ആവണച്ചോപ്പൻ
ചിത്രശലഭത്തിലെ ഒരു വിഭാഗമാണ് ആവണക്കിന്റെ ഉറ്റത്തോഴനായ ആവണച്ചോപ്പൻ (Common Castor) എന്ന ചിത്രശലഭം.[1][2][3][4] ആണവച്ചോപ്പന്റെ പുഴു മുഖ്യമായും ഭക്ഷിക്കുന്നത് ആവണക്കിന്റെ ഇലകളാണ്. നാട്ടിൻപുറങ്ങളിലെ ചെറു കാടുകളിലും തൊടികളിലും സദാ വിഹരിക്കുന്ന ഇവയെ ഏത് കാലാവസ്ഥയിലും കാണാൻ കഴിയും.[5]
ആണവച്ചോപ്പൻ(Common Castor) | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. merione
|
Binomial name | |
Ariadne merione | |
Synonyms | |
Ergolis merione |
പ്രത്യേകതകൾ
തിരുത്തുകവിരളമായി മാത്രമേ ഈ പൂമ്പാറ്റവർഗ്ഗം പൂന്തേനുണ്ണാറുള്ളൂ. ചില സമയത്ത് മരക്കറ (Plant Sap) നുകരുന്നത് കാണാം. നിലത്ത് വീണ് അഴുകിയ പഴങ്ങളിൽ നിന്നുള്ള സത്താണ് ഇവയുടെ പ്രധാന ആഹാരം. ആവണച്ചോപ്പനെ ഇരപിടിയന്മാർ തിന്നാറില്ല. വിഷശലഭമാണെന്ന് ഉറപ്പിച്ച് പറയാൻ ഇനിയും പഠനങ്ങൾ ആവശ്വമാണ്. ആവണക്കിന്റെ ഇലയിൽ വിഷാംമുള്ളതിനാൽ അത് ഭക്ഷിക്കുന്ന ശലഭത്തിലും വിഷാംശം കാണാനിടയുണ്ട്[അവലംബം ആവശ്യമാണ്]. ഇതിന്റെ പുഴുവിന് ഇലയുടെ വക്കുകൾ തിന്നാനാണ് കൂടുതൽ ഇഷ്ടം. ഇവയുടെ പുഴുവിന് സന്ധ്യാസമയമാണ് പ്രധാന തീറ്റനേരം.
ശരീരപ്രകൃതി
തിരുത്തുകചുവപ്പ് കലർന്ന തവിട്ടുനിറമുള്ള പൂമ്പാറ്റയാണിത്. ചിറകുപുറത്ത് തരംഗിത വരകൾ(Wavy line)കാണാം. മുൻചിറകിൽ മേൽവക്കിലായി ഒരു വെളുത്ത പുള്ളിയുണ്ട്. ചിറകിന്റെ അടിവശം കൂടുതൽ ഇരുണ്ടിരിക്കും. ഇവയുടെ പുഴുവിന് ഇളം പച്ച നിറമാണ് . പാർശ്വങ്ങളിൽ ഇളം പച്ചനിറമാണ്. പുറത്ത് തവിട്ടുനിറത്തിലുള്ള വര കാണാം. പാർശ്വങ്ങളിൽ മഞ്ഞവരകളും. ദേഹം കവരങ്ങളുള്ള മുള്ളുകൾ കൊണ്ട് പൊതിഞ്ഞിരിക്കും. പുഴുപൊതി നീണ്ടിട്ടാണ്.പച്ചയോ തവിട്ടോ നിറത്തിലായിരിക്കും. ശല്യപ്പെടുത്തിയാൽ പുഴുപൊതി ഒരു വശത്തേയ്ക്ക് വളഞ്ഞ് നില്ക്കും.
ജീവിത രീതി
തിരുത്തുകആൺപൂമ്പാറ്റ സുഗന്ധം പരത്തിയാണ് പെണ്ണിനെ ആകർഷിക്കുന്നത്. ആൺപൂമ്പാറ്റയുടെ ചിറകിലെ ചില ശൽക്കങ്ങൾ സുഗന്ധം സൂക്ഷിക്കാനായി രൂപപ്പെട്ടിരിക്കും. ആവണക്കിനെ കൂടാതെ കൊടിത്തൂവയിലും ഈ പൂമ്പാറ്റ മുട്ടയിടാറുണ്ട്. ഒറ്റയായ��ട്ടാണ് മുട്ട കാണപ്പെടുന്നത്. ചില അവസരങ്ങളിൽ മൂന്നും നാലും മുട്ടകൾ ഒന്നിച്ച് കാണപ്പെടുന്നു. മുട്ടയ്ക്ക് വെളുപ്പുനിറമാണ്. മുട്ട പുറത്ത് നനുത്ത രോമങ്ങൾ കാണാം.
ചിത്രശാല
തിരുത്തുക-
മുട്ട
-
മുട്ട
-
Caterpillar
-
Chrysalis
-
Common Castor Mating
-
in Hyderabad, India.
-
In Kolkata, West Bengal, India.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 210. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ariadne Horsfield, [1829] Castors". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 462–463.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 20–24.
{{cite book}}
: CS1 maint: date format (link) - ↑ മാതൃഭൂമി ആഴ്ചപ്പതിപ്പ്, പുസ്തകം 87, ലക്കം 31(കേരളത്തിലെ പൂമ്പാറ്റകൾ)(ഡോ. അബ്ദുള്ള പാലേരി)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.ifoundbutterflies.net/3-lepidoptera/ariadne-merione[പ്രവർത്തിക്കാത്ത കണ്ണി]