പുഡു ജയിൽ
{{Infobox Prison
| prison_name = പുഡു ജയിൽ
| image = Image:Pudu Prison KL Aerial.jpg
| caption = പുഡു ജയിൽ സമുച്ചയത്തിന്റെവിഹഗ വീക്ഷണം, ബെർജയ ടൈംസ് സ്ക്വയറിൽ നിന്നുള്ള കാഴ്ച
| location = ജലൻ ഹാങ് ടുവ
കോലലമ്പൂർ, മലയേഷ്യ
| coordinates =
| status = തർത്തു
| classification = ഇടത്തരം- സെക്യുറീടീ
| capacity =
| opened = 1895[അവലംബം ആവശ്യമാണ്]
| closed = 1996
| managed_by = മലയേഷ്യൻ ജയിൽ വകുപ്പ്br>(1895 - 1996)
[[റോയൽ മലയേഷ്യൻ പോലീസ്
(2003 - 2008)
| warden =
}}
പുഡു ജയിൽ (മലയ്: Penjara Pudu) മലയേഷ്യയിലെ കോലാലമ്പൂരിലെ ജയിലായിരുന്നു. പല ഘട്ടങ്ങളിലായി ബ്രിട്ടീഷ് മലയ കൊളോണിയൻ സർക്കാർ 1891നും 1895ഇടക്കു നിർമ്മിച്ച ഇത് ജലാൻ ഷായിലായിരുന്നു.[1] $16,000 ചിലവാക്കി 394 മീട്ടർ ജയിലിന്റെ മതിൽ പണിതാണ് നിർമ്മാണം തുടങ്ങിയത്. അതിന്റെ ചരിത്രത്തിൽ ഒരിടത്ത് ലോകത്തിലെ ഏറ്റവും നീളം കൂടിയ ചുമർചിത്രംകൊണ്ട് അലങ്കരിച്ചിരുന്നു. [2] സെല്ലുകൾ ചെറുതും ഇരുട്ടു നിറഞ്ഞവയുമായിരുന്നു. ജനലുകൾ ഷൂപ്പെട്ടിയുടെ വലിപ്പം മാത്രമുള്ളവയായിരുന്നു. 2012 ഡിസംബർ മാസത്തിൽ ജയിലിന്റെ മിക്കഭാഗങ്ങളും തകർത്തു. പ്രാധാന കവാടവും പുറംമതിലിന്റെ ചില ഭാഗങ്ങളും ഇപ്പോഴുമുണ്ട്.
മുൻ വർഷങ്ങളിൽ
പഴയ ചൈനീസ് ശ്മശാനം ഉണ്ടായിരുന്ന സ്ഥലത്താണ് പുഡു ജെയിൽ നിർമ്മിച്ചത്. ആ സമയയത്ത് പുലികൾ ഇടക്കിടെ വന്നിരുന്ന ഇടതൂർന്ന കാടായിരുന്നു. കുട്ടവാളികളെ ജോലിക്കായി ഉപയോഗിച്ചാണു് ജയിലിന്റെ പണി 1891ൽ തുടങ്ങിയത്. നാലു വർഷംകൊണ്ട് 1895ൽ പണി മുഴുവനാക്കി. പുഡു ജയിലിന്റെ ആദ്യത്തെ ഗവർണർ ലെഫ്. കേണൽ ജെ.എ.ബി എല്ലൻ ആയിരുന്നു. പണി മുഴുവനായി കുറച്ച് മാസങ്ങൾക്കു ശേഷം 1895 ൽ കോളറയും പ്ലേഗും ജയിലിൽ പടർന്നു പിടിച്ച് കുറച്ച് നൂറോളം ജയിൽവാസികൾ മരിച്ചു. മുമ്പ് ഉണ്ടായിരുന്ന സെമിത്തേരിയിലെ കണറിൽ നിന്നുള്ള വെള്ളത്തിൽ നിന്നാണു്,കോളറ പടർന്നു പിടിച്ചത്. ബ്രിട്ടീഷ് കോളനി അധികൃതർ നടത്തിയ പരിശോധനയിൽ കിണറിലെ വെള്ളത്തിൽ അനേകം കീടാണുക്കൾ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. 