താറാവ്‌ ഒരു വളർത്തുപക്ഷിയാണ്. അൻസെറിഫോമസ് (Anseriformes) പക്ഷിഗോത്രത്തിൽപ്പെട്ട അനാട്ടിഡേ (Anattidae) കുടുംബത്തിന്റെ അനാറ്റിനേ (Anattinae) ഉപകുടുംബത്തിൽപ്പെടുന്നു. ശാ.നാ. അനാസ് പ്ലാറ്റിറിങ്ക പ്ലാറ്റിറിങ്ക (Anas platyrhyncha platyrhyncha). എല്ലാ രാജ്യങ്ങളിലും താറാവുകളെ വളർത്തുന്നുണ്ട്. അമേരിക്ക, ഇംഗ്ലണ്ട്, ഹോളണ്ട്, ഹംഗറി, ഡെന്മാർക്ക്, കാനഡ എന്നിവിടങ്ങളിലെല്ലാം താറാവ് വളർത്തൽ ഒരു വ്യവസായമായി വികസിച്ചിട്ടുണ്ട്. ഇന്ത്യയിൽ വളർത്തു പക്ഷികളിൽ രണ്ടാം സ്ഥാനം താറാവിനാണ്; ഒന്നാം സ്ഥാനം കോഴിക്കും.

താറാവ്
A duck (female) and drake (male) Mallard
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
ഹംസം (അനാറ്റിഡേ)
Subfamilies

Dendrocygninae
Oxyurinae
Anatinae
Aythyinae
Merginae

കരയിലും വെള്ളത്തിലും സഞ്ചരിക്കുവാനും ഇരതേടുവാനും കഴിവുള്ള ഇവയുടെ വംശത്തിലുള്ളവ ശുദ്ധജലത്തിലും കടൽ‌ വെള്ളത്തിലും കാണപ്പെടുന്നു.

ശരീരപ്രകൃതി

തിരുത്തുക
 
ചർമബന്ധമുള്ള വിരലുകൾ.

ഏതു പരിതഃസ്ഥിതിയിലും ജീവിക്കാൻ താറാവുകൾക്കുകഴിയും. പാടപോലുള്ള ചർമ്മം വിരലുകൾ തമ്മിൽ യോജിപ്പിച്ചിരിക്കുന്നു. കരയും വെള്ളവും ഇടകലർന്ന പ്രദേശങ്ങളാണ് ഇവക്കിഷ്ടമായ നീന്തുവാനായി സഹായിക്കുന്നത് ഈ പ്രത്യേകതയാണ്. ചർമബന്ധമുള്ള ഈ പാദങ്ങൾ ഇവയെ വളരെ വേഗം നീന്താൻ സഹായിക്കുന്നു

ശരീരവും കഴുത്തും

തിരുത്തുക
 
വഴക്കമുള്ള കഴുത്ത്.
 
നീളം കൂടിയ കഴുത്ത്.

കരയിലും വെള്ളത്തിലുമായി ജീവിക്കുന്ന താറാവിന്റെ ശരീരത്തിന് തോണിയുടെ ആകൃതിയാണ്. വളർച്ചയെത്തിയ താറാവുകൾക്ക് 30-60 സെ.മീ. നീളവും 0.5-7 കി.ഗ്രാം തൂക്കവുമുണ്ടായിരിക്കും. നീളം കൂടിയ കഴുത്ത്, ശരീരത്തിൽ തലയൊഴിച്ചുള്ള എല്ലാ ഭഗത്തുമെത്തുന്നു.

 
പരന്ന കൊക്ക് (ചുണ്ട്)

വലിപ്പമേറിയ പരന്ന കൊക്ക് (ചുണ്ട്), ഒരു അരിപ്പപോലെ വർത്തിക്കുന്നു. വെള്ളത്തിൽ മുങ്ങിത്തപ്പി കൊക്കിനുള്ളിലാക്കുന്ന ഇരയോടൊപ്പം കുറച്ചു വെള്ളവും വായ്ക്കകത്തേക്കു കടക്കും. കൊക്കിന്റെ വശങ്ങളിലായുള്ള സമാന്തര പ്ലേറ്റുകൾ ഇര പുറത്തേക്കു രക്ഷപ്പെടാതെ വെള്ളം പുറത്തേക്കു കളയുന്നതിനു സഹായിക്കുന്നു.

ചിറകും തൂവലും

തിരുത്തുക
 
തോണി പോലുള്ള ശരീരം, നീന്തുവാൻ സഹായിക്കുന്നു.

