കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ് ഗാളീച്ച (Orseolia oryzae). ഇതിനെ തണ്ടീച്ച എന്നും പറയാറുണ്ടു്.

ഗ്വാളീച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Infraorder:
Superfamily:
Family:
Cecidomyiidae
Subfamilies
Synonyms

Cecidomyidae

ശരീരപ്രകൃതി

തിരുത്തുക
 
പുല്ലിൽ മുട്ടയിടുന്ന ഗാളീച്ച

ഇരുണ്ട തവിട്ടു നിറവും നീണ്ട കാലുകളും കൊതുകുകളേക്കാൾ ചെറിയ ശരീരവുമുള്ള പ്രാണിയാണിതു്. പെൺകീടം ചെടിയുടെ ഇളംതണ്ടിൽ അനവധി മുട്ടകൾ തറച്ചുവെക്കുന്നു. മുട്ടകൾ വിരിഞ്ഞുണ്ടാകുന്ന പുഴുക്കൾ ചെടി തണ്ടിന്റെ ഉൾഭാഗം തിന്നു ജീവിക്കുന്നു. ഇവയുടെ ഉമിനീരിന്റെ പ്രവർത്തനഫലമായി ആക്രമിക്കപ്പെട്ട ഭാഗം ക്രമാതീതമായി തടിക്കുന്നു. വളർച്ച പൂർത്തിയാക്കിയ പുഴുക്കൾ തണ്ടിൽ നിന്നും പുറത്തുവരുന്നു.

വംശവർദ്ധനവ്

തിരുത്തുക

തുടർച്ചയായി മഴപെയ്ത് അന്തരീക്ഷ ഊഷ്മാവ് കുറയുകയും ചെയ്യുന്ന ജൂലൈ- ആഗസ്റ്റ് മാസങ്ങളിലെ കാലാവസ്ഥയാണ് ഗ്വാളീച്ചയുടെ വംശവർദ്ധവിന് അനുയോജ്യമായത്. ചിനപ്പുകളുണ്ടാകുന്ന സമയം വരെ ഗ്വാളീച്ച നെല്ലിനെ ആക്രമിക്കുന്നു. ഇലകൾ തണ്ടിനോട് ചേരുന്ന ഭാഗത്ത് മുട്ടകൾ ഒറ്റയ്ക്കോ കൂട്ടമായോ നിക്ഷേപിക്കുന്നു. 3-5 ദിവസം കൊണ്ട് മുട്ടവരിയുന്നു. പുഴുക്കൽ പോളകൾക്കിടയിലൂടെ ഇഴഞ്ഞ് ചിനപ്പിനുള്ളിലെത്തി വളർച്ച നടക്കുന്ന ഭാഗത്ത് എത്തിച്ചേരുകയും ഇലകൾ ഉണ്ടാകാൻ തുടങ്ങുന്ന ചിനപ്പുകളുടെ അഗ്രഭാഗം തിന്നു തീർക്കുകയും ചെയ്യുന്നു. ഇതുമൂലം പുതിയ ഇല ഉണ്ടാകേണ്ട സ്ഥാനത്തുനിന്നും ഒരു കുഴൽ പുറത്തേയ്ക്കുവരുന്നു. ഒന്നു രണ്ടു ആഴ്ചകൾകൊണ്ട് പുഴുക്കൾ പൂർണ്ണ വളർച്ചയെത്തുകയും സാമാധിയിലാവുകയും ചെയ്യുന്നു. 3-8 ദിവസത്തിനുള്ളിൽ സമാധി പൂർത്തിയാക്കി പൂർണ്ണ വളർച്ചയെത്തിയ പ്രാണികൾ കുഴലിന്റെ മുകൾ ഭാഗാത്ത് സുഷിരമുണ്ടാക്കി പുറത്തുവരുന്നു.

നെൽച്ചെടിയിൽ

തിരുത്തുക

തണ്ടീച്ച ഏറ്റവും കൂടുതൽ ആക്രമിക്കുന്നതു് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണു്. [1] പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ ആക്രമണമുണ്ടാകാറുണ്ടു്.

കീടനിയന്ത്രണം

തിരുത്തുക

തുളസിക്കെണി ഗാളീച്ചക്കെതിരെ ഉപയോഗിക്കുന്ന ഒരു രാസ കീടനാശിനിയാണു്[2].

  1. "സംയോജിത കീടനിയന്ത്രണം നെൽകൃഷിയിൽ; കാർഷികകേരളം പ്രസിദ്ധീകരിച്ചതു് ; 2011-10-28-നു് ശേഖരിച്ചത്". Archived from the original on 2016-03-05. Retrieved 2011-10-28.
  2. "നാട്ടറിവു് ; പുഴ.കോം പ്രസിദ്ധീകരിച്ചതു് ; 2011-10-28-നു് ശേഖരിച്ചത്". Archived from the original on 2016-03-04. Retrieved 2011-10-28.
"https://ml.wikipedia.org/w/index.php?title=ഗ്വാളീച്ച&oldid=3630901" എന്ന താളിൽനിന്ന് ശേഖരിച്ചത്