ഗന്ധർവ്വൻപാട്ട്

വടക്കന്‍ കേരളത്തിലെ അനുഷ്ഠാന കലാരൂപം

കണ്ണൂർ ജില്ലയിൽ പ്രചരിക്കുന്ന ഒരു കലാരൂപമാണിത്. വണ്ണാന്മാരാണ് ഗന്ധർവ്വൻ പാട്ട് നടത്തുന്നവർ അനുഷ്ഠാനപരമായാണ് ഈ കല നടത്തപ്പെടുന്നത്. പതിനഞ്ചിനും അറുപതിനും ഇടയിൽ പ്രായമുള്ളരാണ് പ്രായേണ ഈ കലാപ്രകടനത്തിൽ പങ്കെടുത്തുവരുന്നത്. തയ്യൽ, വൈദ്യം തുടങ്ങിയവയാണ് വണ്ണാന്മാരുടെ കുലത്തൊഴിൽ. എഴുന്നൂറു കൊല്ലത്തെ പഴക്കമെങ്കിലും ഈ കലാരൂപത്തിനുണ്ടത്രേ. പത്തുപേരെങ്കിലും ആവശ്യമാണ് ഇതിന്റെ അനുഷ്ഠാനത്തിന്. ബാധോപദ്രവമേറ്റ സ്ത്രീ കളത്തിലിറങ്ങി ഇരുന്നാൽ വണ്ണാന്മാർ പാട്ടാരംഭിക്കുന്നു. ഈ പാട്ടുകൾക്ക് കന്നൽപാട്ടുകളെന്നാണ് പേർ. പാട്ടിന്റെ അവസാനത്തിൽ ഗന്ധർവ്വന്റെ കോലം കെട്ടി പുറപ്പെടും. ഗന്ധർവ്വൻ പ്രവേശിക്കുമ്പോൾ അണിഞ്ഞൊരുങ്ങിയ മംഗലസ്ത്രീകൾ കളത്തിലിറങ്ങി അവിടെയിരിക്കുന്ന സ്ത്രീക്ക് പൂക്കുലകൾ കൊടുക്കുന്നു. സ്ത്രീ ബാധയിളകി വിറയ്ക്കുന്നു. യോഗി പ്രവേശിച്ച് ആടുന്നതാണ് അടുത്ത ചടങ്ങ്. യോഗി പുറപ്പെട്ടു വന്നാൽ രുദ്രാക്ഷം, ശംഖ്, ഭസ്മം, മുതലായവയുടെ മാഹാത്മ്യങ്ങൾ പാടും. ഗന്ധർവ്വൻ കോലം മുടിയെടുക്കുന്നതോടെ ചടങ്ങുകൾ അവസാനിക്കും. മദ്ദളം, ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യങ്ങൾ. പ്രഭാതത്തിലാരംഭിച്ചാൽ അടുത്ത പ്രഭാതം വരെ ചടങ്ങുകൾ നീണ്ടുനിൽക്കും. പന്തലിട്ട് കളമെഴുതിയിൽ അരങ്ങായി ഗന്ധർവ്വന്മാരുടെ രൂപം പഞ്ചവർണ്ണപ്പൊടികൊണ്ട് ചിത്രീകരിക്കുന്നതാണ് കളം. കളത്തിൽ ദീപവും നിറനാഴിയും മുതിർച്ചയും വച്ചിരിക്കും. കമ്പിളിയും വെള്ളപ്പുടവയും വിരിച്ചിട്ടുണ്ടായിരിക്കും. നിലവിളക്കും തൂക്കുവിളക്കുമാണ് ദീപിവിധാനങ്ങൾ. മുഖത്ത് ചുവപ്പുനിറത്തിലുള്ള തലയിൽ മുടി, അരയിൽ ചിറകടുപ്പ് എന്നിവയാണ് വേഷവിധാനങ്ങൾ .

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഗന്ധർവ്വൻപാട്ട്&oldid=3148604" എന്ന താളിൽനിന്ന് ശേഖരിച്ചത്