താറാവുകളുടെ ശരീരത്തിന്റെ വലിപ്പവുമായി താരതമ്യപ്പെടു ത്തുമ്പോൾ ചിറകുകൾക്ക് വലിപ്പം കുറവാണ്. ശരീരത്തോട് ചേർന്നിരിക്കുന്ന ഇരു ചിറകുകളിലുമുള്ള പറക്കത്തൂവലുകൾ ഉടൽ ഭാഗത്തു നിന്ന് അല്പം പിന്നിലേക്ക് തള്ളിനില്ക്കുന്നു. ശരീരത്തിന്റെ എല്ലാ ഭാഗവും മറയത്തക്കവിധമാണ് തൂവലുകൾ ഉദ്ഭവിച്ചിരിക്കുന്നത്. എണ്ണമയമുള്ള തൂവലുകളും ത്വക്കിനടിയിലെ കട്ടിയായ കൊഴുപ്പു ശേഖരവും തണുത്ത ജലാശയങ്ങളിൽ പോലും വളരെ നേരം നീന്തി ഇര തേടാൻ ഇവയെ സഹായിക്കുന്നു.

വർഷംതോറും താറാവിന്റെ തൂവലുകൾ കൊഴിഞ്ഞു പോയ ശേഷം പുതിയവ ഉണ്ടാകുന്നു. ശരത്കാലത്താണ് സാധാരണയായി തൂവലുകൾ കൊഴിയുന്നത്. ആൺ താറാവുകളുടെ കോൺടൂർ തൂവലുകൾ വർഷത്തിൽ രണ്ടുതവണ കൊഴിയുക സാധാരണമാണ്. തൂവലുകൾ കൊഴിയുന്നതിനിടയ്ക്കുള്ള'ഹ്രസ്വ' കാലയളവിനെ 'എക്ളിപ്സ് പ്ളൂമേജ്' എന്നു പറയുന്നു.

പ്രത്യുല്പാദനം

തിരുത്തുക

താറാമുട്ടയ്ക്ക് 70-84 ഗ്രാം തൂക്കം വരും. കോഴിമുട്ടയേക്കാൾ 15-20 ഗ്രാം കൂടുതലാണിത്. പ്രതിവർഷം കോഴികളിൽ നിന്നു ലഭിക്കുന്നതിനേക്കാൾ 40 മുതൽ 50 വരെ അധികം മുട്ടകൾ താറാവിൽ നിന്നു ലഭിക്കും. വളർത്തു താറാവുകൾക്ക് അടയിരിക്കുന്ന സ്വഭാവമില്ലാത്തതിനാൽ ഇവയുടെ മുട്ട കോഴിമുട്ടകളോടൊപ്പം അടവച്ചോ ഇൻകുബേറ്ററിന്റെ സഹായത്താലോ വിരിയിച്ചെടുക്കുകയാണു പതിവ്.[1] മുട്ട വിരിയാൻ 28 ദിവസം ആവശ്യമാണ്.

 
താറാവു പാടം, വോമ്പനാടു കായലിൽ നിന്ന��

ഓർപിങ്ടൺ, പെക്കിൻസ്, വൈറ്റ് പെക്കിൻസ്, എയിൽ സ്ബെറി, മസ്കോവി, പെരെന്നൻ, വൈറ്റ് ടേബിൾ ഡക്ക്, റോയൽ വെൽഷ് ഹാൾക്വിൻ, മാഗ്പൈ തുടങ്ങിയവയാണ് പ്രധാന ഇറച്ചി താറാവുകൾ.

വൈറ്റ് പെക്കിൻ അയിലസുബെറി എന്നീ തറാവിനങ്ങളുടെ സങ്കരമായി വികസിപ്പിച്ചെടുത്ത ഇനമാണ് വിഗോവ ഇറച്ചി താറാവുകൾ 48 ഗ്രാം തൂക്കത്തിൽ നിന്ന് ആറാഴ്ച കൊണ്ട് രണ്ടര മൂന്നു കിലോവരെ തൂക്കം വയ്ക്കുന്ന ഇനമാണിത്

കാഴ്ചയ്ക്ക് ഭംഗിയുള്ളതും ധാരാളം വെളുത്ത മുട്ടകളിടുന്നതും രുചികരമായ മാംസം നല്കുന്നതുമായ ഓർപിങ്ടൺ ഇനം താറാവുകൾ അഞ്ച് വ്യത്യസ്ത നിറങ്ങളിൽ കാണപ്പെടുന്നുണ്ട്. ബ്ലാക്ക് കയുഗ, ബ്ലാക്ക് ഈസ്റ്റ് ഇന്ത്യൻ, ഡീകോയ്, കൂയ്, കാലി, മിഗ്നോൺ, മൻഡാറിൻ, കരോലിന, വിഡ്ജിയോൺ, ഷോവല്ലെർ, പിൻടെയിൻ തുടങ്ങിയവയാണ് കൗതുക വർഗത്തിൽപ്പെട്ട താറാവിനങ്ങൾ.

ചിത്രശാ‍ല

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=താറാവ്&oldid=3633757" എന്ന താളിൽനിന്ന് ശേഖരിച്ചത്