���ോലാലമ്പൂർ സിറ്റി സെന്റർ
കോലാലമ്പൂർ സിറ്റി സെന്റർ (KLCC) എന്നത് മലയേഷ്യയിലെ കൊലാലമ്പൂരിലെ ഒരു വിവിധോദ്ദേശ വികസന പ്രദേശമാണ്. Jalan Ampang, Jalan P. Ramlee, Jalan Binjai, Jalan Kia Peng, Jalan Pinang എന്നിവയുടെ പരിസരത്താണ് ആ പ്രദേശം. ആവിടെ Suria KLCC, Avenue K തുടങ്ങിയ കട സമുച്ചയങ്ങളുണ്ട്. ജി-ടവർ, മണ്ടാരിൻ ഓറിയന്റൽ ഹോട്ടൽ, ഗ്രാന്റ് ഹ്യാത്ത് കോലാലമ്പൂർ, ഇന്റർ കോണ്ടിനെന്റൽ കോലലമ്പൂർ ഹോട്ടൽ തുടങ്ങി കുറേ ഹോട്ടലുകൾ നടക്കാവുന്ന ദൂരത്തുണ്ട്. പട്ടണത്തിലെ പട്ടണമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 100 ഏക്കർ പ്രദേശത്ത് ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ റ്റ്വിൻ ടവർ, വ്യാലാര സമുച്ചയങ്ങൾ, ഓഫീസ് കെട്ടിറ്റങ്ങൾ, അനേകം ഹോട്ടലുകൾ എന്നിവയുണ്ട്. ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതു പാർക്കും മുസ്ലീം പള്ളിയും ഈ പ്രദേശത്തുണ്ട്. മുഴുവൻ പദ്ധതിയും സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡിസ്ട്രിൿറ്റ് കൂളിങ്ങാണ്, തണുപ്പിക്കുന്നത്.
കോലാലമ്പൂർ സിറ്റി സെന്റർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | കോലാലമ്പൂർ, മലയേഷ്യ |
പദ്ധതി തുടക്കംക്കുറിച്ച ദിവസം | മാർച്ച് 1993 |
നിർമ്മാണം ആരംഭിച്ച ദിവസം | 1 ജനുവരി 1996 |
പദ്ധതി അവസാനിച്ച ദിവസം | 1 ജനുവരി 1997 |
ഉദ്ഘാടനം | 31 ഓഗസ്റ്റ് 1999 |
നവീകരിച്ചത് | 1 ജനുവരി 1998 |