അർജിത് സിംഗ്
പ്രധാനമായും ഹിന്ദിയിലും ബംഗാളിയിലും പാടുന്ന ഒരു ഇന്ത്യൻ പിന്നണി ഗായകനാണ് അർജിത് സിംഗ്. ഇന്ത്യൻ സംഗീത ചരിത്രത്തിൽ വളരെ വൈദഗ്ദ്‌ധ്യമുള്‌ള ഗായകരിൽ ഒരാളാണ്. ഗാനങ്ങൾക്ക് ജീവൻ നൽകുന്നതിൽ സിംഗ് പ്രശംസിക്കപ്പെടുന്നു[6]. “തും ഹി ഹോ”, “സനം റേ”, “മുസ്‌കുരാനാ കി വജാഹ് തും ഹോ”, “ഹമാരി അധുരി കഹാനി”, “ഹംദർഡ്”, “മന് മസ്ത് മഗൻ”,”കഭി ജോ ബാദൽ ബർസെ”,”സംജാവാൻ”, ചന്‌ന മേരേയ”, “എ ദിൽ ഹൈ മുശ്കിൽ” എന്നിവ അദ്ദേഹം ആലപിച്ച പ്രധാന ഹിന്ദി ഗാനങ്ങളാണ്. ഗുജറാത്തി, തമിഴ്, തെലുഗ്, മറാത്തി, അസ്സാമി, കന്നഡ എന്നി ഭാഷകളിലും പാടിട്ടുണ്ട്.
Arijit Singh | |
---|---|
অরিজিৎ সিংহ (ബംഗാളി) | |
ജനനം | [1] | 25 ഏപ്രിൽ 1987
ദേശീയത | ഇന്ത്യൻ |
തൊഴിൽ |
|
സജീവ കാലം | 2007-present |
ജീവിതപങ്കാളി(കൾ) | Koyel Roy Singh (m. 2014) |
Musical career | |
വിഭാഗങ്ങൾ | |
ഉപകരണ(ങ്ങൾ) |
|
ലേബലുകൾ |
ജീവിത രേഖ
തിരുത്തുകപശിമ ബംഗാളിലെ മുഷിദാബാദിൽ 1987 ഏപ്രിൽ 5 ന് ജനിച്ചു. അച്ഛൻ പഞ്ചാബിയും അമ്മ ബംഗാളിയുമാണ്. സംഗീത പരിശീലനം വീട്ടിൽ നിന്നും ആരംഭിച്ചു. രാജ ബിജയ് സിംഗ് ഹൈ സ്കൂൾ, ശ്രീപട് സിംഗ് കോളേജ് എന്നിവടങ്ങളിൽ പഠിച്ചു. അദ്ദേഹത്തിന്റെ സംഗീതത്തോടുള്ള താല്പര്യം മുൻഗണിച്ച് മാതാപിതാക്കൾ സംഗീതം പഠിപ്പിക്കാൻ തീരുമാനിച്ചു. ഭാരതീയ ശാസ്ത്രീയ സംഗീതം രാജേന്ദ്ര പ്രസാദ് ഹസാരിയുടെ ശിക്ഷണ��്തിൽ നിന്നും പഠിച്ചു. ദിരേന്ദ്ര പ്രസാദ് ഹസാരിയിൽ നിന്നും തബല പരിശീലനം നേടി. രബിന്ദ്ര സംഗീതവും പോപ് സംഗീതവും ബിരേന്ദ്ര പ്രസാദ് ഹസാരിയിൽ നിന്നും പഠിച്ചു[7].
2005 യിൽ രാജേന്ദ്ര പ്രസാദ് ഹസാരിയുടെ താല്പര്യപ്രകാരം ഫെയിം ഗുരുകുൽ എന്നാ റിയാലിറ്റി ഷോയിൽ പങ്കെടുത്തു. ഫൈനലിൽ തോറ്റെങ്കിലും തുടർന്ന് “ 10 കേ 10 ലെ ഗയെ ദിൽ” എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു[8]. ഇതിൽ ജയിച്ചുകൊണ്ട് സിംഗ് തന്റെ സംഗീത യാത്ര ആരംഭിച്ചു. പിന്നീട് പ്രീതം ചക്രബർത്തി, ശങ്കർ-ഇഹ്‌സാൻ-ലോയ്, വിശാൽ ശേഖർ, മിത്തൂൺ എന്നിവരുടെ കിഴിൽ അസിസ്റ്റന്റ് മ്യൂസിക് പ്രോഗ്രാമറയി പ്രവർത്തിച്ചു[9] .
