വാട്സൺ (കമ്പ്യൂട്ടർ)
ഐ.ബി.എം നിർമ്മിച്ച കൃത്രിമബുദ്ധിയുള്ള കമ്പ്യൂട്ടർ സിസ്റ്റം ആണ് വാട്സൺ. [2] [3] സംസാരഭാഷയിൽ ആശയവിനിമയം നടത്താൻ കഴിവുള്ള ഒരു കമ്പ്യൂട്ടർ സിസ്റ്റം ആയി പ്രവർത്തനം തുടങ്ങിയ വാട്സൺ ഇന്ന് ഇതിനു പുറമെ കൃത്രിമബുദ്ധിയുടെ വിവിധമേഖലകളായ വിവര ഖനനം ( Information Retrieval), യന്ത്രപഠനം( Machine Learning), കമ്പ്യൂട്ടർ വിഷൻ ( Computer vision) എന്നിവയിലും സേവനം നൽകുന്നു.[2][4]
തങ്ങളുടെ ക്‌ളൗഡ് പ്ളാറ്റ്ഫോം ( Cloud Platform) ആയ ഐ.ബി.എം ബ്ലൂമിക്സ് ( Bluemix) വഴി ഐ.ബി.എം ഇതിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നു.[4] [5]
ഡേവിഡ് ഫെരുചിയുടെ David Ferrucci നേതൃത്വത്തിലുള്ള ഡീപ്ക്യൂഎ എന്ന ഐ.ബി.എം പ്രൊജക്റ്റ് ആണ് ഇത് വികസിപ്പിച്ചെടുത്തത്.[6]. ഐ.ബി.എംന്റെ ആദ്യ സി.ഇ.ഓ ആയിരുന്ന തോമസ് വാട്സൺ 'ന്റെ ( Thomas J. Watson) പേരിനെ അധിഷിതമാക്കിയതാണ് ഈ കംപ്യൂട്ടറിന് നാമകരണം ചെയ്തിരിയ്ക്കുന്നത്.[7][8]
ജെപ്പടി ( Jeopardy!) എന്ന പ്രശ്നോത്തരിയിൽ ഉത്തരങ്ങൾ നൽകാനാണ് ഈ പ്രൊജക്റ്റ് തുടങ്ങിയത്.[9] 2011'ൽ പൂർവജേതാക്കൾക്കെതിരെ വാട്സൺ വിജയിയ്ക്കുകയും ഒരു ദശലക്ഷം ഡോളർ സമ്മാനം നേടുകയും ചെയ്തു.[10]
എന്നാൽ ഇതൊരു സൂപ്പർ കമ്പ്യൂട്ടർ അല്ല. പൊതുവിപണിയിൽ വാങ്ങുവാൻ കഴിയുന്ന ശക്തിയേറിയ ഒരുപറ്റം ഐ.ബി.എം പവർ സിസ്റ്റം കംപ്യൂട്ടറുകളുടെ ശൃംഖലയാണ് ഇത്.[11]
കംപ്യൂട്ടറിനെപ്പറ്റിയുള്ള വിവരണം
തിരുത്തുകസംസാരഭാഷയിൽ തന്നെ ആശയവിനിമയം ചെയ്യാനുള്ള (കൂടുതൽ കൃത്യമായി പറഞ്ഞാൽ യാന്ത്രികമായി ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന ഒരു സിസ്റ്റം ( Question answering), അഥവാ യാന്ത്രിക പ്രശ്നോത്തരി ) ഒരു സിസ്റ്റം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ.ബി.