ഇളമുറ

(ഇളമുറ തമ്പുരാൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇളമുറ (Cadet Branch) വംശാവലിപഠനത്തിൽ ഒരു രാജവംശത്തിലെ ഇളയ സന്തതിയുടെ സന്തതി പരമ്പരകളെ വിളിക്കുന്ന പേരാണ്. രാജ ഭരണം ഉള്ള നാടുകളിലെല്ലാം പരമ്പരാഗതമായി കിരീടാവകാശം സാധാരണ മൂത്ത സന്തതിക്കാണു കിട്ടുക. ഇപ്രകാരം ആദ്യം ജനിക്കുന്ന സന്തതിയെ അനന്തരാവകാശിയാക്കുന്നതിനെ ഇംഗ്ലീഷിൽ primogeniture എന്നാണ് പറയുക. മൂത്ത സന്തതി കിരീടാവകാശിയാവുമ്പോൾ അവശേഷിക്കുന്ന സഹോദരീ സാഹോദരന്മാരുടെ സന്തതികളെ ഇളമുറ അഥവാ Cadet Branch എന്ന് വിളിക്കുന്നു. യോഗ്യത ഉള്ള കിരീടാവകാശികൾ ഇല്ലാതെ രാജാവകാശം അന്യം നിന്നു പോകുന്ന സന്ദർഭങ്ങളിൽ ഇളമുറ തമ്പുരാക്കന്മാരിൽ നിന്നും അനുയോജ്യനായ ഒരാളെ കിരീടാവകാശി ആയി തിരഞ്ഞടുക്കുകയാണു് പതിവ്.

"https://ml.wikipedia.org/w/index.php?title=ഇളമുറ&oldid=3454197" എന്ന താളിൽനിന്ന് ശേഖരിച്ചത്