അഷ്റഫ് തുലൂബ്
പാരീസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രതിഷ്ഠാപന കലാകാരനാണ് അഷ്റഫ് തുലൂബ്(ജനനം: 1986).
അഷ്റഫ് തുലൂബ് | |
---|---|
ജനനം | കാസബ്ലാങ്ക, മൊറോക്കോ |
തൊഴിൽ | പ്രതിഷ്ഠാപന കലാകാരൻ |
ജീവിതരേഖ
തിരുത്തുകമൊറോക്കോയിലെ കാസബ്ലാങ്കയിൽ ജനിച്ചു. പാരീസിലെ ഇകോൾ ദെ ബ്യൂക്സ് ആർട്സിൽ നിന്ന് ബിരുദം നേടി. ഡ്യൂച്ച് ബാങ്ക് ശേഖരത്തിലും ഫ്രങ്ക്ഫർട്ട് ശേഖരത്തിലും ഇദ്ദഹത്തിന്റെ സൃഷ്ടികളുണ്ട്. നിരവധി പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.[1]
കൊച്ചി-മുസിരിസ് ബിനാലെ 2016
തിരുത്തുകസമകാലീന കലാപ്രവൃത്തിയിൽ പാരമ്പര്യം ചെലുത്തുന്ന പങ്കിനെ ചോദ്യംചെയ്യുന്ന, അൺടൈറ്റിൽഡ് (എക്സെറ്റന്റഡ് ഫീലിങ്സ്) എന്ന രചനയാണ് അഷഫ് തുലൂബ്, കൊച്ചി-മുസിരിസ് ബിനാലെ 2016 യിൽ അവതരിപ്പിച്ചത്. വേർതിരിച്ചെടുക്കാൻ കഴിയാത്ത ഇതിലെ രൂപങ്ങളുടെയും വസ്തുക്കളുടെയും ഇഴചേരൽ പരമ്പരാഗത അറേബ്യൻ വിതാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ്. പരമ്പരാഗത ഇസ്‌ലാമിക ചിത്ര അലങ്കാരശൈലിയിൽ, രൂപങ്ങൾ പല ആവർത്തി ക്രമീകരിച്ചിരിക്കുന്നു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-28. Retrieved 2017-02-23.