അബൂബക്കർ ശിബ്‌ലി
പത്താം നൂറ്റാണ്ടിൽ ഇറാഖിലെ ബാഗ്ദാദിൽ ജീവിച്ചിരുന്ന സുപ്രസിദ്ധ സൂഫി യും , കവിയും, ഇസ്ലാമിക മത പണ്ഡിതനുമായിരുന്നു അബൂബക്കർ ശിബ്‌ലി.[1] യഥാർത്ഥ നാമം ദുലഫ് ഇബ്ൻ ജഹ്ദർ. എ ഡി 861-62 ൽ ബഗ്ദാദിലെ സാംറാഇൽ ജനിച്ച ഇദ്ദേഹത്തിൻറെ പിതാവ്അബ്ബാസി ഭരണകൂടത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. താജുസ്വൂഫിയ്യ (സൂഫികളുടെ കിരീടം), റൈഹാനത്ത് അൽ മുഅ്മിനീൻ (വിശ്വാസികളുടെ സ്വർഗീയ പുഷ്പം) എന്നീ അപരനാമങ്ങൾ ചാർത്തി സൂഫികൾ ആദരിക്കുന്ന ദുലഫ് ഉന്മാദ സൂഫികളിൽ പ്രമുഖനാണ്.[2]
ശൈഖ്: അബൂബക്കർ ശിബ്‌ലി | |
---|---|
മതം | ഇസ്ലാം |
Personal | |
ജനനം | 861 |
മരണം | 946 |
ജീവചരിത്രം
തിരുത്തുകബഗ്ദാദിൽ നിന്ന് 125 കി.മി അകലെ സ്ഥിതി ചെയ്യുന്ന അബ്ബാസിദ് ഭരണകൂട ഉദ്യോഗസ്ഥർക്ക് മാത്രമായി നിർമ്മിക്കപ്പെട്ട സാംറാഅ് പട്ടണത്തിലെ തുർക്കിഷ് കുടുംബത്തിലായിരുന്നു ദുലഫ്ൻറെ ജനനം. പിൽകാലത്ത് പേരിനൊപ്പം ചേർക്കപ്പെട്ട ശിബ്‌ലി ആദ്യകാലത്ത് വസിച്ചിരുന്ന ആശൃസന പ്രവിശ്യയിലെ ശിബിലിയ ഗ്രാമവുമായി ബന്ധിപ്പിക്കുന്നു. സമ്പന്നമായ ചുറ്റുപാടിൽ ജീവിച്ചു വളർന്ന ഇദ്ദേഹം ചെറുപ്പത്തിലേ ആത്മീയ കാര്യങ്ങളോട് പ്രതിപത്തി കാട്ടിയിരുന്നു. സാംറാഇലെ ഖൈറുനിന്നസ്സാജ് എന്ന സൂഫിയുടെ പർണ്ണശാലയിലെ പ്രഭാഷണങ്ങൾക്ക് കാതോർക്കാറുണ്ടായിരുന്നു. പഠനത്തിന് ശേഷം പാരമ്പര്യത്തെ പിന്തുടർന്ന് സർക്കാർ ജീവനക്കാരനായി ചുമതല ഏറ്റെടുത്തു. നഹാവന്ദിലെ അമീറായായിരുന്നു ഔദ്യോദിക ജീവിതാരംഭം. തൻറെ മുപ്പത്തി ഒന്നാം വയസ്സിൽ ഔദ്യോദിക ജീവിതത്തിൽ നിന്നും വിരമിച്ച ഇദ്ദേഹം ആത്മീയ സാധനയിലേക്ക് തിരിഞ്ഞു. [3]
അധ്യാത്മിക ജീവിതത്തിലേക്ക് ശിബ്‌ലി തിരിയാനുണ്ടായ സന്ദർഭം രേഖപ്പെടുത്തിയിരിക്കുന്നത് ഇത്തരത്തിലാണ്. ഖലീഫ വിവിധ പ്രദേശങ്ങളിലെ പ്രതിനിധികളെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. ചർച്ചകൾ നടത്തി ഉപഹാരങ്ങളും സ്ഥാന വസ്ത്രങ്ങളും നൽകി ആദരിച്ചു യാത്രയാക്കി. യാത്രക്കിടെ റയ്യിലെ ഗവർണ്ണർ തുമ്മിയപ്പോൾ അറിയാതെ സ്ഥാന വസ്ത്രം കൊണ്ട് മുഖം വൃത്തിയാക്കി. ഖലീഫയുടെ ആദരവിനെ വിലകുറച്ചു കണ്ടു എന്ന ഊഹാപോഹങ്ങൾ പ്രചരിച്ചതിനെ തുടർന്ന് സ്ഥാനവസ്ത്രം തിരിച്ചു വാങ്ങിയ ഭരണകൂടം ഗവർണറെ സ്ഥാനഭ്രഷ്ടനാക്കി. ഈയൊരു സംഭവ വികാസം ശിബ്‌ലിയെ ചിന്താകുലനാക്കി. അധിക നാളുകൾ പിന്നിടും മുൻപേ ഖലീഫയെ നേരിട്ട് കണ്ട് സ്ഥാനവസ്ത്രം തിരിച്ചു നൽകി ഔദ്യോദിക ജീവിതത്തിൽ നിന്നും അദ്ദേഹം സ്വമേധയാ വിരമിച്ചു. തൻറെ സ്ഥാനത്യാഗത്തിനു ന്യായീകരണമായി ഭരണാധികാരിയോട് ശിബ്‌ലി മൊഴിഞ്ഞ വാക്കുകൾ ഇവയാണ്
