അൽ ഖാഇദ‎ എന്ന ഭീകരസംഘടനയുടെ മുൻ നേതാവാണ് ഒസാമ ബിൻ മുഹമ്മദ് ബിൻ ലാദൻ. (അറബി: أسامة بن محمد بن عوض بن لادن. ആംഗലേയം: Osama bin Muhammad bin Awad bin Laden.) അൽ ഖാഇദ‎ എന്ന തീവ്രവാദപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളുമാണ് ഉസാമ ബിൻ ലാദൻ(മാർച്ച് 10, 1957– മേയ് 2, 2011[1][2]). ഉസാമ, ശൈഖ് , അമീർ, ബിൻ ലാദൻ, ഇബ്നു മുഹമ്മദ്, അബൂ അബ്ദുല്ലാഹ്, രാജ്കുമാരൻ, മുജാഹിദ്, ഡയറക്ടർ എന്ന പേരുകളിൽ ഒക്കെ അറിയപ്പെട്ടു. എഫ്.ബി.ഐ യുടേ പട്ടികയിൽ ഏറ്റവും വിലയുള്ള തീവ്രവാദി ഉസാമയാണ്‌ [3] സിംഹം എന്നാണ് ഉസാമ എന്ന വാക്കിനർത്ഥം. നീണ്ട് മെലിഞ്ഞ പ്രകൃതമാണ് ഉസാമയുടേതെന്ന് എഫ്.ബി.ഐ പറയുന്നു. 6’4.5 ഉയരം. 75 കി. തൂക്കം. തവിട്ട് നിറമാണ്. ഇടങ്കയ്യനായ ഇദ്ദേഹം എപ്പോഴും സാധാരണ അറബികളെ പോലെ ചൂരൽ വടി ഉപയോഗിച്ചിരുന്നു. വെളുത്ത തലേക്കെട്ടും നീണ്ട അറബി കുപ്പായവുമായിരുന്നു വേഷം. അറബി മാത്രമേ സംസാരിച്ചിരുന്നുള്ളുവെങ്കിലും ഇംഗ്ലീഷ് മനസ്സിലാക്കിയിരുന്നു. അമേരിക്കയിൽ 2001 സെപ്റ്റംബർ 11 ൽ  അമേരിക്കൻ ഐക്യനാടുകളിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ തീവ്രവാദി ആക്രമണം നടത്തിയത്തിലൂടെ ആണ് ബിൻലാദൻ കൂടുതൽ കുപ്രസിദ്ധി ആർജിച്���ത് . ആക്രമണങ്ങളിൽ മൂവായിരത്തോളം നിരപരാധികൾക്ക് ജീവഹാനിയുണ്ടായി.

ഉസാമ ബിൻ ലാദൻ
Osama bin Laden
أسامة بن لادن
ദേശീയതഅൽ ഖയ്‌ദ
യുദ്ധങ്ങൾഅഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം
War on Terror:

1957 മാർച്ച് 10ന് സൗദി അറേബ്യയിലെ റിയാദിലാണ് ജനനം. മുഹമ്മദ് അവാദ് ബിൻ ലാദന്റെ 52 മക്കളിൽ പതിനേഴാമനായി ജനനം. പത്താമത്തെ ഭാര്യ ഹമീദയിൽ ജനിച്ച ഏക പുത്രന്. സൗദി ബിൻ ലാദൻ ഗ്രൂപ്പ് എന്ന നിർമ്മാണ കമ്പനിയുടെ മേധാവിയായിരുന്നു മുഹമ്മദ് അവാദ്. പിതാവ് മുഹമദ് അവദ് ബിൻ ലാദൻ സൗദി രാജവംശവുമായി നല്ല ബന്ധം പുലർത്തിയിരുന്ന സമ്പന്നനായ ബിസിനസ്സുകാരനായിരുന്നു. . പിതാവ് യെമനിലെ ഹദർ മൗതിൽ നിന്ന് സൗദിയിലേക്ക് കുടിയേറിപ്പാർത്ത ആളായിരുന്നു. 1950 കളീൽ സൗദി രാജവംശവുമായുള്ള കോണ്ട്രാക്ടിലൂടെ പിതാവ് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ പത്താമത്തെ ഭാര്യ ആലിയ ഗാനെം എന്ന ഹമിദ അൽ അത്താസായിരുന്നു ഉസാമയുടെ മാതാവ്. 1969-ൽ ഹെലികോപ്റ്റർ അപകടത്തിൽ മുഹമ്മദ് ബിൻ ലാദൻ കൊല്ലപ്പെട്ടു. അന്ന് ഒസാമയ്ക്ക് 11 വയസ്. ഒസാമ 80 മില്യൺ യുഎസ് ഡോളറിന്റെ അവകാശിയായി.

