ദ്രുതധാര
ഒരു നദീപഥത്തിലെ ചരിവ് (gardient) പെട്ടെന്ന് കൂടുമ്പോൾ നീരൊഴുക്കിന്റെ വേഗതയിൽ ആനുപാതികമായ വർധനവുണ്ടാകുന്നു, ഇത്തരത്തിൽ വേഗത അനുക്രമമായി വർധിക്കുന്ന പ്രത്യേക പഥഖണ്ഡങ്ങളിൽ നദിയെ വിളിക്കുന്ന പേരാണ് ദ്രുതധാര (Rapids). ശാന്തമായി ഒഴുകുന്��തിനും വെള്ളച്ചാട്ടത്തിനും(Cascade) ഇടയിലുള്ള നദിയുടെ അവസ്ഥയാണിത്. ഇവിടെ നദിയുടെ വീതി കുറയുകയും ചിലപ്പോൾ പാറകൾ ജലോപരിതലത്തിൽ ദൃശ്യമാവുകയും ചെയ്യും. നദീജലം പാറകൾക്കു ചുറ്റിലും മുകളിലുമായി ഒഴുകുമ്പോൾ കുമിളകൾ രൂപപ്പെട്ട് ജലവുമായിച്ചേർന്ന് ഒഴുകുകയും ജലോപരിതലം വെള്ള നിറത്തിൽ കാണപ്പെടുകയും ചെയ്യും.
അവലംബം
തിരുത്തുക- Mason, Bill (1984). Path of the Paddle. Northword Press. ISBN 9781559710046.