കമൽ സം‌വിധാനം ചെയ്ത് 2010 ഫെബ്രുവരി 12-ന്‌ പ്രദർശനം ആരംഭിച്ച ഒരു മലയാളചലച്ചിത്രമാണ്‌ ആഗതൻ. ദിലീപ് പ്രധാന കഥാപാത്രമായ ഗൗതം മേനോനെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത് കലവൂർ രവികുമാറാണ്‌. ബോഡിഗാഡിനു ശേഷം ദിലീപ് അഭിനയിച്ച അടുത്ത ചിത്രമാണ് ആഗതൻ. ദിലീപ്,സത്യരാജ്, ചാർമി കൗർ , ലാൽ, ബിജു മേനോൻ, ഇന്നസെന്റ്, സറീനാ വഹാബ്, ബാബു നമ്പൂതിരി, ശില്പ്പാ ബാല, ഷംനാ, അശ്വിൻ, അംബികാ മോഹൻ, റീനാ ബഷീർ, തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. ആഗതനിൽ ബിജു മേനോൻ ഒരു ഡോക്ടറുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.

ആഗതൻ
ആഗതൻ
സംവിധാനംകമൽ
നിർമ്മാണംമാത്യൂ ജോസഫ്&റാഫി മേത്തർ
രചനകലവൂർ രവികുമാർ
അഭിനേതാക്കൾദിലീപ്
സത്യരാജ്,ചാർമി,ലാൽ,
സറീനാവഹാബ്, വത്സലാ മേനോൻ...
സംഗീതംഔസേപ്പച്ചൻ
ഭാഷമലയാളം
സമയദൈർഘ്യം2 മണിക്കൂർ

അഭിനേതാക്കൾ

തിരുത്തുക
താരം വേഷം
ദിലീപ് ഗൗതം മേനോൻ
സത്യരാജ് കേണൽ ഹരീന്ദ്രനാഥ വർമ്മ
ചാർമി കൗർ ശ്രേയാ
ലാൽ മേ‍ജർ ജോർജ്ജ് ജോസഫ്
ബിജു മേനോൻ
ഇന്നസെന്റ് ലോറൻസ്
സറീനാ വഹാബ് മാലിനി
 

കഥാസംഗ്രഹം

തിരുത്തുക

റിട്ടയേർഡ് കേണൽ ഹരീന്ദ്രനാഥ വർമ്മയുടെയും(സത്യരാജ്)ഗൗതം മേനോന്റെയും (ദിലീപ്)ന്റെയും കഥയാണ് ആഗതൻ എന്ന സിനിമയിലൂടെ പറയുന്നത്. ഗൗതമിന്റെ അച്ഛൻ മുകുന്ദൻ മേനോൻ, ശ്രീനഗറിലെ‍ ഒരു ബാങ്കിൽ ഉദ്ദ്യോഗസ്ഥനാണ്. അമ്മ സുജാത. സഹോദരി അമ്രിത. ഗൗതമിനു ഏഴ് വയസ്സുള്ളപ്പോൾ കാശ്മീരിൽ വെച്ച് തീവ്രവാദി ആക്രമണത്തിൽ കുടുംബം നഷ്ട്ടപ്പെടുന്നു . വർഷങ്ങൾക്കു ശേഷം ഗൗതം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നു.യാത്രക്കിടെ ബാഗ്ലൂരിൽ വെച്ച് ശ്രേയ (ചാർമി) എന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. പിന്നീട് പലപ്പോഴായി ബാഗ്ലൂരിൽ വെച്ച് അവർ തമ്മിൽ കണ്ടുമുട്ടുന്നു. ശ്രുതിക്ക് ഗൗതമിനെ ഇഷ്ട്ടപ്പെടുന്നു ഗൗതമിനു ശ്രേയയെയും. വീട്ടുകാർ അവർ തമ്മിലുള്ള വിവാഹം ആലോചിക്കുന്നു. ശേഷം ശ്രുതിയുടെ അച്ഛൻ റിട്ടേർഡ് കേണൽ ഹരീന്ദ്രനാഥ വർമ്മയെ കാണാൻ പോകുന്നു. അതിലൂടെ കഥ വഴിത്തിരിവിലെത്തുന്നു.

"https://ml.wikipedia.org/w/index.php?title=ആഗതൻ&oldid=2330080" എന്ന താളിൽനിന്ന് ശേഖരിച്ചത്