അയാളും ഞാനും തമ്മിൽ
ലാൽ ജോസ് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി 2012 ഒക്ടോബർ 19-നു് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അയാളും ഞാനും തമ്മിൽ. ബോബി-സഞ്ജയ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പ്രേം പ്രകാശാണ് ചിത്രം നിർമ്മിക്കുന്നത്. വയലാർ ശരത്ചന്ദ്രവർമ്മ രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയിരിക്കുന്നു. ലാൽ ജോസും ഔസേപ്പച്ചനും ഇതാദ്യമായണ് സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നത്.[1] നരേൻ, പ്രതാപ് പോത്തൻ, കലാഭവൻ മണി, റിമ കല്ലിങ്കൽ, സംവൃത സുനിൽ, രമ്യ നമ്പീശൻ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അയാളും ഞാനും തമ്മിൽ | |
---|---|
സംവിധാനം | ലാൽ ജോസ് |
നിർമ്മാണം | പ്രേം പ്രകാശ് |
രചന | ബോബി-സഞ്ജയ് |
അഭിനേതാക്കൾ | |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ശരത് വയലാർ |
ഛായാഗ്രഹണം | ജോമോൻ ടി. ജോൺ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
സ്റ്റുഡിയോ | പ്രകാശ് മൂവി ടോൺ |
വിതരണം | സെഞ്ച്വറി ഫിലിംസ് |
റിലീസിങ് തീയതി | 2012 ഒക്ടോബർ 19[1] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ചിത്രത്തിന്റെ സംവിധാനത്തിന് ലാൽജോസിന് 2012-ലെ മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചു[2].
അഭിനേതാക്കൾ
തിരുത്തുക- പൃഥ്വിരാജ് – രവി തരകൻ
- നരേൻ – വിവേക്
- പ്രതാപ് പോത്തൻ – ഡോ. സാമുവേൽ
- സംവൃത സുനിൽ – സൈനു
- രമ്യ നമ്പീശൻ – ഡോ. സുപ്രിയ
- സ്വാസിക – നീതു
- കലാഭവൻ മണി – എസ്.ഐ. പുരുഷോത്തമൻ
- സലിം കുമാർ – തങ്കച്ചൻ
- റിമ കല്ലിങ്കൽ – ദിയ
- പ്രേം പ്രകാശ് – തരകൻ
- സുകുമാരി
- അനിൽ മുരളി
നിർമ്മാണം
തിരുത്തുകപ്രകാശ് മൂവീ ടോണിന്റെ ബാനറിൽ പ്രേം പ്രകാശ് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെഞ്ച്വറി ഫിലിംസ് ആണ്. വസ്ത്രാലങ്കാരം സമീറ സനീഷും കലാസംവിധാനം ഗോകുൽ ദാസും നിർവ്വഹിച്ചിരിക്കുന്നു. രഘുറാം വർമ്മയാണ് ഈ ചിത്രത്തിന്റെ അസ്സോസ്സിയേറ്റ് ഡയറക്ടർ.[3]
ചിത്രീകരണം
തിരുത്തുകജോമോൻ ടി. ജോൺ ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 2012 ജൂലൈ 11-ന് ഷൊർണൂരിൽ വച്ചാണ് ചിത്രീകരണം തുടങ്ങിയത്.[4] ഓഗസ്റ്റ് 3-ന് മൂന്നാറിൽ പുനരാരംഭിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊച്ചി, തിരുവല്ല, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിലായി പൂർത്തിയാക്കി.
സംഗീതം
തിരുത്തുകഗാനരചന നിർവ്വഹിച്ചിരിക്കുന്നത് വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഔസേപ്പച്ചൻ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "അഴലിന്റെ ആഴങ്ങളിൽ" | നിഖിൽ മാത്യു | 5:39 | |||||||
2. | "ജനുവരിയിൽ" | വിജയ് യേശുദാസ്, ഫ്രാങ്കോ, സിസിലി | 4:54 | |||||||
3. | "തുള്ളിമഞ്ഞിനുള്ളിൽ" | ഗായത്രി അശോകൻ | 5:00 | |||||||
4. | "തുള്ളിമഞ്ഞിനുള്ളിൽ" | നജിം അർഷാദ് | 4:55 | |||||||
5. | "അഴലിന്റെ ആഴങ്ങളിൽ" | അഭിരാമി അജയ് | 5:38 | |||||||
6. | "തുള്ളിമഞ്ഞിനുള്ളിൽ (കരോക്കെ)" | ഇൻസ്ട്രമെന്റൽ | 5:00 | |||||||
7. | "ജനുവരിയിൽ (കരോക്കെ)" | ഇൻസ്ട്രമെന്റൽ | 4:54 | |||||||
8. | "അഴലിന്റെ ആഴങ്ങളിൽ (കരോക്കെ)" | ഇൻസ്ട്രമെന്റൽ | 5:39 | |||||||
ആകെ ദൈർഘ്യം: |
39:34 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "'അയാളും ഞാനും തമ്മിൽ' എന്താണ്?, മാതൃഭൂമി". Archived from the original on 2012-09-28. Retrieved 2012-09-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-22. Retrieved 2013-02-22.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-18. Retrieved 2012-10-25.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-13. Retrieved 2012-10-25.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- അയാളും ഞാനും തമ്മിൽ – മലയാളസംഗീതം.ഇൻഫോ