എം വാട്സൺ'നെ രൂപകൽപന ചെയ്തത്. ഇതിനുവേണ്ടി നാച്ചുറൽ ലാംഗ്��േജ് പ്രോസസ്സിംഗ്( NLP), വിവര ഖനനം ( Information Retrieval), യന്ത്രപഠനം( Machine Learning), വിവര ലേഖനം ( Knowledge representation), യാന്ത്രിക യുക്തിവാദം( Automated reasoning) എന്നീ മേഖലകളിലെ ഏറ്റവും പുതിയ ഗവേഷണഫലങ്ങൾ ഈ കമ്പ്യൂട്ടറിന്റെ നിർമിതിയിൽ ഉപയോഗിയ്ക്കപെട്ടിട്ടുണ്ട്.[13]
യാന്ത്രികമായി ചോദ്യങ്ങൾക്ക് ഉത്തരം പറയുന്ന രീതിയും ഒരു പ്രമാണശേഖരത്തിൽ തിരയുന്ന രീതിയും രണ്ടും രണ്ടാണ്. തിരയൽപ്രക്രിയ ഒരു സൂചകപദത്തെ സ്വീകരിയ്ക്കുകയും അത് പ്രമാണശേഖരത്തിൽ തിരഞ്ഞു കിട്ടുന്ന ഫലങ്ങളെ മുഴുവൻ പ്രാധാന്യത്തിനനുസരിച്ച് ക്രമീകരിച്ചു (പൊതുവേ പേജ്റാങ്ക് എന്ന അൽഗോരിതം ഉപയോഗിച്ചും, ജനപ്രീതി അനുസരിച്ചും) അവതരിപ്പിയ്ക്കുന്നു. എന്നാൽ യാന്ത്രിക പ്രശ്നോത്തരിയാകട്ടെ സംസാരഭാഷയിൽ ഉള്ള ഒരു ചോദ്യത്തെ 'മനസ്സിലാക്കി' അതിന്റെ അർത്ഥം യഥാവിധി 'ഗ്രഹിച്ചു' ചോദിച്ച ചോദ്യത്തിനുള്ള ഒരു ഉത്തരം തയ്യാറാക്കുന്നു.[14]
ഇന്ന് ഒരു യാന്ത്രിക പ്രശ്നോത്തരി എന്ന നിലയിൽ നിന്നും വാട്സൺ വളരെ മുന്നോട്ടു പോയിട്ടുണ്ട്. അതിന് ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതു കൂടാതെ 'കാണാനും', 'കേൾക്കാനും', 'വായിയ്ക്കാനും', 'സംസാരിയ്ക്കാനും', 'നിർദ്ദേശിയ്ക്കാനുമൊക്കെ' സാധിയ്ക്കും. ക്‌ളൗഡ് മുതലായ സോഫ്റ്റ്‌വെയർ വിന്യാസ സങ്കേതങ്ങൾ വഴി കൂടുതൽ ഉപഭോക്താക്കൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ അതിനെ വിന്യസിപ്പിച്ചിട്ടുമുണ്ട്.[2][4][11]
സോഫ്റ്റ്‌വെയർ
തിരുത്തുകഡീപ്ക്യൂഎ എന്ന സോഫ്റ്റ്‌വെയറും അപ്പാച്ചെ UIMA എന്ന ഫ്രെയിംവർക്കും ആണ് വാട്സൺ'ന്റെ സോഫ്റ്റ്‌വെയർ അടിത്തറ.[15] ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം സൂസെ ലിനക്സ് എന്റർപ്രൈസ് സെർവർ 11 ( SUSE Linux Enterprise) ആണ്. അപ്പാച്ചെ ഹാഡൂപ് ( Apache Hadoop) ആണ് ഡിസ്‌ട്രിബുട്ടഡ് കമ്പ്യൂട്ടിങ് നടത്താൻ സഹായിയ്ക്കുന്നത്.[15] ഇതിലെ കോംപോണേന്റുകൾ ജാവ, സി++, പ്രോലോഗ് തുടങ്ങിയ വിവിധ ഭാഷകളിൽ ആണ് എഴുതപ്പെട്ടിരിയ്ക്കുന്നത്.[16][15]