വിദ്യാഭ്യാസവും രാഷ്ട്രീയ പ്രവേശനവും

തിരുത്തുക

സൗദിയിലെ ഏറ്റവും ഉന്നതമായ റിയാദിലെ അൽ താഗർ മോഡൽ സ്കൂളിലാണ്‌ ഉസാമയുടെ വിദ്യാഭ്യാസം തുടങ്ങുന്നത്. കിങ് അബ്ദുൾ അസീസ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. ജിദ്ദയിൽ സിവിൽ എൻജിനീയറിങ്ങിൽ ഉപരിപഠനം കരസ്ഥമാക്കി. സ്കൂളിലു൦ കോളേജിലും ഒന്നാമനായിരുന്നു ഒസാമ. 1960 കളിൽ സിറിയ, ഈജിപ്ത്, ജോർദാൻ തുടങ്ങിയ സ്ഥലങ്ങളിലെ വിമത പ്രവർത്തനങ്ങളുടെ പേരിൽ നാട് കടത്തപ്പെട്ട ഇഖ് വാനുൽ മുസ്ലിമൂൻ എന്ന സംഘടനയുടെ നിരവധി പ്രവർത്തകരെയും ബുദ്ധിജീവികളെയും ഫൈസൽ രാജാവ് സൗദിയിലേക്ക് കൊണ്ട് വരികയുണ്ടായി. അവരിൽ പലരും ഇത്തരം സ്കൂളുകളിലും സർവകലാശാലകളിലും അദ്ധ്യാപകരുമായി സേവനമനുഷ്ഠിച്ചു.

സർവകലാശാലയിൽ മുഹമ്മദ് ഖുതുബ്, ഡോ. അബ്ദുല്ലാഹ് അസ്സാം തുടൺഗിയവരാൽ ഉസാമ സ്വാധീനിക്കപ്പെട്ടു. ആധുനിക ഇസ്ലാമിക തീവ്രവാദത്തിനെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന[അവലംബം ആവശ്യമാണ്] സയ്യിദ് ഖുതുബ് ന്റെ വിപ്ലവത്തിന്റെ തിരിനാളം എന്ന് വിമർശകർ ആരോപിക്കുന്ന ‘വഴിയടയാളങ്ങൾ’, ‘ഖുർ ആനിന്റെ തണലിൽ’ എന്ന ഗ്രന്ഥങ്ങളുമായി ഉസാമ പരിചയപ്പെട്ടു. സയ്യിദ് ഖുതുബിനെ തുടർന്ന് ഇസ്ലാമിക തീവ്രവാദത്തിന്റെ ദാർശനികനായി തീർന്ന[അവലംബം ആവശ്യമാണ്] ഡോ. അബ്ദുല്ലാഹ് അസ്സാം എന്ന ഫിലസ്തീനിയുമായി ഉസാമ കൂടുതൽ അടുത്തു. 1973-ൽ സംഘടനയ്ക്കു രൂപം നൽകി. ഈ കാലഘട്ടത്തിൽത്തന്നെ പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വവും ഉസാമ ബിൻ ലാദൻ ഏറ്റെടുത്തിരുന്നു. മുജാഹിദീൻ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനിൽ പ്രവർത്തിച്ചു. 88 വരെ അഫ്ഗാനിലെ പാപങ്ങൾക്ക് സഹായം നൽകുന്ന പ്രധാന വ്യക്തിയായിരുന്നു ഉസാമ ബിൻ ലാദൻ .

വിവാഹവും കുടുംബജീവിതവും

തിരുത്തുക

1974 ൽ തന്റെ 17-ാം വയസിൽ സിറിയയിലുള്ള നജ് വ ഗാനിം എന്ന അമ്മാവന്റെ മകളെ ഉസാമ വിവാഹം കഴിച്ചു. അബ്ദുല്ലാഹ് എന്ന മകൻ പിറന്ന ശേഷം അവർ ജിദ്ദയിലേക്ക് താമസം മാറി.

ഉസാമയുടെ ഭാര്യമാർ എല്ലാവരും തന്നെ ഉന്നത വിദ്യാഭ്യാസമുള്ളവരും ഇസ്ലാമിക പ്രവർത്തകരുമായിരുന്നു. എന്നാൽ സുഡാനിലെ വിപ്രവാസ ജീവിതത്തിന്റെ രൂഷത മനസ്സിലാക്കിയ ഒരാൾ ഉസാമയോട് തന്നെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും വിവാഹമോചനം നേടുകയും ചെയ്തിരുന്നു.[4] ഉസാമക്ക് 24 കുട്ടികളുണ്ട്. ആദ്യ ഭാര്യായായ നജ് വയിൽ മൂത്ത പുത്രൻ അബ്ദുല്ലാഹ് സഹിതം 11 മക്കളാണുള്ളത്. ഉമർ, സാദ്, മുഹമ്മദ് എന്നിവരാണ് മറ്റ് മക്കൾ.

