വാക്കുകളും വസ്തുക്കളും
2011 ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതിയാണ് ബി. രാജീവൻ രചിച്ച വാക്കുകളും വസ്തുക്കളും. ഡി.സി. ബുക്ക്സാണ് പ്രസാധകർ.
കർത്താവ് | ബി. രാജീവൻ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പ്രസാധകർ | ഡി.സി. ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | 2010 |
വാക്കുകളും വസ്തുക്കളും, മാറുന്ന മാർക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ ആറ് ഭാഗങ്ങളായാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം ക്രമപ്പെടുത്തിയിട്ടുള്ളത്. ഇതിലെ ലേഖനങ്ങളെല്ലാം ഇതിനുമുമ്പ് പലേടങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ടവയാണ്.
വാക്കുകളും വസ്തുക്കളുമെന്ന ഒന്നാം ഖണ്ഡത്തിൽ ബഷീർ , തകഴി, വിജയൻ , വി.കെ.എൻ , കെ.ജി. ശങ്കരപ്പിള്ള, കടമ്മനിട്ട, കെ. സച്ചിദാനന്ദൻ എന്നിവരുടെ രചനകളെ സവിശേഷമായ പഠനത്തിന് വിധേയമാക്കിയിരിക്കുന്നു.
ഫെലിക്സ് ഗെത്താരി, സ്പിനോസ, ആന്റോണിയോ നെഗ്രി, മിഷേൽ ഹാർഡ് എന്നിവരുടെ ദർശനങ്ങളെ ഈ ഗ്രന്ഥം വിശദമായി പരിചയപ്പെടുത്തുന്നു.
പുരസ്കാരം
- 2011 ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.