ധൻബാദ്
ഝാർഖണ്ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും പട്ടണവുമാണ് ധൻബാദ്. മുമ്പ് ബിഹാർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ധൻബാദ് ജില്ല 2000 നവംബറിൽ ഝാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചതോടെ അതിന്റെ ഭാഗ��ായി. വിസ്തീർണം : 2052 ച.കി.മീ. ജനസംഖ്യ: 23,94,434 (2001).
ധൻബാദ് धनबाद,ধানবাদ | |
---|---|
city | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | ജാർഖണ്ഡ് |
ജില്ല | ധൻബാദ് |
• ആകെ | 577 ച.കി.മീ.(223 ച മൈ) |
ഉയരം | 222 മീ(728 അടി) |
(2011) | |
• ആകെ | 11,95,298 |
• ജനസാന്ദ്രത | 2,000/ച.കി.മീ.(5,000/ച മൈ) |
• ഔദ്യോഗികം | ബംഗാളി, ഹിന്ദി, സന്താളി, മഗഹി, ഭോജ്പുരി |
സമയമേഖല | UTC+5:30 (IST) |
PIN | 82 xxxx |
ടെലിഫോൺ കോഡ് | +91-326 |
വാഹന റെജിസ്ട്രേഷൻ | BR 17 (നിർത്തലാക്കി) JH 10 |
വെബ്സൈറ്റ് | www |
ഭൂപ്രകൃതി
തിരുത്തുകമലനിരകളും സമതലങ്ങളും ഉൾപ്പെടുന്ന നിമ്നോന്നതമായ ഭൂപ്രകൃതിയാണ് ധൻബാദ് ജില്ലയുടേത്. കൽക്കരി ഖനനത്തിനും അനുബന്ധ വ്യവസായങ്ങൾക്കും ജില്ലയുടെ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ നിർമ്മാണകേന്ദ്രമായ ബൊക്കാറോ സ്റ്റീൽ പ്ലാന്റ് ധൻബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. കൃഷിക്കാണ് സമ്പദ്ഘടനയിൽ രണ്ടാം സ്ഥാനം.
ജനങ്ങൾ
തിരുത്തുകധൻബാദ് ജില്ലയിലെ ജനങ്ങളിൽ ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍, സിഖ് മതവിഭാഗങ്ങളിൽപ്പെട്ടവർക്കാണ് പ്രാമുഖ്യം. ഹിന്ദി, ബംഗാളി, ഉർദു എന്നിവ ഏറ്റവും പ്രചാരമുള്ള ഭാഷകളാണ്. ജില്ലയിലെ ഗതാഗത മേഖല വികസിതമാണ്. വിപുലമായ റോഡ് ഗതാഗത ശൃംഖല ഈ പ്രദേശത്തെ മറ്റു ജില്ലകളുമായും ഇതര സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യൻ സ്കൂൾ ഒഫ് മൈൻസ് ആൻഡ് അപ്ലൈഡ് ജിയോളജി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിംഗ് അൻഡ് ഫ്യൂഎൽ റിസർച്ച് എന്നിവ ധൻബാദ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- http://dhanbad.nic.in/
- http://www.dhanbadcity.com/ Archived 2009-02-23 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധൻബാദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |