ബി.എസ്. മൂൺജെ
ബാലകൃഷ്ണൻ ശിവറാം മൂൺജെ (ബി.എസ്. മൂഞ്ചെ, ബി. എസ്. മുൻജെ, ജീവിതകാലം: 12 ഡിസംബർ 1872 - മാർച്ച് 3, 1948) ഇന്ത്യയിലെ ഒരു ഹിന്ദു മഹാസഭാ നേതാവായിരുന്നു.
ആദ്യകാലജീവിതം
തിരുത്തുക1872 ൽ മധ്യ പ്രവിശ്യകളിലെ ബിലാസ്പൂരിൽ ഒരു ദേശാസ്ത ഋഗ്വേദി ബ്രാഹ്മണ (DRB) കുടുംബത്തിലാണ്[1] ബാലകൃഷ്ണൻ ശിവറാം മൂൺജെ ജനിച്ചത്. 1898 ൽ മുംബൈയിലെ ഗ്രാന്റ് മെഡിക്കൽ കോളേജിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ മെഡിക്കൽ ഓഫീസറായുള്ള ജോലി നേടി. സൈനിക ജീവിതത്തോട് അത്യധികമായ താല്പര്യം പ്രകടിപ്പിച്ചിരുന്ന അദ്ദേഹം കിംഗ്സ് കമ്മീഷൻഡ് ഓഫീസർ എന്ന നിലയിൽ മെഡിക്കൽ വിഭാഗം വഴി ദക്ഷിണാഫ്രിക്കയിലെ ബോയർ യുദ്ധത്തിൽ പങ്കെടുക്കുകയെന്ന ലക്ഷ്യത്തോടെ തന്റെ ജോലി ഉപേക്ഷിച്ചു. ഒരു സംസ്‌കൃത പണ്ഡിതനുംകൂടിയായിരുന്നു അദ്ദേഹം.
1907–1920
തിരുത്തുകഒരു സ്വാതന്ത്ര്യസമരസേനാനിയായും ബാല ഗംഗാധർ തിലകന്റെ ശക്തനായ അനുയായിയായും ആദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. 1907 ൽ സൂറത്തിൽ നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലാലാ ലജ്പത് റായ്, ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്രപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള കോൺഗ്രസിലെ "മിതവാദി" വിഭാഗവും "തീവ്രവാദി" വിഭാഗവും തമ്മിൽ ഒരു സംഘർഷം ഉടലെടുത്തു. സമ്മേളനത്തിൽ ബാല ഗംഗാധര തിലകനെ മൂൺജെ പിന്തുണച്ചതിനാൽ, മൂൺജെയുടെമേലുള്ള തിലകന്റെ വിശ്വാസം വർദ്ധിക്കുകയും ഇത് ഇരുവരും തമ്മിൽ ശക്തമായ ഒരു ബന്ധത്തിലേയ്ക്ക് നയിക്കുകയും ചെയ്തു. തൽഫലമായി, ബി.എസ്. മൂൺജെ മദ്ധ്യേന്ത്യ മുഴുവൻ പര്യടനം നടത്തുകയും പല അവസരങ്ങളിലും തിലകനുവേണ്ടി ഫണ്ട് ശേഖരണം നടത്തുകയും ചെയ്തു. മധ്യേന്ത്യയിൽ ഗണേഷ്, ശിവാജി ഉത്സവങ്ങൾ അവതരിപ്പിച്ച മൂൺജെ കൊൽക്കത്തയിലേക്ക് ഈ ആവശ്യത്തിനായി തിലകനെ അനുഗമിക്കുകയും ചെയ്തു. വർഷങ്ങളോളം അദ്ദേഹം മദ്ധ്യേന്ത്യയിലെ പ്രവിശ്യാ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറിയായിരുന്നു.