ഹാർഡ്‌വെയർ
തിരുത്തുകപാരലൽ ആയി പ്രോഗ്രാം നിർദ്ദേശങ്ങൾ ഓടിയ്ക്കാൻ സാധിയ്ക്കുന്ന ശക്തിയേറിയ ഒരുപറ്റം പവർ 7 ( POWER7) പ്രൊസസ്സറുകൾ കൂട്ടിയിണക്കിയാണ് ഈ സിസ്റ്റം ഉണ്ടാക്കിയിരിയ്ക്കുന്നത്.[15] ഇത്തരം 3.5GHz ശേഷിയുള്ള 8 കോറുകൾ ഉള്ള പ്രോസസറുകൾ അടങ്ങിയ 90 പവർ 750 കംപ്യൂട്ടറുകൾ ആയിരുന്നു ആദ്യ വാട്സൺ സിസ്റ്റത്തിൽ ഉണ്ടായിരുന്നത്. ഈ സിസ്റ്റത്തിൽ ആകെ 2880 കോർ ത്രെഡുകളും (90 കമ്പ്യൂട്ടർ x 8 കോർ x ഓരോ കോറിൽ 4 ത്രെഡ് വീതം) 16 ടെറാബെറ്റ് റാം'ഉം ഉണ്ടായിരുന്നു.[17]
ഡാറ്റ
തിരുത്തുകവാട്സൺ എൻസൈക്ലോപീഡിയകളും നിഘണ്ടുക്കളും ന്യൂസ് ഏജൻസി ലേഖനങ്ങളും സാഹിത്യകൃതികളുമൊക്കെ ഉപയോഗിച്ചാണ് ഉത്തരങ്ങൾ കണ്ടുപിടിയ്ക്കുന്നത്. വിക്കിപീഡിയയുടെ ഡാറ്റ എടുക്കാൻ സഹായിയ്ക്കുന്ന ഡിബിപീഡിയ ( DBpedia) എന്ന ഡാറ്റാസെറ്റും വേർഡ്നെറ്റ് ( WordNet) എന്ന ശബ്ദകോശവും അതിൽ ഉപയോഗിയ്ക്കുന്നുണ്ട്.[18]
പ്രവർത്തനം
തിരുത്തുകവാട്സൺ ആദ്യം അതിനു കിട്ടുന്ന ചോദ്യത്തെ സൂചകപദങ്ങളും (keywords) ചെറിയ വാചകങ്ങളും (fragments) ആക്കി വിഭജിയ്ക്കുന്നു.[19] അതിനുശേഷം അതിനോട് ബന്ധപ്പെട്ട മറ്റു പദങ്ങളെ അതിന്റെ ഡാറ്റാബേസിൽ നിന്നും കണ്ടെത്തുന്നു.[19] എന്നാൽ ഇതിനുവേണ്ടി ഒരൊറ്റ അൽഗോരിതം മാത്രം ഉപയോഗിയ്ക്കുന്ന സാധാരണ രീതി വിട്ട് അത് വ്യസ്ത്യസ്തങ്ങളായ പല അൽഗോരിതങ്ങളും ഓടിച്ചു നോക്കി കിട്ടുന്ന ഫലങ്ങളെ താരതമ്യപ്പെടുത്തുന്നു. കൂടുതൽ അൽഗോരിതങ്ങൾ ഒരേ ഫലം കണ്ടെത്തുകയാണെങ്കിൽ അവയ്ക്കു വിശ്വാസ്യതയേറുന്നു.[19] അത്തരത്തിൽ വിശ്വാസയോഗ്യമായ ഒരു ചെറിയ കൂട്ടം ഫലങ്ങളെ തെരഞ്ഞെടുത്തു വീണ്ടും ഡാറ്റാബേസുമായി വീണ്ടും ഒരു ഒത്തുനോക്കൽ നടത്തുന്നു.[19] ഇങ്ങനെ വിജയകരമായി ഒത്തുനോക്കിയ ഫലത്തെയാണ് അത് ഉത്തരമായി അവതരിപ്പിയ്ക്കുന്നത്.