സോവിയറ്റ് അഫ്ഗാൻ അധിനിവേശവും സായുധ പോരാട്ടവും

തിരുത്തുക

1979 മുതൽ സോവിയറ്റ് യൂനിയനുമായുള്ള യുദ്ധത്തിൽ അഫ്ഗാൻ മുജാഹിദീന്റെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നായിരുന്നു സൗദി അറേബ്യ. സൗദിയിൽ നിന്നും മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും ഒട്ടേറെ സന്നദ്ധപ്രവർത്തകർ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു. ഇത്തരം സന്നദ്ധപ്രവർത്തകരെ പങ്കുചേർക്കുന്നതിനും പണം നൽകുന്നതിനുമായുള്ള ഹൗസ് ഓഫ് ഓക്സിലിയറീസ് (House of Auxiliaries) എന്ന സംഘടനയുടെടെ സ്ഥാപകനാണ് ഒസാമ ബിൻ ലാദൻ.[5]

സോവിയറ്റ് റഷ്യയുടെ അഫ്ഗാൻ അധിനിവേശത്തെ ചെറുക്കാൻ സൗദി അറേബ്യ ഒരു യൂണിറ്റിന്റെ നേതൃസ്ഥാനം ഏറ്റെടുത്ത് നിരവധി അറബ് യോദ്ധാക്കളോടോപ്പം ഉസാമ അഫ്ഗാനിലെത്തി.1979ൽ തന്റെ 22ാം വയസ്സിലായിരുന്നു ഇത്. ആഹ്ലാദാദരവുകളോടെയാണ് അഫ്ഗാനികൾ ഉസാമയെ സ്വീകരിച്ചത്. സ്വതന്ത്ര്യ സമര പോരാളിയെന്ന് യു എസ് പ്രസിഡണ്ട് റെയ്ഗൺ ഉസാമയെ വിശേഷിപ്പിച്ചതും ആയിടക്കാണ്. അദ്ദേഹത്തിന്റെ ഗുരുവായ ഡോ. അബ്ദുല്ലാഹ് അസ്സാമോടൊപ്പം ചേർന്ന് ആളുകളെ യുദ്ധത്തിനായി ഉസാമ എത്തിച്ചു. പോരാളികൾക്ക് അഫ്ഘാനിലെത്തുവാനുള്ള സാമ്പത്തിക ചെലവൊക്കെ ഉസാമ വഹിച്ചു. അഫ്ഘാനിൽ നിരവധി മലകളിടിച്ച് റോഡ് പണീയുകയും ട്രെയ്നിംഗ് കേന്ദ്രങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. സോവിയറ്റ് റഷ്യയിൽ നിന്ന് ജലാലാബാദ് പിടിച്ചടക്കിയ അറബ് സേനയുടെ നേതാവ് ഉസാമയായിരുന്നു.[6]

1988ൽ അബ്ദുല്ലാഹ് അസ്സാമിന്റെ കൊലപാതക ശേഷം അബൂ ഉബൈദ പഞ്ചശീരിയും അബൂ ഹഫ്സ് അൽ മിസ് റിയും കൂടെയായിരുന്നു അൽ ഖാഇദ രൂപവത്കരണത്തിന് തന്ത്രങ്ങൾ ആവിഷ്കരിച്ചിരുന്നത്.1989ൽ അഫ്ഗാൻ മുജാഹിദുകളുടെ ചെറുത്തുനിൽപ്പിനെ തുടർന്ന് റഷ്യൻ സൈന്യം പരാജയം സമ്മതിച്ച് പിന്മാറി. നീണ്ട 10 വർഷത്തെ അഫ്ഗാൻ പോരാട്ടത്തിൽ പങ്കാളിയായ 1989ൽ ഉസാമ സ്വദേശമായ ജിദ്ദയിലേക്കു മടങ്ങി.

കുവൈത്ത് അധിനിവേശവും സൗദി അറേബ്യയിൽ നിന്നുള്ള നാട് കടത്തലും

തിരുത്തുക

1989-ൽ സൗദി അറേബ്യയിൽ മടങ്ങിയെത്തിയപ്പോൾ ലഭിച്ച സ്വീകരണം വീരപരിവേഷതിന്റെതായിരുന്നു. തിരികെയെത്തിയ ഉസാമ കുടുംബ ബിസിനസ് വീണ്ടും ഏറ്റെടുത്തു. ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്ത് സൗദി സഹിതം മുഴുവൻ ഇസ്ലാമിക രാഷ്ട്രങ്ങളെയും സദ്ദാമിൽ നിന്ന് തങ്ങൾ സം രക്ഷിച്ച് കൊള്ളാമെന്ന് ഉസാമ ഫഹദ് രാജാവിനെ അറിയിച്ചിരുന്നുവെങ്കിലും ഫഹദ് രാജാവ് അമേരിക്കൻ സേനയുടെ സഹായം തേടുകയാണുണ്ടായത്.