2011 യിൽ പുറത്തിറങ്ങിയ “മർഡർ 2” എന്ന സിനിമയിലെ “ഫിർ മോഹബ്ബത്” ആണ് ആദ്യ ബോളിവുഡ് ഗാനം. പിന്നീട് “റാബതാ” എന്ന ഗാനത്തിന് പ്രോഗ്രാമിങ് ചെയുമ്പോൾ അത് പാടാനുള്ള അവസരവും ലഭിച്ചു. 2014 ൽ തന്റെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർസ് ആയ സാജിദ് വജിദിനും എ. ആർ റഹ്മാനും വേണ്ടി പാടാൻ അവസരം ലഭിച്ചു. “മേം തെര ഹീറോ”, “രാത് ഭർ” എന്നി രണ്ടു ഗാനങ്ങൾ സാജിദ് വജിദിന് വേണ്ടി ആലപിച്ചു. എ. ആർ റഹ്മാന് വേണ്ടി “ദിൽചസ്പിയ” എന്നാ ഗാനവും ആലപിച്ചു. കൂടാതെ ടോണി കാക്കർ, പാലാഷ് മുച്ചൽ എന്നി മ്യൂസിക് ഡയറക്ടർമാരുടെ കൂടെയും പ്രവർത്തിച്ചു. ഈ വർഷം തന്നെ മിത്തൂണിന് വേണ്ടി “ഹംദർദ്” എന്ന ഗാനം ആലപിച്ചു.
പുരസ്കാരങ്ങൾ
തിരുത്തുകഷാങ്ങ്ഹായിലെ “ദുഃആ” എന്ന ഗാനത്തിന് മിർച്ചി മ്യൂസിക് അവാർഡിന്റെ പുതുമുഖ പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ചു. ബർഫി എന്നാ സിനിമയിലെ “ഫിർ ലെ ആയ ദിൽ” എന്നാ ഗാനത്തിന് പുതുമുഖ പിന്നണി ഗായകനുള്ള അവാർഡിന് നാമനിർദ്ദേശിക്കപ്പെട്ടു. 2013 ൽ പുറത്ത് ഇറങ്ങിയ ആഷിക്വി 2 യിലെ “തും ഹി ഹോ” എന്നാ ഗാനത്തിലൂടെ അദ്ദേഹം വളരെ പ്രശസ്‌തനായി. മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ഈ ഗാനത്തിലൂടെ ലഭിച്ചു. ഗാംങ്‌ലി രചിച്ച “മുസ്കുരാനെ” എന്ന ഗാനത്തിന് നിരവധി അവർഡുകൾക് നാമ നിർദ്ദേശിക്കപ്പെട്ടു. കൂടാതെ “ സുനോ നാ സങ്ക്മർമർ”, “മസ്ത് മഗൻ” എന്നി ഗാനങ്ങൾക്ക് ഫിലിംഫെയർ അവാർഡിന് നാമ നിർദ്ദേശിക്കപ്പെട്ടു.ഐ.ബി.എം ലൈവ് മൂവി അവാർഡിന്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് “മുസ്കുരാനെ കി വജാഹ് തും ഹോ” എന്നാ ഗാനത്തിലൂടെ ലഭിച്ചു[10]. 2016 ലെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെർ അവാർഡ് “സൂരജ് ദൂബാ ഹേ” എന്നാ ഗാനത്തിന് വേണ്ടി ലഭിച്ചു. 2017 ലെ മികച്ച പിന്നണി ഗായകനുള്ള ഫിലിംഫെർ അവാർഡ് “എ ദിൽ ഹേ മുശ്കിൽ “ എന്നാ സിനിമയിലെ ഗാനത്തിലൂടെ ലഭിച്ചു[11]. മികച്ച ഗായകനുള്ള മിർച്ചി മ്യൂസിക് അവാർഡും zee സിനി അവാർഡും 2017 ൽ നേടി. ചുരുങ്ങിയ കാലയളവിൽ അർജിത് സിംഗ് 28 അവാർഡുകൾ നേടി. കൂടാതെ 88 അവർഡുകൾക്ക് നാമനിർദ്ദേശിക്കപ്പെട്ടു.
അവലംബങ്ങൾ
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Dob
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Arijit turns Music Producer". Retrieved 12 February 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;marriage
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Arijit Singh: If you want to be a lambi race ka ghoda you need to perform consistently - The Times of India". The Times of India. Retrieved 15 January 2017.
- ↑ Khurana, Suanshu (21 July 2013). "Arijit Singh: Hitting the Right Notes". The Indian Express. Retrieved 24 February 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Arijit Singh the king of playback singing". Archived from the original on 2015-12-24. Retrieved 2017-03-16.
- ↑ Agarwal, Stuti (31 May 2013). "I still travel by public transport: Arijit Singh". The Times of India. Retrieved 8 February 2015.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Arijit Singh holds Dubai spellbound with stunning performance". Archived from the original on 2015-06-25. Retrieved 2017-03-16.
- ↑ "The rise and rise of Arijit Singh". Forbes India. Archived from the original on 2017-07-08. Retrieved 2017-03-16.
- ↑ "Arijit won ibnlivr movie award for best play back singer".
- ↑ "61 Britannia Filmfare awards 2016 arijit Singh and shreya ghoshal won best singer award".