ചുറ്റിക
കനത്ത തലയും ഒരു പിടിയും ഉള്ള അടിക്കാൻ ഉപയോഗിക്കുന്ന ഒരു പണി ഉപകരണം.
ചുറ്റിക ഒരു വസ്തുവിന് ശക്തിയായ പെട്ടെന്നുള്ള അടി നൽകാൻ ഉപയോഗിക്കുന്ന ഉപകരണമാണ്. മിക്ക ചുറ്റികകളും കൈ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്നു. ആണി അടിക്കാനും ഭാഗങ്ങൾ ചേർക്കാനും ലോഹങ്ങൾ അടിച്ചുപരത്താനും വളയ്ക്കാനും പാകപ്പെടുത്താനും വസ്തുക്കളെ പരസ്പരം വേർപെടുത്താനും ഉപയോഗിക്കുന്നു. അവയുടെ ഉപയോഗം അനുസരിച്ച് ചുറ്റികകൾ പല രൂപത്തിലും വലിപ്പത്തിലും തരത്തിലുമുണ്ട്.
![]() A modern claw hammer | |
Types | Hand tool |
---|---|
Used with | Construction |
പലജോലികളുടെയും അടിസ്ഥാന ഉപകരണം ചുറ്റികയാണ്. ഒരു ഉരുക്കുപോലുള്ള ലോഹം കൊണ്ടുനിർമ്മിതമായ തലഭാഗവും തടികൊണ്ടോ ലോഹം കൊണ്ടോ ഉള്ള കയ്യുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ. കൈകൊണ്ട് പ്രവർത്തിപ്പിക്കുന്നവയാണ് സാധാരണ ചുറ്റികകൾ. എന്നാൽ ശക്തികൂടിയ പ്രത്യേക ആവശ്യങ്ങൾക്കായുള്ള യന്ത്ര ചുറ്റികകളും ഉണ്ട്.
പിയാനോയ്ക്കും ചുറ്റിക പോലുള്ള ഭാഗമുണ്ട്.