1991ൽ ഇറാഖ് സൈന്യം കുവൈത്ത് ആക്രമിച്ചു കീഴടക്കി. സദ്ദാമിന്��െ അടുത്ത ലക്‌ഷ്യം സൗദി ആണെന്ന് അഭ്യൂഹം പരന്നു. അമേരിക്കയോട് സഹായം ആവശ്യപ്പെടാനായിരുന്നു സൗദി രാജകുടുംബത്തിന്റെ തീരുമാനം. എന്നാൽ ഇസ്ലാമിക പുണ്യ നഗരങ്ങളായ മക്കയും മദീനയും ഉൾപ്പെടുന്ന സൗദി അറേബ്യയിൽ അമേരിക്കൻ സേന കടന്ന് വരുന്നതിനോട് സൗദിയിലെ അനവധി പണ്ഡിതന്മാരും ഉസാമയും വിയോജിച്ചു. അഫ്ഗാൻ യുദ്ധത്തിനായ്‌ ഉസാമയും സംഘവും പരിശീലിപ്പിച്ച അറബ് സൈന്യം അപ്പോഴും നിലവിലുണ്ടായിരുന്നു. തന്റെ അറബ് സൈന്യത്തിനു മതിയായ സൗകര്യമേർപ്പെടുത്തിയാൽ ഇറാഖി ഭീഷണി പ്രതിരോധിക്കാമെന്ന് ഉസാമ വാഗ്ദാനം നൽകിയിരുന്നെങ്കിലും സൗദി രാജവംശം അംഗീകരിച്ചില്ല. ആഭ്യന്തരമായുള്ള രാജ്യേതര സൈനിക ശാക്തീകരണം അന്തിമമായി തങ്ങളുടെ സിംഹാസനങ്ങൾക്കു ഭീഷണിയാവുമെന്ന സൗദി ഭരണാധികാരികളുടെ ഭയം വിശുദ്ധ മണ്ണിൽ സൈനികതാവളമനുവദിക്കാമെന്നതരത്തിലേക്കു നീങ്ങുകയായിരുന്നു. അത് ഉസാമയെ സൗദി ഭരണകൂടവുമായി തെറ്റിച്ചു. സൗദി രാജവംശത്തിനെതിരെ ഉസാമ പലപ്പോഴും പരസ്യമായി ശബ്ദമുയർത്തി. അവസാനം 1992ൽ ഉസാമയുടെ പൌരത്വം റദ്ദുചെയ്തു നാടുകടത്താൻ സൗദി ഭരണകൂടം തീരുമാനിച്ചു. എന്നാൽ അതിനു മുൻപേ ഉസാമ സുഡാനിലേക്ക് പോയി.

സുഡാനിൽ

തിരുത്തുക

1992-ൽ ഒസാമ സുഡാനിൽ പ്രസിടെന്റായ ഹസനുത്തു റാബിയാണ് ഉസാമയ്ക്ക് അഭയംകൊടുത്തത്. ഉസാമ സുഡാനിൽ ഒരു വൻ തുക നിക്ഷേപിക്കുകയും തന്റെ കമ്പനി പ്രവർത്തനങ്ങങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒപ്പം അൽ ക്വയ്ദ പ്രവർത്തനവും നടത്തി. അക്കാലത്ത് ഉസാമയുടെ കമ്പനിയിൽ പണിയെടുത്തവർ അധികവും പഴയ അറബ് സൈനികരായിരുന്നു. അഫ്ഗാനിസ്ഥാനിൽ ചെയ്ത പോലെ വികസിത പ്രവർത്തനങ്ങളും ഉസാമ സുഡാനിൽ ചെയ്തിരുന്നു. ലോക നിലവാരത്തിലുള്ള ഒരു തുറമുഖവും ഹൈവേകളും സുഡാനിൽ ഉസമയുടെ കമ്പനി പണി കഴിപ്പിച്ചു. സുഡാന് അമ്പത് വര്ഷം കൊണ്ട് സാധ്യമാക്കനാവാത്ത വികസന പ്രവർത്തനങ്ങൾ അഞ്ചു വര്ഷം കൊണ്ട് ഉസാമ സുഡാനിൽ നടത്തി.

1993 സോമാലിയയിൽ നടന്ന അമേരിക്കൻ ആക്ഷനിലും ഉസാമക്ക് പങ്കുള്ളതായി പറയപ്പെടുന്നു. സോമാലിയയിലെ ഭക്ഷ്യ ക്ഷാമവും ആഭ്യന്തര അസ്ഥിരതകളും നടക്കുന്ന സമയത്ത് സൈനിക ഇടപെട്ട അമേരിക്കൻ സൈന്യത്തെ സുഡാൻ ഉൾപെടെയുള്ള ആഫ്രിക്കൻ അറബ് രാജ്യങ്ങൾ ഇതിനെ എതിർത്തു. തുടർന്ന് നടന്ന രൂക്ഷമായ എട്ടു മുട്ടലിൽ നാശ നഷ്ടം നേരിട്ട അമേരിക്കൻ സൈന്യം പിൻവാങ്ങി.