അതായത് പുതിയ ഒരു അൽഗോരിതം കൊണ്ടുവരുന്നതിന് പകരം ശക്തമായ കംപ്യൂട്ടറുകളുടെ ശൃംഖല ഉപയോഗിച്ച് വ്യത്യസ്തങ്ങളായ പല അൽഗോരിതങ്ങൾ പെട്ടെന്ന് ഓടിച്ചു കൂടുതൽ ശരിയായ ഉത്തരത്തിലേയ്ക്ക് എത്തിച്ചേരുക എന്നുള്ളതാണ് ഇതിന്റെ പ്രവർത്തന തത്ത്വം.[19]
സേവനങ്ങൾ
തിരുത്തുകതങ്ങളുടെ ക്‌ളൗഡ് പ്ളാറ്റ്ഫോം ( Cloud Platform) ആയ ഐ.ബി.എം ബ്ലൂമിക്സ് ( Bluemix) വഴി ഐ.ബി.എം ഇതിന്റെ സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.[4] [20] ഉപഭോക്താക്കൾക്ക് ഈ ക്‌ളൗഡ് സേവനങ്ങളുടെ ഇന്റർഫേസ് വെച്ച് കൃത്രിമബുദ്ധിയിൽ അധിഷ്ഠിതമായ ആപ്പ്ളിക്കേഷനുകൾ ഉണ്ടാക്കിയെടുക്കാം. താഴെപ്പറയുന്ന കൃത്രിമബുദ്ധി സേവനങ്ങളാണ് ഇപ്പോൾ നൽകപ്പെടുന്നത്.
ഡിസ്‌കവറി
തിരുത്തുകഉപഭോക്താക്കൾ അപ്‌ലോഡ് ചെയ്യുന്ന വൻ ഡാറ്റയിൽ ( Big Data) നിന്നും അവർക്കു ഉപകാരമാകാൻ സാധ്യതയുള്ള വിവരങ്ങൾ കണ്ടെടുക്കുക എന്നതാണ് ഈ സെർവിസിന്റെ ഉദ്ദേശം.[21]
അസിസ്റ്റന്റ്
തിരുത്തുകസംസാരഭാഷയിൽത്തന്നെ ആശയവിനിമയം നടത്താൻ സാധിയ്ക്കുന്നു ഒരു യാന്ത്രികസംഭാഷണ ഇന്റർഫേസ് ആണ് ഇത്. ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ള മേഖലയിൽ ഇതിനെ പരിശീലിപ്പിച്ചു അവരുടെ ഉപഭോക്തക്കളുമായി ഇടപെടാൻ വേണ്ടി വിന്യസിപ്പിയ്ക്കാം. [22]
ഐ ഓ ടി പ്ലാറ്റ്ഫോം
തിരുത്തുകഉപഭോക്താക്കളുടെ സ്വന്തം ഐ ഓ ടി ഉപകരണങ്ങളെ ( Internet of Things) ക്‌ളൗഡ് വഴി പരിപാലിയ്ക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആണിത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഉപകരണങ്ങളെ ഈ ഇന്റർഫേസുമായി രജിസ്റ്റർ ചെയ്യാം. ഒരിയ്ക്കൽ ചെയ്തുകഴിഞ്ഞാൽ ഈ പ്ലാറ്റഫോം അവ തമ്മിലുള്ള ആശയവിനിമയവും അവയുടെ നിയന്ത്രണവും അവ ഉണ്ടാക്കുന്ന ഡാറ്റയുടെ വിശകലനവും നേരിട്ട് നടത്തും.[23]
ഹെൽത്ത്
തിരുത്തുകആരോഗ്യമേഖലയിലെ വിവിധവിഷയങ്ങളിൽ കൃത്രിമബുദ്ധിയുടെ സേവനം നൽകുന്നു. ഉപഭോക്താക്കൾക്ക് പുതിയ മരുന്നുകൾ കണ്ടുപിടിയ്ക്കാനും കാൻസർ ചികിത്സയ്ക്കും രോഗികളുടെ പരിപാലനത്തിനും വേണ്ട ആപ്പ്ളിക്കേഷൻസിനു വേണ്ടി ഈ പ്ലാറ്റ്ഫോമിനെ ഉപയോഗിയ്ക്കാം.[24]
സൈബർ സെക്യൂരിറ്റി
തിരുത്തുകഉപഭോക്താക്കൾക്ക് തങ്ങളുടെ കമ്പ്യൂട്ടർ ശൃംഖലകളിലെ കടന്നുകയറ്റങ്ങളെ വിശകലനം ചെയ്യാൻ (incident analysis) സഹായിയ്ക്കുന്നു.[25]
ഇതും കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ IBM Watson: The Face of Watson യൂട്യൂബിൽ
- ↑ 2.0 2.1 2.2 "IBM's Watson Homepage". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Knight, Will (October 27, 2016). "IBM's Watson Is Everywhere—But What Is it?". MIT Technology Review. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ 4.0 4.1 4.2 4.3 "Build with Watson". IBM. Archived from the original on 2018-05-10. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Weinberger, Matt (October 20, 2015). "IBM has a secret weapon in the cloud wars with Amazon". Business Insider. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Ferrucci, David; Levas, Anthony; Bagchi, Sugato; Gondek, David; Mueller, Erik T. (2013-06-01). "Watson: Beyond Jeopardy!". Artificial Intelligence. 199: 93–105. doi:10.1016/j.artint.2012.06.009.