1898 വരെ വെള്ളത്തിന്റെ പ്രശ്നത്തിനു പരഹാരം ഉണ്ടായില്ല. 1911ൽ, റിച്ചാഡ് ആൽഫ്രെഡ് ഏണസ്റ്റ് ക്ലർക്ക് എന്ന മിഡിൽസെക്സ് റെജിമെന്റിലെ മൂന്നാം ബറ്റാലിയനിലെ ഒരു പട്ടാളക്കാരനായിരുന്നു, പുഡു ജയിലിലെ ഒരു യൂറോപ്യനായ വാർഡർ .[3] മുൻ കാല ചരിത്രത്തിൽ സെലങോർ സംസ്ഥാനത്തെ ഏക ജയിലായിരുന്നു. ഈ ജയിൽ കുറഞ്ഞ കാലത്തേക്കു ശിക്ഷിച്ചിട്ടുള്ള പുരുഷന്മാരും സ്ത്രീകളും ഇവിടെ ഉണ്ടായിരുന്നു. ജയിലിനു അന്തേവാസികളൂടെ ആവശ്യത്തിനു വേണ്ട സ്വയം പര്യാപ്തമായ പച്ചക്കറി തോട്ടം ഉണ്ടായിരുന്നു..[4]
ചുമർ ചിത്രം
1984ൽ അന്തേവാസിയായിരുന്ന ഖൊങ് യെൻ ചോങ് ഏകദേശാം 2000ലിറർ ചായം ഉപയോഗിച്ച് ഭൂമദ്ധ്യ രേഖ ദൃശ്യങ്ങൾ മനസ്സിനെ ത്രസിപ്പിക്കുന്ന വിധത്തിൽ ചുമർ ചിത്രം വരക്കുകയുണ്ടായി. അതിന്റെ വലിപ്പം 860അടിX14 അടിയായിരുന്നു.ലോകത്തെ ഏറ്റവും നീളം കൂടിയ ചുമർ ചിത്രമായി ഗിന്നസ് ബുക്ക് ഓഫ് റെക്കോഡിൽ രേഖപ്പെടുത്തിയിരുന്നു. ഖോങ്ങിന് അന്തേവാസിയായിരുന്ന ഖോങ്ങിന് മുഴുവാക്കാനായില്ല. പിന്നീട് തിരിച്ചുവന്നു സ്വയം സേവകനായി മുഴുവനാക്കി.
1940നു ശേഷമ്മുള്ള ചരിത്രം
രണ്ടാം ലോക മഹായുദ്ധ കാലത്ത്, ജപ്പാനീസ് അധിനിവേശകാലത്ത് യുദ്ധകുറ്റവാളികളെ ഇവിടെ തടവറയിലാക്കിയിരുന്നു..[1]
രണ്ടാം ലോക മഹായുദ്ധ കാലത്ത്, ജപ്പാനീസ് അധിനിവേശകാലത്ത് യുദ്ധകുറ്റവാളികളെ ഇവിടെ തടവറയിലാക്കിയിരുന്നു..[1] 1986ൽ പുഡു ജയിൽ വളയൽ നടന്നു. ഈ സംഭവത്തിൽ ഒരുകൂട്ടം തടവുകാർ ജയിൽ ഉദ്യോഗസ്ഥരിൽ രണ്ടു പേരെ ആറു ദിവസത്തേക്ക് ബന്ധികളാക്കി. മലയേഷ്യൻ പോലീസ് ജയിലിലേക്ക് കുതിച്ചെത്തി പ്രശ്നം പരിഹരിച്ചു. അവർ ആരുടേയും ആളപയാമില്ലാതെ തടവുകാരെ ഒതുക്കി ബന്ധികളെ രക്ഷപ്പെടുത്തി.
- ↑ 1.0 1.1 1.2 "Prison break: Pudu's walls come down". The Straits Times. Singapore. 22 June 2010.
- ↑ Choi, Clara (21 June 2010). "No heritage site for Pudu Jail, development will commence 21 June 2010". The Malaysian Insider.
- ↑ "Social and personal". The Straits Times. Singapore. 16 June 1911. p. 6.
- ↑ "Selangor Administration". The Straits Times. Singapore. 1 July 1927. p. 2.