ജിഹാദി പ്രവർത്തനങ്ങളും വിമർശനങ്ങളും അവസാനിപ്പിക്കണമെന്ന സ്വന്തം കുടുംബത്തിന്റെ ആവശ്യം നിരാകരിച്ച ഉസാമ സുഡാന്റെ തലസ്ഥാനമായ ഖർത്തൂമിനെ, തന്റെ മുജാഹിദീൻ പ്രവർത്തനങ്ങളുടെ പുതിയ ആസ്ഥാനമാക്കി. സുഡാനിൽ നിന്നുകൊണ്ടും അദ്ദേഹം സൗദി രാജാവിനെതിരെ ശബ്ദമുയർത്തി. ആയിടക്ക്‌ സുഡാനിലെ ഭരണ കൂടത്തിനെതിരെയുണ്ടായ ജനകീയ പ്രക്ഷോഭത്തെ തകർക്കാൻ ഉസാമയുടെ അറബ് സൈന്യത്തെ ഉപയോഗിക്കാൻ ഹസൻ തുറാബി ആവശ്യപ്പെട്ടു. എന്നാൽ സ്വന്തം ജനങ്ങൾക്കെതിരെ ആയുധമെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞു ഉസാമ ഇതിനെ എതിർത്തു. ഇതിനെത്തുടർന്ന് ഹസൻ തുരാബിയും ഉസാമയും തമ്മിൽ തെറ്റി. സൗദി അറേബ്യയുടേയും അമേരിക്കയുടേയും സമ്മർദ്ദവും കൂടിയായതോടെ 1996-ൽ സുഡാൻ വിട്ടും പോവാൻ തുറാബി ഉസാമയോടാവശ്യപ്പെട്ടു. അപ്പോഴേക്കും അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ വിരുദ്ധ യുദ്ധത്തിലെ പഴയ സഹപ്രവർത്തകർ അടക്കമുള്ള താലിബാൻ അഫ്ഗാനിൽ അധികാരം പിടിച്ചെടുത്തിരുന്നു. താലിബാൻ ഉസാമയെ അഫ്ഗാനിലേക്ക് സ്വാഗതം ചെയ്തു.

വീണ്ടും അഫ്ഗാനിസ്ഥാനിൽ

തിരുത്തുക

1996 ഉസാമ അഫ്ഗാനിസ്താനിലെ ജലാലാബാദിലെത്തി. ഒസാമയുടെ അഫ്ഗാനിസ്താനിലെ സാന്നിദ്ധ്യം, അഫ്ഗാനിസ്താനിലെ ആഭ്യന്തരസംഭവവികാസങ്ങൾക്ക് അന്താരാഷ്ട്രമാനം കൈവരാനും ഇടയാക്കി.[7]

എന്നാൽ അഫ്ഘാനിലെ ആഭ്യന്തര യുദ്ധത്തിൽ വിഷമം പൂണ്ട ഉസാമ അവരെ പരസ്പരം ഒന്നിച്ചിരുത്താനുള്ള ശ്രമങ്ങളിലേർപ്പെട്ടുവെങ്കിലും സംഗതി വിജയം കണ്ടില്ല.


അമേരിക്കൻ ലക്ഷ്യങ്ങൾ അക്രമിക്കപ്പെടുന്നു

തിരുത്തുക

അതിനിടക്ക് പരിശീലനം നേടിയ അൽ ഖാഇദ പോരാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമേരിക്കൻ താൽപര്യങ്ങൾക്ക് നേരെ ആക്രമണം തുടങ്ങി. 1992 ഡിസംബരിൽ യമനിലെ ഗോൾഡ് മിഹോർ ഹോട്ടൽ ആക്രമിച്ച് ആസ്ത്രേലിയൻ പൗരനെ വധിച്ചു.

1998 ൽ ഉസാമയും ഡോ. അയ്മൻ സവാഹിരിയും മറ്റ് നിരവധി പണ്ഡിതന്മാരും ചേർന്ന് ലോകത്തെവിടെയുമുള്ള അമേരിക്കൻ താത്‌പര്യങ്ങളെ അപരാധി-നിരപരാധി വേർതിരിവില്ലതെ അക്രമിക്കുവാൻ ലോക മുസ്ലിംകളോടാവശ്യപ്പെട്ടു.[8][9]

