ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി
ഇന്ത്യയിലെ ആദ്യത്തേയും, ഏറ്റവും വലിയ ക്രിസ്തീയ ദേവാലയമാണ് ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി. കുന്നംകുളം നഗരസഭയിലെ ആർത്താറ്റ് ഭാഗത്ത് ഈ പള്ളി സ്ഥിതി ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നാണ് ആർത്താറ്റിലെ പള്ളി. [1]
ആർത്താറ്റ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | Arthat, Kunnamkulam, India |
നിർദ്ദേശാങ്കം | 10°37'58"N - 76°3'29"E |
മതവിഭാഗം | Malankara Orthodox Syrian Church |
ജില്ല | Thrissur |
പ്രവിശ്യ | Kerala |
രാജ്യം | ഇന്ത്യ |
സംഘടനാ സ്ഥിതി | Cathedral |
വെബ്സൈറ്റ് | http://arthatcathedral.org/ |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Church |
വാസ്‌തുവിദ്യാ മാതൃക | Kerala Architecture |
മുഖവാരത്തിന്റെ ദിശ | West |
ചരിത്രം
തിരുത്തുകകേരളത്തിന്റെ ആദ്യകാലത്തിലെ വ്യാപാര കേന്ദ്രങ്ങളിലെ പ്രധാനിയായിരുന്നു ചാട്ടുകുളങ്ങര. ചാട്ടുകുളങ്ങര കമ്പോളത്തിൽ നിന്നും ചരക്കുകൾ മുസ്സിരീസ്സ്, പൊന്നാനി തുടങ്ങിയ തുറമുഖങ്ങളിലേക്ക് ജലമാർഗ്ഗം ചാട്ടുകൾ (ചെറുവള്ളങ്ങൾ) വഴി എത്തിച്ചിരുന്നു. ചാട്ടുകുളങ്ങര പ്രദേശത്ത് ജൂതന്മാർ വസിച്ചിരുന്നു. പിന്നീട് തോമാശ്ലീഹായുടെ വരവിൽ ഈ പ്രദേശത്ത് ക്രൈസ്തവ സമൂഹം രൂപപ്പെടുത്തി എന്നാണ് പറയപ്പെടുന്നത്.
1789ലെ ടിപ്പു പടയോട്ടത്തിൽ ഓലമേഞ്ഞ ഈ പള്ളി തീവെയ്ക്കപ്പെട്ടു. കൂടാതെ പള്ളിയുടെ മദ്ബഹായിൽ വച്ച് വൈദികനെയും മറ്റ് 19 പേരെ വധിക്കുകയും ചെയ്തു എന്നു പറയുന്നു. പിന്നീട് അൾത്താര ഭാഗം കൊല നടന്ന സ്ഥലത്ത് നിന്നും അൽപ്പം മാറി പുതു���്കിപണിതു. അതിനാൽ പള്ളിയെ വെട്ടി മുറിച്ച പള്ളി എന്നും വിളിക്കുന്നു.[1]
- ↑ 1.0 1.1 "St.Marys Orthodox Syrian Cathedral, Arthat". Orthodox Syrian Progressive Party, Kunnamkulam. Archived from the original on 2020-09-25. Retrieved 2020-03-01.