ഡോക്ടർ ലൗ

മലയാള ചലച്ചിത്രം
06:11, 8 മാർച്ച് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kiran Gopi (സംവാദം | സംഭാവനകൾ) (വർഗ്ഗം:മലയാളചലച്ചിത്രങ്ങൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കെ. ബിജു രചനയും സംവിധാനവും നിർവ്വഹിച്ച് കുഞ്ചാക്കോ ബോബൻ നായകനായി 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഡോക്ടർ ലൗ. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിച്ച ഈ ചിത്രത്തിൽ ഭാവന, അനന്യ എന്നിവരാണ് നായികമാർ. ചങ്ങനാശ്ശേരി സെന്റ് ബർക്കുമാൻസ് കോളേജിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചത്. ജിതിൻ ആർട്ട്സിന്റെ ബാനറിൽ ജോയ് തോമസ് ശക്തികുളങ്ങരയാണ് ചിത്രം നിർമ്മിച്ചത്.

ഡോക്ടർ ലൗ
പോസ്റ്റർ
സംവിധാനംകെ. ബിജു
നിർമ്മാണംജോയ് തോമസ് ശക്തികുളങ്ങര
രചനകെ. ബിജു
അഭിനേതാക്കൾ
സംഗീതംവിനു തോമസ്
ഗാനരചനശരത് വയലാർ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോജിതിൻ ആർട്ട്സ്
വിതരണംജിതിൻ ആർട്ട്സ് റിലീസ് ത്രൂ മാക്സ്‌ലാബ്
റിലീസിങ് തീയതി2011 സെപ്റ്റംബർ 9
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം157 മിനിറ്റ്

ഇതിവൃത്തം

തിരുത്തുക

പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുന്ന വിനയചന്ദ്രന്റെ കഥയാണ് ചിത്രം. തന്റെ പ്രശ്നം പരിഹരിക്കുന്നതിനായി കായികാധ്യാപകനായ സത്യശീലൻ വിനയചന്ദ്രനെ സമീപിക്കുന്നു. അങ്ങനെ വിനയചന്ദ്രൻ കോളേജിലെത്തുന്നു. അതിനുശേഷം വിനയചന്ദ്രന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ശരത് വയലാർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിനു തോമസ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഓർമ്മകൾ"  കാർത്തിക് 3:58
2. "നന്നാവൂല"  രഞ്ജിത്ത് ഉണ്ണി, ബെന്നി ദയാൽ, വിനു തോമസ്, അഞ്ജു ജോസഫ്, കോറസ് 3:27
3. "നിന്നോടെനിക്കുള്ള"  റിയ രാജു 4:04
4. "ആകാശം ദൂരെ"  നജിം അർഷാദ്, വിവേകാനന്ദൻ 4:23
5. "പാലപ്പൂ"  നജിം അർഷാദ് 1:56
6. "അവനല്ലേ"  രഞ്ജിത്ത് ഗോവിന്ദ്, ഫ്രാങ്കോ, ബാലു തങ്കച്ചൻ, വിപിൻ സേവ്യർ, വിനീത് ശ്രീനിവാസൻ, സി.ജെ. കുട്ടപ്പൻ, നമിത 3:21
7. "കൈ ഒന്നടിച്ചേൻ"  വിനീത് ശ്രീനിവാസൻ, റിമി ടോമി, സി.ജെ. കുട്ടപ്പൻ 4:15

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഡോക്ടർ_ലൗ&oldid=2739797" എന്ന താളിൽനിന്ന് ശേഖരിച്ചത്