അതിന് ശേഷം ലോകത്ത് പലയിടങ്ങളിലായി അമേരിക്കക്കാർക്കെതിരെ ആക്രമണങ്ങൾ നടന്നു. അതിനിടെ പാകിസ്താനിൽ നിന്ന് സുഡാനിലേക്ക് ഉസാമ കടന്നു. യമനിലേ കോൾ ആക്രമണം ഉസാമയുടെ പേരിൽ വന്നു. അതേപോലെ 1995 ൽ അതേ വർഷം നവംബറിൽ റിയാദിൽ കാർ ബോംബ് സ്ഫോടനം. അഞ്ച് യുഎസ് സൈനികരും രണ്ട് ഇന്ത്യൻ വംശജരും കൊല്ലപ്പെട്ടു. അറുപതോളം പേർക്ക് പരുക്ക്. ഇതിന്റെയൊക്കെ പിന്നിൽ ഉസാമയാണെന്ന് ആരോപണമുയർന്നു. എന്നാൽ പ്രസ്തുത ആക്രമണങ്ങളിൽ തനിക്ക് പങ്കില്ലെന്ന് പറയുന്നതോടൊപ്പം ആ പ്രവർത്തനത്തെ ന്യായീകരിക്കുക കൂടി ചെയ്തു ഉസാമ. 1993-ൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ നടത്തിയ ബോംബ് ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റു. ഇതോടെ ലോകലോകശ്രദ്ധ ബിൻ ലാദനിലേക്കായി. 1996 ജൂൺ 25-ൽ സൗദി അറേബ്യയിലെ ഖൊബാർ സൈനിക കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി. 19 അമേരിക്കക്കാർ കൊല്ലപ്പെട്ടു. 386 പേർക്കു പരുക്കേറ്റു. യുഎസിന്റെ സൗദി അറേബ്യയുടെയും ശക്തമായ സമ്മർദ്ദത്തെത്തുട���ന്ന് സുഡാനും ലാദനെ പുറത്താക്കി. മൂന്നു ഭാര്യമാർക്കും 10 മക്കൾക്കുമൊപ്പം അഫ്ഗാനിലേക്ക് പലായനം ചെയ്തു.1998 ലെ എംബസി ബോംബിങ്ങിനിനെയും ഉസാമ ന്യായീകരിച്ചു. 2001 സെപ്തംബറിലെ ആക്രമണങ്ങൾക്ക് പിന്നിലും ഉസാമയാണെന്നണ് ആരോപണം. എന്നാൽ അഫ്ഘാനിലെ ഏതോ മലയടിവാരത്തിലിരുന്ന് അത്തരം ആക്രമണം സംഘടിപ്പിക്കാൻ ഉസാമക്കാവിലെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്.

1998 ഓഗസ്റ്റ് 7-ൽ കെനിയയിലെ നെയ്റോബിയിലും താൻസാനിയയിലും യുഎസ് എംബസിക്കു മുന്നിൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 224 പേരെ വധിച്ചു. സുഡാനിലെയും അഫ്ഗാനിലെയും ലാദന്റെ പരിശീലന കേന്ദ്രങ്ങളിൽ യുഎസ് മിസൈൽ ആക്രമണം. 20 അൽ ക്വയ്ദ ഭീകരർ കൊല്ലപ്പെട്ടു. ലാദൻ കൊടുംകുറ്റവാളിയെന്നു യുഎസ് കോടതി. കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ച് മില്യൺ യുഎസ് ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. 1999-ൽ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉസാമ ബിൻ ലാദൻ ഇടം നേടി. 2000 ഒക്ടോബർ 12-ൽ യെമനിലെ യുഎസ് കേന്ദ്രത്തിൽ അൽ ക്വയ്ദ നടത്തിയ ചാവേർ ആക്രമണത്തിൽ 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു. 2001 സെപ്റ്റംബർ 11: അൽ ക്വയ്ദ പോരാളികൾ യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്തു. ആക്രമണത്തിൽ 3000 ഓളം പേർ മരിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇന്നും ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി അമേരിക്ക അൽഖയ്ത സ൦ഘ൪ഷത്തിനെ കൊണ്ട്‌ ആക്രമണം നടത്തിച്ച് ബിൻലാദനെ ഭീഷണിപ്പെടുത്തി ഉത്തരവാദിത്വo ഏറ്റടുപ്പിച്ചതാണ് എന്നു൦ ചില കഥകൾ ഉണ്ട്.

ഉസാമയെ തേടി

തിരുത്തുക

ഉസാമയെ തേടി അമേരിക്ക നിരവധി ആക്ഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ക്ലിന്റന്റെ കാലത്ത് അഫ്ഘാനിലും സുഡാനിലും നടത്തിയ മിസൈൽ വർഷം പക്ഷേ വിമാർശനം വിളിച്ച് വരുത്തി. 9/11 നു ശേഷം അഫ്ഘാനിൽ അധിനിവേശം നടത്താൻ അമേരിക്കയെ പ്രേരിപ്പിച്ചതും ഉസാമയെ കിട്ടാനായിരുന്നുവത്രെ.

