ആലപ്പുഴ തീവണ്ടി നിലയം

കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ നഗരത്തിൽ സ്ഥിതി ചെയ്യുന്ന തീവണ്ടി നിലയമാണ് ആലപ്പുഴ തീവണ്ടി നിലയം. എറണാകുളം ജങ്ക്ഷൻ - ആലപ്പുഴ - കായംകുളം തീരദേശ റെയിൽ പാതയിലെ പ്രധാന തീവണ്ടി നിലയമാണിത്. തിരുവനന്തപുരം റെയിൽവെ ഡിവിഷനു കീഴിലാണു ഈ തീവണ്ടി നിലയം പ്രവർത്തിക്കുന്നത്[1]. പ്രധാനപ്പെട്ട ട്രെയിനുകൾ ആയ തിരുവനന്തപുരം- നിസാമുദീൻ രാജധാനി എക്സ്പ്രസ്സ്‌, കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്സ്‌, തിരുവനന്തപുരം- ചെന്നൈ ഏസീ എക്സ്പ്രസ്സ്‌, കൊച്ചുവേളി- മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്സ്‌, ഗാന്ധിധാം- തിരുനെൽവേലി ഹംസഫർ എക്സ്പ്രസ്സ്‌ എന്നിവ ആലപ്പുഴ വഴി കടന്നു പോകുന്നു. എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്.

ആലപ്പുഴ തീവണ്ടി നിലയം
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
പ്രമാണം:File:Alleppey railway station panorama.jpg
സ്ഥലം
Coordinates9°29′05″N 76°19′20″E / 9.4846°N 76.3223°E / 9.4846; 76.3223
ജില്ലആലപ്പുഴ
സംസ്ഥാനംകേരളം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം + 100 FEET
പ്രവർത്തനം
കോഡ്ALLP
ഡിവിഷനുകൾതിരുവനന്തപുരം
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
തുറന്നത്1989
വൈദ്യുതീകരിച്ചത്2001 AUGUST 30

ആലപ്പുഴ തീവണ്ടി നിലയത്തിൽ നിന്നും ആരംഭിക്കുന്ന തീവണ്ടികൾ

തിരുത്തുക

എക്സ്പ്രസ്സ്

തിരുത്തുക
നമ്പർ തീവണ്ടി നമ്പർ ആരംഭിക്കുന്ന സ്റ്റേഷൻ എത്തിച്ചേരുന്ന സ്റ്റേഷൻ തീവണ്ടിയുടെ പേർ
1. 13352 ആലപ്പുഴ ധൻബാദ് ആലപ്പുഴ - ധൻബാദ് എക്സ്പ്രസ്സ്
2. 16307 ആലപ്പുഴ കണ്ണൂർ ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ്
3. 22639/22640 ആലപ്പുഴ ചെന്നൈ സെൻട്രൽ ��ലപ്പുഴ - ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്

പാസഞ്ചർ

തിരുത്തുക
നമ്പർ തീവണ്ടി നമ്പർ ആരംഭിക്കുന്ന സ്റ്റേഷൻ എത്തിച്ചേരുന്ന സ്റ്റേഷൻ തീവണ്ടിയുടെ പേർ
1. 56384 ആലപ്പുഴ എറണാകുളം ജങ്ക്ഷൻ ആലപ്പുഴ- എറണാകുളം പാസഞ്ചർ
2. 56302 ആലപ്പുഴ എറണാകുളം ജങ്ക്ഷൻ ആലപ്പുഴ- എറണാകുളം പാസഞ്ചർ
3. 56301 ആലപ്പുഴ കൊല്ലം ജങ്ക്ഷൻ ആലപ്പുഴ- കൊല്ലം പാസഞ്ചർ
4. 56301 ആലപ്പുഴ കായംകുളം ജങ്ക്ഷൻ ആലപ്പുഴ- കായംകുളം പാസഞ്ചർ
  1. "Alappuzha Railway station to get a facelift". The Hindu. 24 April 2012.


കായംകുളം-ആലപ്പുഴ
-എറണാകുളം
തീവണ്ടി പാത
എറണാകുളം ജങ്ക്ഷൻ
തിരുനെട്ടൂർ
കുമ്പളം
അരൂർ
ഏഴുപുന്ന
തുറവൂർ
വയലാർ
ചേർത്തല
തിരുവിഴ
മാരാരിക്കുളം
കലവൂർ
തുമ്പോളി
ആലപ്പുഴ
പുന്നപ്ര
അമ്പലപ്പുഴ
തകഴി
ഹരിപ്പാട്
ചേപ്പാട്
കായംകുളം
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_തീവണ്ടി_നിലയം&oldid=4102402" എന്ന താളിൽനിന്ന് ശേഖരിച്ചത്