ ഇടയിൽ നല്ല പ്രചാരം നേടിക്കൊടുത്തു.[1]
ചരിത്രം
തിരുത്തുകകോട്ടയം ജില്ലയിലെ കുറുപ്പന്തറയിൽ നിന്നാണ് 1998 നവംബറിൽ ഇൻഫോ കൈരളി പ്രവർത്തനമാരഭിക്കുന്നത്. തുടർന്ന് 2005 ഫെബ്രുവരിയിൽ പുതിയ സോഫ്റ്റ്‌വേർ, അപ്ഡേറ്റുകൾ, ഗെയിമുകൾ, പഠനോപകരണങ്ങൾ, പാഠഭാഗങ്ങൾ, വിനോദം എന്നിവകളുടെ ശേഖരങ്ങൾ അടങ്ങിയ ഇൻഫോ സിഡി പുറത്തിറങ്ങിത്തുടങ്ങി. ഇൻഫോ സിഡി മലയാളത്തിലെ ആദ്യത്തെ സിഡിമാസികയായിരിന്നു[അവലംബം ആവശ്യമാണ്]. 2000 ആണ്ടിൽ കമ്പ്യൂട്ടർ ഗുരുകുലം എന്ന പേരിൽ നിരവധി കമ്പ്യൂട്ടർ പുസ്തകങ്ങൾ ഇറങ്ങാൻ തുടങ്ങി.