2011 മേയ് 1 - ന് പാകിസ്താനിൽ അമേരിക്ക നടത്തിയ സൈനിക നടപടിയിൽ ബിൻ ലാദൻ കൊല്ലപ്പെട്ടു[10]. പാക്-അഫ്ഘാൻ അതിർത്തിയിലെ ഗോത്രവർഗ്ഗ മേഖലകളിലെവിടെയോ ഒളിവിൽ കഴിയുകയായിരുന്നു ഒസാമ എന്നാണ് പരക്കെ അറിയപ്പെട്ടിരുന്നത്. എന്നാൽ അമേരിക്കയുടെ വെളിപ്പെടുത്തലുകളനുസരിച്ച്, ഇസ്ലാമാബാദിൽ നിന്നും 50കി.മീ. മാത്രം അകലെ അബ്ബോട്ടാബാദ് എന്ന സ്ഥലത്ത് കോടികൾ വിലമതിക്കുന്ന ഒരു മൂന്നു നില ബംഗ്ലാവിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. പാക് മിലിട്ടറി അക്കാഡമിയിൽ നിന്നും 1.21കി.മീ. മാത്രം അകലെയാണ് ഈ ബംഗ്ലാവ്. അമേരിക്കയുടെ നേവി സീലുകളും സി.ഐ.എയും ഉൾപ്പെട്ട 79 അംഗ കമാൻഡോ സംഘം നാല് ഹെലിക്കോപ്റ്ററുകളിലായി ഇറങ്ങിയാണ് ആക്രമണം നടത്തിയത്. 'ഓപ്പറേഷൻ ജെറോനിമോ' എന്നായിരുന്നു ഈ രഹസ്യ ദൗത്യത്തിന്റെ പേര്. പിന്നീട് 'ഓപ്പറേഷൻ നെപ്റ്റ്യൂൺ സ്റ്റാർ' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആക്രമണം നടക്കുമ്പോൾ ഭാര്യമാരും കുട്ടികളുമടക്കം 18 പേരോളം ആ ബംഗ്ലാവിലുണ്ടായിരുന്നു. ലാദനെ കൂടാതെ മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ലാദന്റെ ഒരു ഭാര്യയും ഒരു മകനും അടങ്ങുന്നുവെന്ന് അമേരിക്ക അറിയിച്ചു. ആക്രമണം പാകിസ്താന്റെ അറിവോ സമ്മതമോ കൂടാതെയായിരുന്നുവെന്ന് ഒരു യു.എസ്. ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ഇത് തങ്ങളുമായി ചേർന്നു നടത്തിയ ഒരു സംയുക്ത ദൗത്യമായിരുന്നുവെന്ന് പാക് ചാര സംഘടനയായ ഐ.എസ്.ഐ ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

ഉസാമയുടെയും മകന്റെയും മൃതദേഹങ്ങൾ കടലിൽ മറവുചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു[11]. കരയിൽ സംസ്കരിച്ചാൽ ലാദന്റെ സ്മാരകം ഉയരുമെന്ന ഭയത്താലാണ് അമേരിക്ക ഈ നടപടി സ്വീകരിച്ചത്.

