എം.എസ്. വിശ്വനാഥൻ
എം.എസ്. വിശ്വനാഥൻ (എം.എസ്.വി.) (ജൂൺ 24, 1928 - ജൂലൈ 14, 2015) തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ സംഗീതസംവിധായകനാണ്. അൻപത് വർഷത്തിലേറെ നീണ്ട സംഗീതസപര്യയിൽ തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകൾക്ക് സംഗീതസംവിധാനം ചെയ്തിട്ടുണ്ട്. ലളിത സംഗീതത്തിന്റെ രാജാവ് എന്ന അർത്ഥത്തിൽ മെല്ലിസൈ മന്നർ എന്നും അറിയപ്പെടുന്നു. ഇതു കൂടാതെ സിനിമകളിൽ അഭിനയിക്കുകയും അഞ്ഞൂറിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.
എം.എസ്. വിശ്വനാഥൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | മനയങ്കത്ത് സുബ്രമണ്യൻ വിശ്വനാഥൻ |
പുറമേ അറിയപ്പെടുന്ന | എം.എസ്.വി |
ഉത്ഭവം | പാലക്കാട്, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | ചലച്ചിത്രസംഗീതസംവിധായകൻ, music director |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട്, ഹാർമോണിയം, പീയാനോ |
വർഷങ്ങളായി സജീവം | 1945-2015 |
ലേബലുകൾ | മെല്ലിസൈ മന്നർ |
ജീവ ചരിത്രം
തിരുത്തുക1928 ജൂൺ 24-നു പാലക്കാട് എലപ്പുള്ളിയിൽ മനയങ്കത്തു വീട്ടിൽ സുബ്രമണ്യൻ-നാരായണിക്കുട്ടി (നാണിക്കുട്ടി) ദമ്പതികളുടെ മകനായി മനയങ്കത്ത് സുബ്രഹ്മണ്യൻ വിശ്വനാഥൻ എന്ന എം.എസ്. വിശ്വനാഥൻ ജനിച്ചു. അദ്ദേഹത്തിന് നാലുവയസ്സുള്ളപ്പോൾ അച്ഛൻ സുബ്രഹ്മണ്യൻ മരണമടഞ്ഞു. ദാരിദ്ര്യം സഹിക്കവയ്യാതെ അമ്മ മകനോടൊപ്പം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെങ്കിലും, മുത്തച്ഛൻ വിശ്വനാഥനെ രക്ഷിച്ചു. ആദ്യം തിരുച്ചിറപ്പള്ളിയിലും പിന്നീട് കണ്ണൂരിലും അദ്ദേഹം വളർന്നു. ചെറുപ്പകാലത്ത് സിനിമാശാലയിൽ ഭക്ഷണം വ��റ്റു നടന്നിരുന്ന എം.എസ്.വി. കണ്ണൂരിലെ നീലകണ്ഠ ഭാഗവതരിൽ നിന്നും സംഗീതമഭ്യസിച്ചു. പതിമൂന്നാം വയസ്സിൽ തിരുവനന്തപുരത്ത് ആദ്യത്തെ കച്ചേരി നടത്തിയ ഇദ്ദേഹം പിന്നീട് തമിഴ് സിനിമാലോകത്തെ പ്രശസ്തനായ സംഗീതസംവിധായകനായിത്തീർന്നു. 1952-ൽ പണം എന്ന ചിത്രത്തിനു സംഗീതസംവിധാനം ചെയ്തു കൊണ്ട് അരങ്ങേറ്റം കുറിച്ച എം.എസ്.വി അറുപതുകളിലും എഴുപതുകളിലും തെന്നിന്ത്യൻ സിനിമാസംഗീതലോകത്തെ പ്രഭവശക്തിയായിരുന്നു. ആദ്യകാലത്ത് മറ്റൊരു പ്രധാന സംഗീതജ്ഞനായിരുന്ന ടി.കെ. രാമമൂർത്തിയ്ക്കൊപ്പം വിശ്വനാഥൻ-രാമമൂർത്തി എന്ന പേരിലാണ് അദ്ദേഹം പ്രവർത്തിച്ചത്. നൂറോളം ചിത്രങ്ങൾ ഇവർ ഒന്നിച്ച് ചെയ്തു. കണ്ണദാസനാണ് ഇവരുടെ ഗാനങ്ങൾ അധികവും എഴുതിയത്. 1965ൽ ഇവർ പിരിഞ്ഞു. പിന്നെയും ഒരുപാട് ചിത്രങ്ങൾക്ക് എം.എസ്.വി. ഈണം പകർന്നു. ഇക്കാലത്തുതന്നെ അദ്ദേഹം മലയാളത്തിലും ഒരുപാട് ഗാനങ്ങൾ ചെയ്തു. ഒട്ടേറെ പുതുമുഖപ്രതിഭകളെ പരിചയപ്പെടുത്തിയതു കൂടാതെ സിനിമാസംഗീതത്തിനു പുത്തൻ മാനങ്ങൾ നൽകാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. വിവിധ ശൈലികളിലുള്ള ഗാനങ്ങളും ഓർക്കസ്ട്റേഷൻ സംവിധാനങ്ങളും ഇന്ത്യൻ സംഗീതത്തിനു പരിചയപ്പെടുത്തുന്നതിനു ഇദ്ദേഹം ഒരു പ്രധാന പങ്കു വഹിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിർവഹിച്ചത് ഇദ്ദേഹമാണ്. 2015 ജൂലൈ 14-ന് തന്റെ 87-ആം വയസ്സിൽ ചെന്നൈയിലെ ഫോർട്ടിസ് മലർ ആശുപത്രിയിൽ വച്ച് ഇദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ സംസ്കരിച്ചു. പരേതയായ ജാനകിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്. == സിനിമകൾ ==
