ഒരു വസ്തുവിന്റെ പ്രതല പ്രതിഫലനശേഷിയുടെ പരിമാണമാണ് അൽബിഡോ. ലാറ്റിൻ പദമായ അൽബിഡോയുടെ അർത്ഥം വെളുപ്പ് എന്നാണ്. അത് അൽബസ് എന്ന പദത്തിൽനിന്ന് ഉണ്ടായതാണ്.

Percentage of diffusely reflected sunlight in relation to various surface conditions

ഒരു വസ്തുവിന്റെ പ്രതലം പ്രതിഫലിപ്പിക്കുന്ന വികിരണത്തിന്റെ അളവും അതിൽ പതിച്ച വികിരണത്തിന്റെ അളവും തമ്മിലുള്ള അനുപാതമാണ് അൽബിഡോ. ഇത് ശതമാനകണക്കിലാണ് സാധാരണ പറയുന്നത്. പൂജ്യം മുതൽ ഒന്നുവരെയുള്ള അളവുകോലാണ് ഇതിന് ഉപയോഗിക്കുന്നത്. വികിരണം പൂർണ്ണമായി ആഗിരണം ചെയ്യുന്ന കറുത്ത പ്രതലത്തിന്റെ അൽബിഡോ പൂജ്യവും വികിരണം ���ൂർണ്ണമായി പ്രതിഫലിപ്പിക്കുന്ന വെളുത്ത പ്രതലത്തിന്റെ അൽബിഡോ ഒന്നുമായിരിക്കും.

അൽബിഡോ വികിരണത്തിന്റെ ആവ‍ൃത്തിയെ ആശ്രയിച്ചിരിക്കും. അൽബിഡോ സാധാരണയായി ദൃശ്യപ്രകാശത്തിന്റെ ഏകദേശ പ്രതിഫലനശേഷിയാണ് കാണിക്കുന്നത്. ലാംബേർഷ്യൻ പ്രതലങ്ങൾക്ക് ഒഴികേ അൽബിഡോ പൂർണ്ണമായും പതനവികിരണത്തിന്റെ ദിശയെ ആശ്രയിച്ചിരിക്കും. ലാംബേർഷ്യൻ പ്രതലങ്ങൾ എല്ലാദിശയിലും വികിരണങ്ങൾ ചിതറിക്കുന്നതിനാൽ അവയുടെ അൽബിഡോ പതനവികിരണത്തിനെ ആശ്രയിക്കുന്നില്ല. ഒരു പ്രതലത്തിന്റെ വികിരണ പ്രതിഫലന സ്വഭാവത്തിനെ വ്യക്തമായി സൂചിപ്പിക്കുന്നതിന് ഉഭയദിശാ പ്രതിഫലന വിതരണ ഫങ്ഷൻ ആവശ്യമാണ്. എന്നാൽ അൽബിഡോ ഒരു ആദ്യധാരണ രൂപീകരിക്കുന്നതിന് വളരെ സഹായകമാണ്.

1760 ൽ ഫോട്ടോമെട്രിയ എന്ന പുസ്തകത്തിൽ ജോഹാൻ ഹെൻറി ലാബേർട്ട് ആണ് അൽബി‍ഡോ ആദ്യമായി ഉപയോഗിച്ചത്.

"https://ml.wikipedia.org/w/index.php?title=അൽബിഡോ&oldid=3901213" എന്ന താളിൽനിന്ന് ശേഖരിച്ചത്