കെഡിഇക്കു വേണ്ടി നിർമ്മിച്ച ക്യൂട്ടി - വെബ്കിറ്റ് അധിഷ്ഠിത സ്വതന്ത്ര വെബ് ബ്രൗസറാണ് റികോൺക്വ് (ആംഗലേയം : rekonq). ചക്ര ലിനക്സിലെയും[5][6] കുബുണ്ടുവിന്റെ 10.10 മുതലുള്ള പതിപ്പുകളിലും[7][8] സ്വതേയുള്ള വെബ് ബ്രൗസറാണ് റികോൺക്വ്. 2010 മെയ് 25ന് കെഡിഇയുടെ ഔദ്യോഗിക പാക്കേജുകളിൽ ഒന്നായ എക്സ്ട്രാഗിയറിൽ റികോൺക്വിനെ ഉൾപ്പെടുത്തി.[9] ഒരുപാട് കാലം കെഡിഇയുടെ പ്രധാന വെബ് ബ്രൗസറായിരുന്ന കോൺക്വററിൽ നിന്ന് വ്യത്യസ്തമായി റികോൺക്വ് സ്വതന്ത്രമായി നിലകൊള്ളുകയും ലളിതമായ രൂപം സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. തുടക്കത്തിൽ ക്യൂട്ടി ഡെവലപ്പർ ഫ്രെയിംവർക്കിന്റെ ക്യൂട്ടിഡെമോബ്രൗസറിലായിരുന്നു വികസനം. ഇപ്പോൾ കെഡിഇയുടെ ഗിറ്റ് കലവറയിലാണ് റികോൺക്വ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.[10]

റികോൺക്വ്
റികോൺക്വ് കെഡിഇ പ്ലാറ്റ്ഫോമിൽ.
നിർമ്മാതാവ്ആൻഡ്രിയ ഡയമന്റിനിയും മറ്റു കെഡിഇ ഡെവലപ്പർമാരും[1]
പ്രകാശന തീയതിഡിസംബർ 2, 2008 (2008-12-02)[2]
Stable release1.0[3] / ജൂലൈ 20, 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-07-20)
Development statusസജീവം
എഞ്ചിൻവെബ്കിറ്റ്
പ്ലാറ്റ്ഫോംകെഡിഇ പ്ലാറ്റ്ഫോം
ഫയൽ സൈസ്~ 1.1 എംബി
ലഭ്യമായ ഭാഷകൾബഹുഭാഷാ
വിഭാഗംവെബ് ബ്രൗസർ
അനുമതിപത്രംഗ്നു ജിപിഎൽ[4]
വെബ്സൈറ്റ്rekonq.kde.org

സവിശേഷതകൾ

തിരുത്തുക

റികോൺക്വ് കെഡിഇയുമായി സമന്വയിച്ച് ചേരുന്നു. കെഡിഇയുടെ ഡൗൺലോഡ് മാനേജറായ കെഗെറ്റിന് പിന്തുണ, ഫയൽ മാനേജറായ കോൺക്വററുമായി ബുക്ക്മാർക്കുകൾ പങ്കുവെക്കൽ, കിയോ പിന്തുണ എന്നിവ റികോൺക്വ് പ്രദാനം ചെയ്യുന്നു.
ആധുനിക വെബ് ബ്രൗസറുകളുടെ സാധാരണ സവിശേഷകളെല്ലാം റിക്വോൺക്കിനും ഉണ്ട്. അവയാണ്:

  • ടാബുകളുടെ ഉപയോഗം
  • ഏകീകൃത അഡ്രസ് ബാർ
  • പരസ്യം തടയൽ ഉപകരണം.
  • പ്ലഗിന്നുകൾക്കുള്ള പിന്തുണ
  • പ്രോക്സി പിന്തുണ

ഇതും കൂടി കാണുക

തിരുത്തുക
  1. "rekonq authors". Retrieved 4 February 2011.
  2. Andrea Diamantini (2 December 2008). "rekonq 0.0.1". Kde-announce-apps mailing list. Retrieved 2010-10-14.
  3. https://adjamblog.wordpress.com/2012/07/20/rekonq-1-0/
  4. Andrea Diamantini. "rekonq license". Retrieved 4 February 2011.. {{cite web}}: Check date values in: |accessdate= (help)
  5. "Chakra Edn 2011.11 review". LinuxBSDos. 2011-11-11. p. 1. Retrieved 2011-12-27. Unless you chose to install Firefox and/or Chromium during the installation process, the lone installed browser will be reKonq, a native Web browser for KDE.
  6. "Basic Desktop Orientation". Beginner’s Guide. The Chakra Project. 2011-11-05. Archived from the original on 2012-02-04. Retrieved 2011-12-27. {{cite web}}: |chapter= ignored (help)
  7. Make Tech Easier (2010-05-19). "Rekonq: A Quick Glance At Kubuntu Next Default Browser".
  8. Kubuntu.org (2010-10-10). "Kubuntu 10.10 Release". Archived from the original on 2010-10-12. Retrieved 2012-08-22.
  9. adjam (2010). "rekonq 0.5 beta, in extragear!".
  10. https://projects.kde.org/projects/extragear/network/rekonq

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റികോൺക്വ്&oldid=3656596" എന്ന താളിൽനിന്ന് ശേഖരിച്ചത്