ഉസാമ ബിൻ ലാദൻ; നാൾവഴി

തിരുത്തുക
  • 1957 മാർച്ച് 10: യെമനിൽ നിന്നു കുടിയേറിയ മുഹമ്മദ് അവാദ് ബിൻ ലാദന്റെ 52 മക്കളിൽ പതിനേഴാമനായി ജനനം.
  • 1969: ഹെലികോപ്റ്റർ അപകടത്തിൽ മുഹമ്മദ് ബിൻ ലാദൻ കൊല്ലപ്പെട്ടു.
  • 1973: തീവ്രവാദ സംഘടനയ്ക്കു രൂപം നൽകി. ഈ കാലഘട്ടത്തിൽത്തന്നെ പാരമ്പര്യമായി ലഭിച്ച ബിസിനസ് സാമ്രാജ്യത്തിന്റെ നേതൃത്വവും ഏറ്റെടുത്തിരുന്നു.
  • 1979: മുജാഹിദീൻ ഗ്രൂപ്പിന് സഹായവുമായി അഫ്ഗാനിൽ.
  • 1989: സൗദി അറേബ്യയിലെക്കു മടങ്ങി.
  • 1991: യുഎസ് സഖ്യം ഇറാക്കിനെതിരേ യുദ്ധം ആരംഭിച്ചു. സേനയ്ക്ക് സൗദി അറേബ്യയിൽ താവളം അനുവദിച്ചു. യുഎസിനെതിരേ ജിഹാദ് പ്രഖ്യാപനം.
  • 1992: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ സൗദി അറേബ്യൻ ഭരണകൂടം രാജ്യത്തുനിന്നു പുറത്താക്കി.
  • 1993: അമേരിക്കയിലെ വേൾഡ് ട്രേഡ് സെൻററിൽ ബോംബാക്രമണം.
  • 1996 ജൂൺ 25: സൗദി അറേബ്യയിലെ ഖൊബാർ സൈനിക കേന്ദ്രത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ഇടിച്ചു കയറ്റി. 19 അമേരിക്കക്കാർ കൊല്ലപ്പെട്ടു.
  • 1998 ഓഗസ്റ്റ് 7: കെനിയയിലെ നെയ്റോബിയിലും താൻസാനിയയിലും യുഎസ് എംബസിക്കു മുന്നിൽ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 224 പേരെ വധിച്ചു.
  • 1999: ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ.
  • 2000 ഒക്ടോബർ 12: യെമനിലെ യുഎസ് കേന്ദ്രത്തിൽ അൽ ക്വയ്ദ നടത്തിയ ചാവേർ ആക്രമണത്തിൽ 17 യുഎസ് സൈനികർ കൊല്ലപ്പെട്ടു.
  • 2001 സെപ്റ്റംബർ 11: അൽ ക്വയ്ദ ഭീകരർ രണ്ട് യാത്രാ വിമാനങ്ങൾ തട്ടിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങളായിരുന്ന വേൾഡ് ട്രെയ്ഡ് സെൻററും യുഎസ് സൈനിക കേന്ദ്രം പെൻറഗണും ഇടിച്ചു തകർത്തു.
  • സെപ്റ്റംബർ 13: സെപ്റ്റബർ 11 ആക്രമണത്തിന്റെ മുഖ്യ ആസൂത്രകനായി യുഎസ് പ്രഖ്യാപിച്ചു.
  • സെപ്റ്റംബർ 25: ലാദനെക്കുറിച്ചു സൂചന നൽകുന്നവർക്ക് 25 മില്യൺ യുഎസ് ഡോളർ പാരിതോഷികം യുഎസ് സർക്കാർ പ്രഖ്യാപിച്ചു.
  • ഡിസംബർ 7: അഫ്ഗാനിലെ തോറ ബോറ മലനിരകളിൽ ലാദൻ ഒളിവിൽ കഴിയുന്നുണ്ടെന്ന സംശയത്തിൽ യുഎസ് സേന ശക്തമായ ആക്രമണം നടത്തി.
  • 2003: ലാദൻ അഫ്ഗാനിൽ ജീവിച്ചിരിപ്പുണ്ടാകാമെന്ന് പാകിസ്താൻ പ്രസിഡൻറ് പർവേസ് മുഷാറഫിന്റെ വെളിപ്പെടുത്തൽ.
  • 2003 ൽ ലോകത്തെ മുസ്ലിം ജനതയോട് യുഎസിനെതിരേ ജിഹാദിൽ പങ്കാളികളാകാൻ ലാദന്റെ ആഹ്വാനം.
  • 2009: ലാദൻ എവിടെയെന്നതിനെക്കുറിച്ച് അറിവുകളൊന്നുമില്ലെന്ന് അമേരിക്കൻ ഡിഫൻസ് സെക്രട്ടറി റോബർട്ട് ഗേറ്റ്സിന്റെ പ്രഖ്യാപനം.
  • 2011 മേയ് 2: അമേരിക്കൻ പ്രസിഡൻറ് ബരാക് ഒബാമയുടെ പ്രഖ്യാപനം. തങ്ങളുടെ പ്രഖ്യാപിത ശത്രുവിനെ പാകിസ്താനിലെ അബോട്ടാബാദിൽ വച്ച് യുഎസ് സേന വധിച്ചു.
  1. "Ministry of Foreign Affairs Pakistan". 2 May 2011. Retrieved 2 May 2011. In an intelligence driven operation, Osama Bin Ladin was killed in the surroundings of Abbotabad in the early hours of this morning.
  2. "Al-Qaeda leader Bin Laden 'dead'". BBC News. May 1, 2011.
  3. http://www.fbi.gov/wanted/topten/fugitives/laden.htm
  4. "Vanity Fair excerpt of the book "The Osama bin Laden I Know" By Peter Bergen
  5. Vogelsang, Willem (2002). "20 - After the soviets". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 330. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. ഐ.പി.എച് പ്രസിദ്ധീകരിച്ച ‘ഇസ്ലാമിക വിജ്ഞാന കോശം’
  7. Vogelsang, Willem (2002). "Epilogue: Six years on". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 336. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  8. Shaykh Usamah Bin-Muhammad Bin-Ladin; Ayman al-Zawahiri, Abu-Yasir Rifa'i Ahmad Taha, Shaykh Mir Hamzah, Fazlur Rahman (1998-02-23). World Islamic Front for Jihad Against Jews and Crusaders: Initial "Fatwa" Statement (Arabic). al-Quds al-Arabi. Retrieved on 2006-09-10.
  9. Shaykh Usamah Bin-Muhammad Bin-Ladin; Ayman al-Zawahiri, Abu-Yasir Rifa'i Ahmad Taha, Shaykh Mir Hamzah, Fazlur Rahman (1998-02-23). Jihad Against Jews and Crusaders. World Islamic Front Statement (English). al-Quds al-Arabi. Retrieved on 2006-09-24. English language version of the fatwa translated by the Federation of American Scientists of the original Arabic document published in the newspaper al-Quds al-Arabi (London, U.K.) on 23 February, 1998,
  10. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-05. Retrieved 2011-05-02.
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-05-07. Retrieved 2011-05-03.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഉസാമ_ബിൻ_ലാദൻ&oldid=4171557" എന്ന താളിൽനിന്ന് ശേഖരിച്ചത്