- ↑ Hale, Mike (February 8, 2011). "Actors and Their Roles for $300, HAL? HAL!". The New York Times. Retrieved April 06, 2018.
{{cite news}}
: Check date values in:|accessdate=
(help) - ↑ "The DeepQA Project". IBM Research. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Dave Ferrucci at Computer History Museum - How It All Began and What's Next". IBM Research. December 1, 2011. Retrieved April 06, 2018.
In 2007, when IBM executive Charles Lickel challenged Dave and his team to revolutionize Deep QA and put an IBM computer against Jeopardy!'s human champions, he was off to the races.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IBM computer Watson wins Jeopardy clash". The Guardian. Feb 17, 2011. Retrieved April 06, 2018.
Ken Jennings, the 74-time winner of the popular trivia quiz, and Brad Rutter, a 20-time champion, have gone head-to-hard-drive with an IBM supercomputer called Watson three times in the past three days. Unlike in The Terminator, they lost each time
{{cite web}}
: Check date values in:|accessdate=
(help) - ↑ 11.0 11.1 Azraq, Ahmed; et al. (March 02, 2018). "Enhancing the IBM Power Systems Platform with IBM Watson Services" (PDF). International Technical Support Organization: 12. Retrieved April 06, 2018.
{{cite journal}}
: Check date values in:|accessdate=
and|date=
(help); line feed character in|title=
at position 32 (help)CS1 maint: date and year (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ Ferrucci, D.; et al. (2010). "Building Watson: An Overview of the DeepQA Project". AI Magazine. 31 (3): 69. Retrieved April 06, 2018.
{{cite journal}}
: Check date values in:|accessdate=
(help) - ↑ "DeepQA Project: FAQ". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Rhinehart, Craig (January 17, 2011). "10 Things You Need to Know About the Technology Behind Watson". Entrepreneurial and Intrapreneurial Insights. Retrieved April 06, 2018.
How does QA technology compare to document search? The key difference between QA technology and document search is that document search takes a keyword query and returns a list of documents, ranked in order of relevance to the query (often based on popularity and page ranking), while QA technology takes a question expressed in natural language, seeks to understand it in much greater detail, and returns a precise answer to the question.
