ചെറുപ്പത്തിന്റെ നിറവിൽ

ഈ എളിയവനെപ്പറ്റി

തിരുത്തുക

യഥാർത്ഥ പേര് ശ്രീജിത്ത് . S .A. തിരുവനന്തപുരം സ്വദേശിയാണ് . ജനനം തിരുവനന്തപുരത്തു .ആയൂർവേദ വിദ്യാർഥിയാണ് [ doing BASM ].മതങ്ങളിലെ മൃഗഹിംസയും വർഗ്ഗീയതയും വെറുത്തതിനാൽ യുക്തിവാദം സ്വീകരിച്ചു . മനുഷ്യനന്മയിൽ വിശ്വസിക്കുന്നു . ജന്തുസ്നേഹിയാണ് . സസ്യാഹാരം ഇഷ്ടപ്പെടുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു . ശ്രീ ബുദ്ധന്റെ അഹിംസയും , ഗാന്ധിജിയുടെ സത്യാന്വേഷണതല്പരതയും ജീവിതാദർശമായി സ്വീകരിച്ചു . വർഗ്ഗീയതയ്ക്കും , ജാതി -മത വേർതിരിവിനുമെതിരായി പ്രവർത്തിക്കുന്നു . മൃഗഹിംസയ്‌ക്കെതിരെ പ്രവർത്തിക്കുന്നു . വായനയും എഴുത്തും ഇഷ്ടമാണ് .ദൈവവിശ്വാസിയല്ല .Sreejith.S.A 01:07, 21 മാർച്ച് 2017 (UTC)

ഞാനും എന്റെ ചിന്തയും

തിരുത്തുക

എന്റെ ഹൃദയം വിവശമായിരിക്കുന്നു ... സൃഷ്ടാവുമായി പല കാര്യത്തിലും പൊരുത്തപ്പെടാനാകാതെ , ഞാൻ അദ്ദേഹത്തോട് ആശയപരമായി മല്ലടിക്കുന്നു ... ലോകം വലിയൊരു ചിന്തയായി മാത്രം എനിക്കനുഭവപ്പെടുന്നു ... ഏകീകരിക്കപ്പെട്ട , ക്രോഡീകരിക്കപ്പെട്ട ഒരു മഹനീയമായ ചിന്ത ... ഞാനും ചിന്തയാണ് ... ചിന്തിക്കുന്നതുകൊണ്ട് ഞാൻ ഉണ്ട് . ഇല്ലെങ്കിൽ ഞാനില്ല ... ഇതിനിടയിൽ ജീവിതപ്രശ്നങ്ങൾ ... നെട്ടോട്ടങ്ങൾ ... എന്നാലും ഇവയൊക്കെ ചിന്തകൾ മാത്രം ... Sreeram SreeSreejith.S.A 18:16, 27 ഏപ്രിൽ 2017 (UTC)

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Sreeram_Sree&oldid=2526647" എന്ന താളിൽനിന്ന് ശേഖരിച്ചത്