എം എസ് വിശ്വനാഥൻ സംഗീതം നൽകിയ മലയാള ഗാനങ്ങൾ
തിരുത്തുകഗാനം | ചിത്രം |
---|---|
ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ... | ലങ്കാദഹനം |
തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം | ലങ്കാദഹനം |
സ്വർഗ്ഗനന്ദിനീ ... | ലങ്കാദഹനം |
നക്ഷത്രരാജ്യത്തെ... | ലങ്കാദഹനം |
സുപ്രഭാതം സുപ്രഭാതം... | പണിതീരാത്ത വീട് |
കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവിഭാവനേ അഭിനന്ദനം... | പണിതീരാത്ത വീട് |
ഹൃദയവാഹിനീ ഒഴുകുന്നു നീ. മധുര സ്നേഹതരംഗിണിയായ് | ചന്ദ്രകാന്തം |
ഉദിച്ചാൽ അസ്തമിക്കും... | ദിവ്യദർശനം |
രാജീവനയനേ നീയുറങ്ങു... | ചന്ദ്രകാന്തം |
സ്വർണ്ണ ഗോപുര നർത്തകീ ശിൽപ്പം... | പണിതീരാത്ത വീട് |
ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിതെന്നലായ്... | പണിതീരാത്ത വീട് |
അഷ്ഠപതിയിലെ നായികേ യക്ഷഗായികേ... | ജീവിക്കാൻ മറന്നുപോയ സ്ത്രീ |
ദൈവം തന്ന വീട്... | അവൾ ഒരു തുടർക്കഥ |
എന്റെ രാജ കൊട്ടാരത്തിനു... | വേനലിൽ ഒരു മഴ |
സ്വർഗമെന്ന കാനനത്തിൽ... | ചന്ദ്രകാന്തം |
സത്യനായകാ... | ജീവിതം ഒരു ഗാനം |
പുലരിയോടോ സന്ധ്യയോടോ... | സിംഹാസനം |
ചലനം ജ്വലനം... | അയ്യർ ദ ഗ്രേറ്റ് |
ജനിച്ചതാർക്കു വേണ്ടി അറിയില്ലല്ലോ... | സിംഹാസനം മലരമ്പനെഴുതിയ മലയാള കവിതേ മാലേയ... സ്വർഗമെന്ന കാനനത്തിൽ... അറബിക്കടലിളകി വരുന്നു ആകാശപ്പൊന്നു വരുന്നു.. പൂജയ്ക്കൊരുങ്ങി നിൽക്കും പൊന്നമ്പലമേട്... ഏതു പന്തൽ കണ്ടാലും അത് കല്യാണപന്തൽ ഏതു മേളം കേട്ടാലും അത് നാദസ്വര മേളം... |
സൂര്യനെന്നൊരു നക്ഷത്രം ഭൂമിയെന്നൊരു ഗോളം... കാശ്മീരചന്ദ്രികയോ സഖി നിൻ കസ്തൂരി മാൻ മിഴിയിണയിൽ...., സ്വർണ്ണ ഗോപുര നർത്തകീ ശില്പം കണ്ണിനു സായൂജ്യം നിൻ രൂപം....., തൃപ്പാദപത്മത്തിൽ... കർപൂരദീപത്തിൻ കാന്തിയിൽ കണ്ടു ഞാൻ നിന്നെയാ സന്ധ്യയിൽ.... (ദിവ്യദർശനം)പഞ്ചമി പാലാഴി പുഞ്ചിരി പാലാഴി പാതിരാ... തെയ്യ തോം താലപ്പൊലി ദേവനും ദേവിക്കും താലപ്പൊലി... രജനീഗന്ധി വിടർന്നു അനുരാഗ സൗരഭ്യം .... (പഞ്ചമി)അറബിക്കടലിളകി വരുന്നു ആകാശ.... പൂജയ്ക്കൊരുങ്ങി നിൽക്കും..ഏതു പന്തൽ കണ്ടാലും അത് കല്യാണപന്തൽ.... മലരമ്പ നെഴുതിയ മലയാള കവിത,
ചിത്രങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- എസ്.എസ് മ്യൂസിക് പ്രൊഫൈൽ Archived 2008-02-12 at the Wayback Machine.
- http://www.tribuneindia.com/news/nation/music-composer-ms-viswanathan-dead/106551.html Archived 2015-08-04 at the Wayback Machine.