ഹിന്ദുക്കൾക്ക് സൈനിക പരിശീലനം നൽകുന്നതിനായി അദ്ദേഹം നാസിക്കിൽ ഭോൻസാല സൈനിക വിദ്യാലയം സ്ഥാപിച്ചു. അദ്ദേഹം സ്ഥാപിച്ച എല്ലാ സ്ഥാപനങ്ങളും ഇപ്പോഴും പ്രവർത്തിക്കുകയും അവയിൽ ചിലത് വജ്ര ജൂബിലി പൂർത്തിയാക്കുകയും ചെയ്തു. നാഗ്പൂരിൽ ഡെയ്‌ലി മഹാരാഷ്ട്ര എന്ന പേരിൽ അദ്ദേഹം ഒരു മറാത്തി ഭാഷയിൽ ഒരു പത്രവും ആരംഭിച്ചു.
പിൽക്കാലജീവിതം
തിരുത്തുക1920 ൽ ബാല ഗംഗാധര തിലകൻ അന്തരിച്ചതിനേത്തുടർന്ന് മൂൺജെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള തന്റെ ബന്ധം വിശ്ചേദിച്ചു. മഹാത്മാഗാന്ധിയുടെ അ��ിംസ, മതേതരത്വം എന്നീ രണ്ട് പ്രധാന നയങ്ങളോട് അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഹിന്ദു മഹാസഭയുമായുള്ള ബന്ധം വർദ്ധിപ്പിച്ച അദ്ദേഹം1925 ൽ ആർ.എസ്.എസ്. സംഘടന സ്ഥാപിച്ച ഡോക്ടർ ഹെഡ്‌ഗേവാറിന്റെ രാഷ്ട്രീയ ഉപദേഷ്ടാവുംകൂടിയായിരുന്നു.[2] 1927 മുതൽ 1937 ൽ വിനായക് ദാമോദർ സവർക്കർക്ക് ചുമതല കൈമാറുന്നതുവരെയുള്ള കാലത്ത് ബി.എസ്. മൂൺജെ ഹിന്ദു മഹാസഭയുടെ അഖിലേന്ത്യാ പ്രസിഡന്റായി സേവനമനുഷ്ടിച്ചിരുന്നു. മരണംവരെ അദ്ദേഹം ഹിന്ദു മഹാസഭയിൽ വളരെ സജീവമായിരിക്കുകയും ഇന്ത്യയിലുടനീളം പര്യടനം നടത്തുകയും ചെയ്തിരുന്നു. വി.ഡി. സവർക്കറുടെ ശക്തമായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളോട് കോൺഗ്രസ് നേതാക്കൾക്ക് കടുത്ത എതിർപ്പ് ഉണ്ടായിരുന്നിട്ടും ലണ്ടനിൽനടന്ന വട്ടമേശാ സമ്മേളനങ്ങളിൽ രണ്ടുതവണ അദ്ദേഹം പങ്കെടുത്തിരുന്നു.
1931 ൽ മൂൺജെ ഇറ്റലിയിലേക്ക് സന്ദർശിക്കുകയും അവിടെ പ്രധാനമന്ത്രി ബെനിറ്റോ മുസ്സോളിനിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അക്കാദമിയ ഡെല്ല ഫാർനെസീനയും മറ്റ് സൈനിക സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സന്ദർശിക്കുകയും ഇറ്റാലിയൻ യുവജന ഫാസിസ്റ്റു സംഘടനായ ഒപെറ നസിയോണലെ ബാലില്ലയെ നിരീക്ഷിക്കുകയും അതിനെ വാഴ്ത്തുകയും ചെയ്തു.[3] [4]
അവലംബം
തിരുത്തുക- ↑ Jaffrelot, Christophe (1996). The Hindu nationalist movement and Indian politics : 1925 to the 1990s : strategies of identity-building, implantation and mobilisation (with special reference to Central India). Penguin Books India. p. 45. ISBN 978-1850653011.
- ↑ https://caravanmagazine.in/vantage/the-rss-bhonsala-military-school-dhirendra-k-jha
- ↑ "Moonje & Mussolini". Frontline. 23 January 2015.
- ↑ "Hindu Militaristaion - regaining the martial spirit". Archived from the original on 2020-12-17. Retrieved 2020-12-20.