‘ഈശ്വര സൃഷ്ടികളിലൊന്ന് മാത്രമായ അങ്ങ് സമ്മാനിച്ച ഒരു പുടവയെ നിസ്സാരമാക്കുന്നത് തെറ്റാണെന്ന് താങ്കൾ കരുതുന്നു. അതാകട്ടെ ദൈവം നൽകിയ പുടവ നിസ്സാരമാക്കിക്കൊണ്ടിരിക്കുന്ന എനിക്ക് ഭാരിച്ച ചിന്തകൾ സമ്മാനിക്കുന്നു. ഈശ്വരനോട് കാട്ടേണ്ട ആചാര മര്യാദകളിൽ വീഴ്ച വരുത്തുന്നവൻറെ സ്ഥിതി എന്തായിരിക്കും. [4] ആത്മീയ അറിവുകൾ നുകരനായി സാംറാഇലെ ഖൈറുനിന്നസ്സാജിൻറെ അരികിലേക്കാണ് ശിബ്‌ലി കടന്നു ചെന്നത്. ഹൽഖയിലേക്കുള്ള സ്തോത്രങ്ങൾ പകർന്നു നൽകിയ അദ്ദേഹം ശൈഖ് ജുനൈദ് അൽ ബാഗ്ദാദിയുടെ അരികിലേക്ക് ശിബ്‌ലിയെ പറഞ്ഞയച്ചു. അന്ന് ജീവിച്ചിരുന്ന സൂഫി യതിമാരിൽ അതി പ്രശസ്തനായിരുന്നു ശൈഖ് ജുനൈദ്. ജുനൈദിൻറെ പർണ്ണശാലയിൽ എത്തിയ ശിബ്‌ലി പറഞ്ഞു : ‘അങ്ങയുടെ പക്കൽ ആത്മജ്ഞാന പവിഴങ്ങൾ ഉണ്ടെന്ന് ജനങ്ങൾ ഏകസ്വരത്തിൽ പറയുന്നു. എന്നെ അങ്ങ് അതിലേക്ക് നയിച്ചാലും, അങ്ങയുടെ മനോഗതി അനുസരിച്ചു വിൽക്കുകയോ വെറുതെ നൽകുകയോ ആവാം’.
ജുനൈദിൻറെ മറുപടി ഇപ്രകാരമായിരുന്നു : അത് വാങ്ങാനുള്ള വില നിൻറെ കൈയിലില്ല പിന്നെങ്ങനെ വിൽക്കും ? വെറുതെ നൽകിയാൽ അതിൻറെ വില താങ്കൾ അറിയുകയുമില്ല. കാൽ ശിരസ്സിൽ പതിപ്പിക്കുക, സഹനവും പ്രതീക്ഷയും ആത്മശിക്ഷണവും മിശ്രിതമായ സാഗരത്തിൽ ശരീരവുമായി ഊളിയിടുക. താങ്കൾക്ക് ആത്മജ്ഞാന പവിഴങ്ങൾ ലഭിച്ചേക്കാം’. മൂന്ന് വർഷം നീണ്ട പരീക്ഷണങ്ങൾക്കൊടുവുൽ ജുനൈദ് ശിബ്‌ലിയെ ശിഷ്യനായി സ്വീകരിച്ചു. ആത്മീയ ശിക്ഷണങ്ങൾ കരസ്ഥമാക്കി ഗുരു പോലും ബഹുമാനിക്കുന്ന ആധ്യാത്മിക സോപാനത്ത���ലേക്ക് ശിബ്‌ലി ഉയർന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി അത്ഭുത പ്രവർത്തനങ്ങൾ ഇദ്ദേഹത്തിൻറെ ഭാഗത്ത് നിന്നും സംഭവിച്ചതായി സൂഫി ചരിത്രങ്ങളിൽ രേഖപെടുത്തപ്പട്ടിരിക്കുന്നു.[5] രണ്ട് കാരണങ്ങൾ കൊണ്ടാണ് ശിബ്‌ലി അതി പ്രശസ്തനായി മാറിയത്. അദ്ദേഹം ഫഖീഹും മുതസ്വവ്വിഫുമായ അപൂർവ്വം ആളുകളിൽ ഒരാളായിരുന്നു. എന്ന് വെച്ചാൽ ശരീഅത്ത് എന്ന മതനിയമത്തിലും ത്വരീഖത്ത് എന്ന ആധ്യാത്മിക നിയമത്തിലും അതി ഗാഹമായി പാണ്ഡിത്യം നേടിയ വ്യക്തി. മാലിക്കി മദ്ഹബിലും, ജുനൈദിയ്യ സരണിയിലും ഒരു പോലെയായിരുന്നു പാണ്ഡിത്യ പെരുമ .