{{cite web}}
: Check date values in:|accessdate=
(help) - ↑ 15.0 15.1 15.2 15.3 "IBM Watson -- How to replicate Watson hardware and systems design for your own use in your basement". IBM. February 19, 2011. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IBM Watson Research Team Answers Your Questions". IBM. February 23, 2011. Archived from the original on 2016-08-25. Retrieved April 06, 2018.
Watson was written in mostly Java but also significant chunks of code are written C++ and Prolog, all components are deployed and integrated using UIMA.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Is Watson the smartest machine on earth?". Computer Science and Electrical Engineering Department, University of Maryland Baltimore County. February 10, 2011. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ Ferrucci, David; et al. "The AI Behind Watson - The Technical Article". AI Magazine (Fall 2010). Archived from the original on 2020-11-06. Retrieved April 06, 2018.
{{cite journal}}
: Check date values in:|accessdate=
(help) - ↑ 19.0 19.1 19.2 19.3 19.4 Thompson, Clive (June 16, 2010). "Smarter Than You Think: What Is I.B.M.'s Watson?". The New York Times Magazine. Retrieved April 06, 2018.
{{cite news}}
: Check date values in:|accessdate=
(help) - ↑ Weinberger, Matt (October 20, 2015). "IBM has a secret weapon in the cloud wars with Amazon". Business Insider. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Watson Discovery". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "Watson Assistant". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IBM Watson IoT Platform". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IBM Watson Health". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help) - ↑ "IBM QRadar Advisor with Watson". IBM. Retrieved April 06, 2018.
{{cite web}}
: Check date values in:|accessdate=
(help)
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Baker, Stephen (2012) Final Jeopardy: The Story of Watson, the Computer That Will Transform Our World, Mariner Books.
- Jackson, Joab (2014). IBM bets big on Watson-branded cognitive computing PCWorld: Jan 9, 2014 2:30 PM
- Greenemeier, Larry. (2013). Will IBM’s Watson Usher in a New Era of Cognitive Computing? Scientific American. Nov 13, 2013 |* Lazarus, R. S. (1982).
- Kelly, J.E. and Hamm, S. ( 2013). Smart Machines: IBM's Watson and the Era of Cognitive Computing. Columbia Business School Publishing
പുറംകണ്ണികൾ
തിരുത്തുക- Watson homepage
- DeepQA homepage
- About Watson on Jeopardy.com
- Smartest Machine on Earth (PBS NOVA documentary about the making of Watson) Archived 2015-12-05 at the Wayback Machine
- Power Systems
- The Watson Trivia Challenge. The New York Times. June 16, 2010.
- This is Watson - IBM Journal of Research and Development (published by the IEEE)
J! ആർക്കൈവുകൾ
തിരുത്തുക- Jeopardy! Show #6086 - Game 1, Part 1
- Jeopardy! Show #6087 - Game 1, Part 2
- Jeopardy! Show #6088 - Game 2
വീഡിയോകൾ
തിരുത്തുക- PBS NOVA documentary on the making of Watson Archived 2015-12-05 at the Wayback Machine
- Building Watson – A Brief Overview of the DeepQA Project യൂട്യൂബിൽ (21:42), IBMLabs
- How Watson Answers a Question യൂട്യൂബിൽ
- David Ferrucci, Dan Cerutti and Ken Jennings on IBM's Watson at Singularity Summit 2011 യൂട്യൂബിൽ
- A Computer Called Watson യൂട്യൂബിൽ - November 15, 2011, David Ferrucci at Computer History Museum, alternate
- IBM Watson and the Future of Healthcare യൂട്യൂബിൽ - 2012
- IBM Watson-Introduction and Future Applications യൂട്യൂബിൽ - IBM at EDGE 2012
- IBM Watson for Healthcare യൂട്യൂബിൽ - Martin Kohn, 2013
- Jeopardy! IBM Watson day 3 (2011). Retrieved July 26, 2012 യൂട്യൂബിൽ
- IBM Watson playlist, IBMLabs Watson playlist