ആയില്യം തിരുനാൾ ഗൗരി ലക്ഷ്മ��ഭായി

1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിന്റെ മഹാറാണിയായിരുന്നു മഹാറാണി ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി (Maharani Ayilyam Thirunal Gowri Lakshmi Bayi) (1791–1815). തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണിയാണിവർ. മറ്റു റാണിമാർ മഹാരാജാവിനു പ്രായപൂർത്തി ആവാത്ത അവസരത്തിൽ പകരമായി റീജന്റായാണ് ഭരണം നടത്തിയിരുന്നത്.[3]. 1810-1813 കാലയളവിൽ മഹാറാണിയായി നേരിട്ടും, 1813-1815 ൽ തന്റെ മരണം വരെ പുത്രൻ സ്വാതിതിരുനാളിനുവേണ്ടി റീജന്റായും തിരുവിതാംകൂറിന്റെ ഭരണാധികാരിയായി ഗൗരി ലക്ഷ്മിഭായി. 1815 ൽ മഹാറാണിയുടെ മരണശേഷം ഗൗരി പാർവ്വതിഭായിയാണ് 1829 വരെ ഭരണം നടത്തിയിരുന്നത്. ആധുനിക തിരുവിതാംകൂറിലെ അതിപ്രധാനമായ പല പരിഷ്കാരങ്ങൾക്കും അടിത്തറയിട്ട ഒരു ഭരണകാലം (1810 - 1815) കാഴ്ച്ചവെച്ച ചരിത്ര പ്രാധാന്യമർഹിക്കുന്ന ഒരു ഭരണാധികാരിയായിരുന്നു റാണി ഗൗരി ലക്ഷ്മീഭായി.

ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി
തിരുവിതാംകൂർ മഹാറാണി ആറ്റിങ്ങൽ റാണി
ഭരണകാലം1810 - 1815
മുൻ‌ഗാമിഅവിട്ടം തിരുനാൾ ബാലരാമവർമ്മ
പിൻ‌ഗാമിഗൌരി പാർവ്വതി ബായി
രാജകൊട്ടാരംവേണാട്
രാജവംശംകുലശേഖര
രാജകീർത്തനംവഞ്ചീശ മംഗളം
പിതാവ്കിളിമാനൂർ കോയിത്തമ്പുരാൻ
മാതാവ്ഭരണി തിരുനാൾ റാണി പാർവ്വതി ബായി
മതവിശ്വാസംഹിന്ദു
തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

ജനനം, ബാല്യം

തിരുത്തുക

ഗൗരി ലക്ഷ്മി ബായി ജനിച്ചത് 1791 ലാണ്‌. ആറ്റിങ്ങൽ റാണി ആയിരുന്ന ഭരണി തിരുനാൾ പാർവ്വതി ബായിയുടെ മകളായി 1791-ൽ ജനിച്ചു. ആയില്യം തിരുനാളിനെ കൂടാതെ ഒരു മകനും (അവിട്ടം തിരുനാൾ) ഒരു മകളും (ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതി ബായി) ഭരണി തിരുനാൾ പാർവ്വതി ബായിക്കു ഉണ്ടായിരുന്നു. ഭരണി തിരുനാൾ അനുജത്തി ഉത്രം തിരുനാൾ ഉമയമ്മ ബായിയേയും തിരുവിതാംകൂർ രാജകുടുംബത്തിലേക്ക് കോലത്തുനാട് രാജകുംടുബമായ ചേങ്ങകോവിലകത്തുനിന്നും 1788-ൽ കാർത്തിക തിരുനാൾ രാമവർമ്മയുടെ കാലത്ത് ദത്തെടുത്തതായിരുന്നു.

മഹാറാണി പദവിയിൽ

തിരുത്തുക

ഗൗരി ലക്ഷ്മി ബായി തിരുവിതാംകൂർ ചരിത്രത്തിലെ വളരെ ജനപ്രിയ ഭരണാധികാരി ആയിരുന്നു.[അവലംബം ആവശ്യമാണ്] തിരുവിതാംകൂറിൽ അക്കാലത്ത് വളരെയധികം പുരോഗതികളും, മാറ്റങ്ങളും ഗൗരി ലക്ഷ്മി ബായി നടപ്പിലാക്കിയിരുന്നു.

ആദ്യമായി കേരളത്തിൽ അടിമ വ്യാപാരം നിയമം മൂലം നിർത്തൽ ചെയ്തത് (1812)തിരുവിതാംകൂറിൽ ഗൗരി ലക്ഷ്മി ബായി ആണ്.

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. http://sutmc.com/dynasty-room Archived 2013-12-07 at the Wayback Machine. തിരുവിതാംകൂറിലെ ഭരണാധികാരികൾ
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി
Born: 1791 Died: 1814
Regnal titles
മുൻഗാമി തിരുവിതാംകൂർ മഹാറാണി
1811-1813
പിൻഗാമി