ഇപ്രകാരം കടുത്ത റിയാളകൾ (ആത്മീയ ശിക്ഷണങ്ങൾ / സാധക മുറകൾ) സ്വീകരിച്ചും ഫന എന്ന സൂഫി ഉന്മാദ അവസ്ഥയിൽ ജീവിച്ചും തൻറെ യാത���ര പൂർത്തിയാക്കിയ അദ്ധ്യാമികനായും ഇദ്ദേഹം അറിയപ്പെടുന്നു. ജുനൈദിൻറെ ശിഷ്യന്മാരിൽ അതി പ്രശസ്തനും വിവാദ നായകനുമായ ഹല്ലാജിനെ പോലെ വിവാദങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ആത്മീയ ലഹരി ആസ്വാദനത്തിലൂടെ ഉന്മാദ ചിത്തനായ വ്യക്തിത്വമായിരുന്നു ശിബ്‌ലിയുടേതും. സക്റാൻ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. [6] ഉന്മത്ത സൂഫികളുടെ നിഗൂഢാർത്ഥം പേറുന്ന സംഭാഷണ ശകലങ്ങൾ പലപ്പോഴും ശിബ്‌ലിയുടെ ജീവിതത്തിലും കോറിയിടുന്നതായി കാണാം. ആതുരാലയത്തിൽ കിടപ്പിലായ സന്ദർഭത്തിൽ സന്ദർശിക്കാനെത്തിയ മത വകുപ്പ് തലവൻ അലിയ്യിബിൻ ഇസയുമായുള്ള സംഭാഷണങ്ങൾ അത്തരത്തിലുള്ളതാണ്. ഹല്ലാജ് വധത്തിൽ സുപ്രധാന പങ്ക് വഹിച്ച ആളായിരുന്നു ഈസ.
ശിബ്‌ലി ഈസയോട് ചോദിച്ചു: നിൻറെ രക്ഷിതാവ് എന്തു ചെയ്യുന്നു? മന്ത്രി മറുപടി പറഞ്ഞു: ഉന്നതസ്ഥാനീയൻ, വിധിക്കുന്നു, നടപ്പാക്കുന്നു. ഇബ്ൻ ജഹ്ദർ പ്രതികരിച്ചു: ഞാൻ ചോദിച്ചത് നീ വേണ്ട വിധം ആരാധന നിർവ്വഹിക്കാത്ത രക്ഷിതാവിനെ കുറിച്ചല്ല, നീ ജോലിയെടുക്കുന്ന നിൻറെ രക്ഷിതാവിനെ കുറിച്ചാണ്. [7] [8]
946 ൽ (ഹിജ്റ 334 ദുൽഹജ്ജ് 2) മരണപ്പെട്ട ഇദ്ദേഹത്തിൻറെ പ്രധാന ശിഷ്യനും സഹകാരിയുമാണ് പ്രശസ്തനായ സൂഫി ശൈഖ് അബുലൽ ഹുസൈൻ ബുന്ദാർ അർജാസ്സി.
ഇവ കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Leonard Lewisohn, "The Heritage of Sufism: Classical Persian Sufism from its origins to Rumi", the University of Michigan, 1999. p 53
- ↑ S.H. Nasr, "Philosophy and Cosmology" in William Bayne Fisher and Richard Nelson Frye, The Cambridge History of Iran (Vol 4.), Cambridge University Press, 1975. p 455
- ↑ Shibli: His Life and Thought in the Sufi Tradition, Kenneth Avery , SUNY Press ( 2014)
- ↑ Farid al-Din Attar, Tadhkirah al-Awliya.(trans : Muslim Saints and Mystics,by Mohammed Abdul Hafeez
- ↑ Abd al-Wahhab al-Sha'rani, Lawaqih ai-an war al-qudsiyya لواقح الأنوار القدسية (The fecundating sacred illuminations)Kitab - Nashirun, Beirut, 2015
- ↑ Abu 'l-Qasim Al-Qushayri,Al-Risala Al-qushayriyya Fi 'ilm Al-tasawwuf (trans: Great Books of Islamic Civilization by Alexander Knysh, Garnet Publishing)
- ↑ ABŪ NUʿAYM AL-IṢFAHĀNĪ, " ḤILYAT AL-AWLIYĀʾ WA-TABAQĀT AL-AṢFIYĀ' TRANSLATION : THE LIFE OF ḤĀTIM AL-AṢAMM by LOUISE MARLOW, Georgetown University Press
- ↑ Imam Abd Al-Wahab Al-Sha'rani . Al-Mukhtar Min Al-Anwar Fi Suhbat Al-Akhyar.(trans :The Chosen Book From The Lights In The Companionship Of The Elite by Arfan Shah Al-Buhkari